updated on:2016-11-01 02:44 PM
കെ.എം.സി.സി ഫെസ്റ്റ്; ദുബായില്‍ വിപുലമായ ഒരുക്കം

www.utharadesam.com 2016-11-01 02:44 PM,
ദുബായ്: യു.എ.ഇയുടെ 45-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി സംഘടിപ്പിക്കുന്ന കലാ- കായിക മത്സരങ്ങള്‍ നാലിന് തുടക്കമാവും. നാട്ടിലെ സ്‌കൂള്‍ മേളകള്‍ക്ക് സമാനമായി ജില്ലാ കമ്മിറ്റികള്‍ മുഖേന മത്സരിക്കാനെത്തുന്ന കലാ-കായിക പ്രതിഭകളുടെ ശക്തമായ മത്സരങ്ങള്‍ക്കാണ് കെ.എം.സി.സി ഫെസ്റ്റിലൂടെ കളമൊരുങ്ങുന്നത്.
രണ്ട് മാസം നീണ്ട് നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ വിജയിപ്പിക്കുന്നതിനും കലാ-കായിക രംഗങ്ങളില്‍ ജില്ലയില്‍ നിന്നുള്ള പ്രതിഭകളെ കണ്ടെത്തി മത്സരിപ്പിക്കുന്നതിനും ദുബായ് കെ.എം.സി.സി ഹാളില്‍ ചേര്‍ന്ന ജില്ലാ മണ്ഡലം പഞ്ചായത്ത് ഭാരവാഹികളുടേയും സര്‍ഗധാര കലാ-കായിക വിഭാഗം കമ്മിറ്റികളുടേയും സംയുക്ത യോഗം തീരുമാനിച്ചു.
ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് ഹംസ തൊട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി സ്വാഗതം പറഞ്ഞു.
ജില്ലാ കെ.എം.സി.സി ഉപദേശക സമിതി ജനറല്‍ കണ്‍വീനര്‍ ഹനീഫ ചെര്‍ക്കളം, സംസ്ഥാന സെക്രട്ടറി ഹനീഫ കല്‍മട്ട, സര്‍ഗധാര ജില്ലാ ചെയര്‍മാന്‍ മുനീര്‍ ചെര്‍ക്കളം, ജില്ലാ ഭാരവാഹികളായ അഫ്‌സല്‍ മെട്ടമ്മല്‍, സി.എച്ച് നൂറുദ്ദീന്‍, ഹസൈനാര്‍ ബീജന്തടുക്ക, ഇസ്മയില്‍ നാലാം വാതുക്കല്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, മണ്ഡലം നേതാക്കളായ സലാം കന്യപ്പാടി, യൂസുഫ് മുക്കൂട്, എ.ജി.എ റഹ്മാന്‍,ഡോ.ഇസ്മയില്‍, റഫീഖ് മാങ്ങാട്, ഹനീഫ് ബാവനഗര്‍, പി.ഡി നൂറുദ്ദീന്‍, ഒ.എം അബ്ദുല്ല ഗുരിക്കള്‍, ബഷീര്‍ പാറപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ശരീഫ് പൈക്കം നന്ദി പറഞ്ഞു.
മത്സരങ്ങള്‍ക്കുള്ള ജില്ലാ ടീം മാനേജര്‍മാരായി സി.എച്ച് നൂറുദ്ദീന്‍ കാഞ്ഞങ്ങാടിനേയും ഇസ്മയില്‍ നാലാംവാതുക്കലിനേയും നിയോഗിച്ചു.Recent News
  ബൈത്തുറഹ്മയുടെ താക്കോല്‍ ദാനവും ചെര്‍ക്കളത്തിന് ആദരവും സംഘടിപ്പിക്കും

  നാലപ്പാട് ട്രോഫി: റിയല്‍ അബുദാബി വീണ്ടും ജേതാക്കള്‍

  പുത്തൂര്‍ പ്രീമിയര്‍ ലീഗിന് ദുബായ് ബില്‍വ ഇന്ത്യന്‍ സ്‌കൂള്‍ വേദിയാവും

  ദുബായില്‍ പുത്തൂര്‍ പ്രിമിയര്‍ ലീഗും കുടുംബ സംഗമവും മാര്‍ച്ച് 17ന്

  അല്‍ഫലാഹ് റോയല്‍ മാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റ്‌സ് ഉദ്ഘാടനം ചെയ്തു

  പാസ്‌പോര്‍ട്ട് സേവാകേന്ദ്രം: സ്വാഗതാര്‍ഹം-കെ.എം.സി.സി

  കെ.എം.സി.സി വോളി -2017: കാസര്‍കോട് ജില്ല ജേതാക്കള്‍

  ശക്തി സ്‌നേഹ സംഗമം ഷാര്‍ജയില്‍ സംഘടിപ്പിച്ചു

  യു.എ.ഇ. തെക്കുപുറം കൂട്ടായ്മ സംഘടിപ്പിച്ചു

  ഇത്തരം കാസര്‍കോടന്‍ കൂട്ടായ്മകള്‍ എങ്ങും പടരണം-മുകേഷ്

  മൂസ ഷരീഫ് ജൈത്രയാത്ര തുടരുന്നു; ഖത്തര്‍ റാലിയിലും രണ്ടാം സ്ഥാനം

  'ഇ. അഹമ്മദ് ഭാരത മുസ്ലിംകളുടെ യശസ്സ് വാനോളമുയര്‍ത്തിയ നേതാവ്'

  ഇ. അഹമ്മദ് അനുസ്മരണം നടത്തി

  എം.ടി.സി. ഉംറ സംഘം മക്കയില്‍

  നഗരസഭയിലെ ബി.ജെ.പി. അക്രമം ജനാധിപത്യത്തിന് നാണക്കേട് : ദുബായ്-മുനിസിപ്പല്‍ കെ.എം.സി.സി.
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News