updated on:2016-10-27 02:16 PM
തൃശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സുമായി ചര്‍ച്ച നടത്തി

www.utharadesam.com 2016-10-27 02:16 PM,
ദുബായ്: ചേംബര്‍ പ്രസിഡണ്ടും കല്ല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് പട്ടാഭിരാമന്റെ നേതൃത്വത്തിലുള്ള തൃശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിലെ 25 പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഉന്നതതലസംഘം ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രതിനിധികളുമായി ദുബായില്‍ ചര്‍ച്ച നടത്തി. ദുബായ് ചേംബര്‍ വൈസ് പ്രസിഡണ്ട് എച്ച്.ഇ അത്തീഖ് നസീബ്, ഇന്റര്‍നാഷണല്‍ ഓഫീസസ് ഡയറക്ടര്‍ ഒമര്‍ഖാന്‍ എന്നിവരുള്‍പ്പെടുന്ന സംഘവുമായാണ് ചര്‍ച്ച നടന്നതെന്ന് പട്ടാഭിരാമന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. എച്ച്.ഇ അത്തീഖ് നസീബ് അധ്യക്ഷത വഹിച്ചു. ടെക്സ്റ്റയില്‍സ്, സുഗന്ധവ്യജ്ഞനങ്ങള്‍, ആഭരണവ്യാപാരം തുടങ്ങി നിരവധി മേഖലകള്‍ ദുബായുമായി അടുത്തബന്ധം പുലര്‍ത്തുന്നതായി അദ്ദേഹം പറഞ്ഞു. ചേംബറിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നതിനുള്ള മികച്ച നീക്കമായി തൃശൂര്‍ ചേംബര്‍ സെക്രട്ടറിയും എലീറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ടി.ആര്‍ വിജയകുമാര്‍ ഇതിനെ വിശേഷിപ്പിച്ചു.
ഡെപ്യൂട്ടി കൗണ്‍സില്‍ ജനറല്‍ കെ. മുരളീധരനുമായും സംഘം കൂടിക്കാഴ്ച നടത്തി. സംഘത്തിന് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ദുബായ് ഗോള്‍ഡ് ആന്റ് ജുവലറി ഗ്രൂപ്പുമായി ചേര്‍ന്ന് പ്രത്യേക വിരുന്ന് ഒരുക്കി. തൃശൂരിലേക്ക് വ്യാപാരം വ്യാപിപ്പിക്കുന്നതിനായി അദ്ദേഹം ഗോള്‍ഡ് ആന്റ് ജുവലറി ഗ്രൂപ്പ് അംഗങ്ങളെ ക്ഷണിച്ചു.
ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെയും സഹകരണത്തിന് തൃശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന് വേണ്ടി സജീവ് ജോണ്‍ നന്ദി അറിയിച്ചു.

തൃശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ടും കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍ ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡണ്ട് എച്ച്.ഇ. അത്തീഖ് നസീബുമായി ദുബായില്‍ ചര്‍ച്ച നടത്തുന്നു. ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ഇന്റര്‍നാഷണല്‍ ഓഫീസസ് ഡയറക്ടര്‍ ഒമര്‍ഖാന്‍, വി.ഒ. സെബാസ്റ്റ്യന്‍ എന്നിവര്‍ സമീപംRecent News
  ജി.യു.പി സ്‌കൂള്‍ ഹിദായത്ത് നഗര്‍ സുവര്‍ണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

  ഗള്‍ഫ് പ്രകാശനം ഷാര്‍ജ പുസ്തക മേളയില്‍

  ജിദാലി ഏരിയാ കെ.എം.സി.സി സ്റ്റുഡന്‍സ് വിങ്ങ് രൂപീകരിച്ചു

  അതിഞ്ഞാല്‍ മഹല്ല് സംഗമം 3ന്

  മാഹിന്‍ കേളോട്ടിന് സ്വീകരണം നല്‍കി

  അതിഞ്ഞാല്‍ മഹല്ല് സംഗമം ; സ്വാഗതസംഘം കമ്മിറ്റിക്ക് രൂപമായി

  വേങ്ങര ഉപ തിരഞ്ഞെടുപ്പ് പ്രവചന മത്സരം: ബേവിഞ്ച അബ്ദുല്ലക്ക് ഒന്നാം സ്ഥാനം

  റിയാദില്‍ അഗ്നിബാധ; എട്ട് ഇന്ത്യക്കാരടക്കം പത്ത് പേര്‍ മരിച്ചു

  അബ്ദുല്‍ സലാമിന്റെ മയ്യത്ത് ഖബറടക്കി

  'രക്തദാനത്തിന്റെ മഹാത്മ്യം തിരിച്ചറിയണം'

  സലാം ബംബ്രാണയുടെ നിര്യാണത്തില്‍ അനുശോചിച്ചു

  റാഫ് ടൂറിസം പ്രവര്‍ത്തനമാരംഭിച്ചു

  'നഷ്ടമായത് സത്യസന്ധനായ പൊതു പ്രവര്‍ത്തകനെ'

  അബുദാബി കെ.എം.സി.സി. കലോത്സവം ഒക്‌ടോബര്‍ അവസാന വാരത്തില്‍

  സി.എച്ച് യുവ തലമുറ ഓര്‍ക്കുന്ന ഉന്നത നേതാവ്-അബൂബക്കര്‍ അരിമ്പ്ര
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News