updated on:2016-11-03 03:27 PM
ഇന്ത്യയില്‍ ഗതാഗതസൗകര്യം കുറ്റമറ്റതാക്കും - കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

www.utharadesam.com 2016-11-03 03:27 PM,
ദുബായ്: 2020 ആകുമ്പോഴേക്കും ഓട്ടോ മൊബൈല്‍ നിര്‍മ്മാണ രംഗത്ത് ലോകത്ത് ഇന്ത്യ ഒന്നാമതെത്തുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ദുബായില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍, റോഡ് ഗതാഗത സൗകര്യങ്ങള്‍ കുറ്റമറ്റതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും 7500 കിലോ മീറ്ററോളം ഇന്ത്യന്‍ കടല്‍ത്തീരം പരസ്പരം ബന്ധിപ്പിച്ച് ജലപാതയൊരുക്കാനുള്ള പദ്ധതിയുമായ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം 2000 ത്തോളം തുറമുഖങ്ങളും 200ല്‍പരം പ്രാദേശിക വിമാനത്താവളങ്ങളും സമീപ ഭാവിയില്‍ രാജ്യത്ത് നിലവില്‍ വരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഐ.സി.എ.ഐ ചെയര്‍മാന്‍ പങ്കജ് മുന്ദ്ര അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ മുഖ്യാ തിഥിയായിരുന്നു. സെക്രട്ടറി അനീഷ് മേത്ത, ട്രഷറര്‍ ബി.എ മഹ്മൂദ്, വൈസ് ചെയര്‍മാന്‍ നവീന്‍ ശര്‍മ എന്നിവര്‍ സംസാരിച്ചു.



Recent News
  വാട്ടര്‍കൂളര്‍ നല്‍കും

  അനുസ്മരണം നടത്തി

  സൗദി രാജകുമാരൻ സല്‍മാന്‍ ബിന്‍ സാദ് ബിന്‍ അബ്ദുല്ല അന്തരിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു

  തായിഫിലേക്ക് ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു

  ദുബായ് ടോര്‍ച്ച് ടവറില്‍ തീപിടിത്തം

  സമ്മര്‍ കാസ്രോഡിയന്‍ ചാമ്പ്യന്‍ഷിപ്പ്: ടിഫ വീക്കിലി ജേതാക്കള്‍

  മൊഗ്രാല്‍ മുഹ്‌യുദ്ദീന്‍ മസ്ജിദ് യു.എ.ഇ. കമ്മിറ്റി

  ഇ.വൈ.സി.സി എരിയാല്‍ ദുബായ് കമ്മിറ്റി

  'നഗരസഭാ ഉപതിരഞ്ഞെടുപ്പ് ഫലം വ്യാജ പ്രചരണം നടത്തിയവര്‍ക്കുള്ള മറുപടി'

  റിയാദില്‍ മലപ്പുറം സ്വദേശി വെട്ടേറ്റു കൊല്ലപ്പെട്ട നിലയില്‍

  'മില്ലില്‍ ഖത്തറീസ്'വാട്‌സ്ആപ് ഗ്രൂപ്പ് ക്വിസ് മത്സരം സംഘടിപ്പിച്ചു

  ഹജ്ജ് വളണ്ടിയര്‍ സേവനത്തിന് മുന്നിട്ടിറങ്ങാന്‍ കെ.എം.സി.സി ഒരുങ്ങി

  'കിടത്തി ചികിത്സാ സൗകര്യമൊരുക്കണം'

  ധനസഹായം വിതരണം ചെയ്തു




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News