updated on:2016-10-31 01:51 PM
കേരളത്തിലെ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തുവാന്‍ തയ്യാര്‍ -അബുദാബി ചേംബര്‍

ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന് തൃശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഉപഹാരം പ്രസിഡണ്ട് ടി.എസ് പട്ടാഭിരാമന്‍ സമ്മാനിക്കുന്നു. അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.എ യൂസഫലി സമീപം
www.utharadesam.com 2016-10-31 01:51 PM,
അബുദാബി: ചേംബര്‍ ഓഫ് കൊമേഴ്‌സ് അംഗങ്ങളും യു.എ.ഇ സന്ദര്‍ശനത്തിനെത്തിയ തൃശൂര്‍ വ്യാവസായിക മേഖലയിലെ പ്രമുഖരും അബുദാബി ചേംബര്‍ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. കേരളത്തിലെ വിവിധ നിക്ഷേപ സാധ്യതകളുടെ ചര്‍ച്ചയില്‍ മികച്ച പദ്ധതികള്‍ കേരളത്തില്‍ ആസൂത്രണം ചെയ്താല്‍ അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് നിക്ഷേപം നടത്തുവാന്‍ തയ്യാറാണെന്ന് ബോര്‍ഡ് അംഗമായ യൂസഫ് അലി മുസല്യം പറഞ്ഞു.
തൃശൂര്‍ വ്യാവസായിക മേഖലയിലെ ഇരുപത്തഞ്ചോളം പ്രതിനിധികള്‍ പങ്കെടുത്ത കൂടിക്കാഴ്ചയില്‍ കേരളത്തിലെ വിവിധ നിക്ഷേപ സാധ്യതകളെകുറിച്ച് പ്രതിനിധി സംഘം വിശദീകരിച്ചു. പ്രധാനമായും ആയുര്‍വേദം, ടെക്‌സ്റ്റൈല്‍സ്, ടൂറിസം, ഐ.ടി മേഖലകളിലെ നിക്ഷേപ സാധ്യതകളാണ് അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് മുമ്പാകെ സംഘം ചര്‍ച്ച ചെയ്തത്.
നാടിന്റെ സംസ്‌കാരത്തിനും പാരമ്പര്യ വ്യവസായത്തിനും ഊന്നല്‍ നല്‍കുന്ന പദ്ധതികളുടെ ആവിഷ്‌ക്കാരങ്ങള്‍ക്ക് വിദേശനിക്ഷേപങ്ങള്‍ ലഭ്യമാകും. നിക്ഷേപത്തിന് അനുകൂലമായ സൗഹചര്യമാണ് കേരളത്തിലിപ്പോള്‍. കേരള സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നിക്ഷേപ സൗഹാര്‍ദ്ദപരമായ സമീപനമാണ് ഉണ്ടാകുന്നതെന്ന് ടി.എസ് പട്ടാഭിരാമന്‍ പറഞ്ഞു. തൃശൂരിലെ വ്യവസായികള്‍ കേരളത്തിലും വിദേശത്തും വലിയ തോതില്‍ നിക്ഷേപം നടത്തുന്നവരാണെന്ന് അബുദാബി ചേംബര്‍ ബോര്‍ഡ് അംഗമായ എം.എ യൂസഫലി പറഞ്ഞു.
യു.എ.ഇ സാംസ്‌കാരിക യുവജനക്ഷേമ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്റെ വസതിയില്‍ നടന്ന വിരുന്നിലും പ്രതിനിധി സംഘം പങ്കെടുത്തു.



Recent News
  ദുബായില്‍ അല്‍ഫലാഹ് ഗ്രൂപ്പ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം 27 ന്

  ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ്; എകാക്കു റേഞ്ചേഴ്‌സ് ജേതാക്കള്‍

  ബ്ലൈസ് ദുബായ് ജി.പി.എല്‍ സീസണ്‍ 4: ജി.പി കിങ്ങ്‌സ് ജേതാക്കള്‍

  ഫുട്‌ബോള്‍ സപ്പോര്‍ട്ടേഴ്‌സ് ലീഗ്: ബാങ്ക് ഫൈറ്റേര്‍സ് എഫ്.സി ജേതാക്കള്‍

  രമണ്‍ ശ്രീവാസ്ഥ: ഇടത് ഭരണത്തിന് കളങ്കമേല്‍പ്പിക്കും-ഐ.എം.സി.സി

  പ്രവാസ ജീവിതത്തോട് വിട പറഞ്ഞ യുവകലാസാഹിതി പ്രവര്‍ത്തകന് യാത്രയയപ്പ്

  ടിഫ ഫുട്‌ബോള്‍ സീസണ്‍-3: ട്രാഫിക് ടീം ജേതാക്കള്‍

  ടിഫ തളങ്കര ദുബായില്‍ കൊച്ചി മമ്മുവിനെ ആദരിച്ചു

  ദുബായ് -മംഗല്‍പ്പാടി കെ.എം.സി.സി ബൈത്തുറഹ്മ സമര്‍പ്പിച്ചു

  ടി.എ. ഖാലിദിന് സ്വീകരണംനല്‍കി

  യു.എ.ഇ. പട്ട്‌ള മുസ്ലിം ജമാഅത്ത്

  ഐ.എം.സി.സി ഭാരവാഹികള്‍

  ഷാർജയിലെ സൂപ്പർമാർക്കറ്റിൽ തീ പിടിത്തം: രണ്ടു പേർ മരിച്ചു; 5 പേർക്കു പരുക്ക്

  ഫുട്‌ബോള്‍ സപ്പോര്‍ട്ടേഴ്‌സ് ലീഗ് 13ന്

  വർഖയിൽ വില്ലയ്ക്ക് തീ പിടിച്ച് അഞ്ചു വയസുകാരി മരിച്ചു




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News