updated on:2016-11-06 10:53 AM
ബദര്‍ അല്‍സമാ ഗ്രൂപ്പിന് ജോയിന്റ് കമ്മീഷന്‍ അംഗീകാരം

ആരോഗ്യ പരിപാലന രംഗത്തെ മികവിന് അമേരിക്കയിലെ ജോയിന്റ് കമ്മീഷന്‍ ഇന്റര്‍നാഷണല്‍ അംഗീകാരം ഒമാനിലെ ബദര്‍ അല്‍സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് ചെയര്‍മാന്‍ ലത്തീഫ് ഉപ്പള ഗേറ്റ് ഏറ്റുവാങ്ങുന്നു
www.utharadesam.com 2016-11-06 10:53 AM,
മസ്‌ക്കറ്റ്: ആതുര ശുശ്രൂഷാ രംഗത്തെ മുന്‍ നിര സ്ഥാപനമായ ബദര്‍ അല്‍സമ ഗ്രൂപ്പിന്റെ റുവി, അല്‍ഖൂദ് ആസ്പത്രികള്‍ക്ക് ആരോഗ്യപരിപാലനരംഗത്തെ ലോകത്തിലെ പ്രമുഖ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സിയായ അമേരിക്കയിലെ ജോയിന്റ് കമ്മീഷന്‍ ഇന്റര്‍നാഷണല്‍ (ജെ.സി.ഐ.) അംഗീകാരം ലഭിച്ചു. ഒമാന്‍ ആരോഗ്യമന്ത്രാലയം ഉപദേഷ്ടാവ് സയ്യിദ് ഡോ. സുല്‍ത്താന്‍ ബിന്‍ യാറൂബ് അല്‍ ബുസൈദി, ഡോ. മാസിന്‍ അല്‍ഖബൂരി, ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്ര മണി പാണ്ഡെ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തില്‍ ബദര്‍ അല്‍സമ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് അംഗീകാരപത്രം ഏറ്റുവാങ്ങി. രോഗികളുടെ സുരക്ഷയും ആസ്പത്രിയില്‍ വിവിധ സംവിധാനങ്ങളുടെ കാര്യക്ഷമതയും സാങ്കേതിക മികവും ഉറപ്പുവരുത്താന്‍ നടപ്പില്‍ വരുത്തിയ മികച്ച മാതൃകകളുടെ അടിസ്ഥാനത്തിലാണ് ജോയിന്റ് കമ്മീഷന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ബദര്‍ അല്‍സമാ ഗ്രൂപ്പ് ഡയരക്ടര്‍ വി.ടി. വിനോദ് സന്നിഹിതനായിരുന്നു.



Recent News
  ഷാര്‍ജയില്‍ സ്‌നേഹ സന്ധ്യ 15ന്

  പ്രവാസീയം: ലോഗോ പ്രകാശനം ചെയ്തു

  വിശാല മതേതര സഖ്യം അനിവാര്യം -ചെര്‍ക്കളം

  യു.എ.ഇ ദേശീയ ദിനാഘോഷം; ദുബായ് കെ.എം.സി.സി സമ്മേളനം 8ന്

  കാമ്പസ് വിസ്ത-2018 ജനുവരി 12ന്

  കെ.എം അബ്ബാസിന് അവാര്‍ഡ്

  ബെദ്രം പള്ള ജേതാക്കള്‍

  മുസ്ലിം ലീഗ് മലയോര സമ്മേളന പ്രചരണം നടത്തി

  'എന്റെ തളങ്കര' കുടുംബസംഗമം: ലോഗോ പ്രകാശനം ചെയ്തു

  മന്‍സൂര്‍ മല്ലത്തിന് സ്വീകരണം നല്‍കി

  പ്രതിഷേധിച്ചു

  ആംബുലന്‍സ് ഡ്രൈവര്‍ക്ക് കെ.എം.സി.സി. പാരിതോഷികം നല്‍കും

  ഖത്തര്‍ അംബാസഡര്‍ക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ സ്‌നേഹാദരം

  പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി

  'ബുക്കിഷ്' സംഗമവും കെ.എം.അബ്ബാസിന് ആദരവും