updated on:2016-11-06 11:54 AM
ആസ്‌ക് ജി.സി.സി എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപിച്ചു

www.utharadesam.com 2016-11-06 11:54 AM,
ദുബായ്: കലാ, കായിക, സാംസ്‌കാരിക, സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ, തൊഴില്‍, സാക്ഷരതാ, ജീവകാരുണ്യ മേഖലകളില്‍ മൂന്നു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ രജത ജൂബിലിയുടെ ഭാഗമായി ആസ്‌ക് ജി.സി.സി. കമ്മിറ്റി ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ഇക്ബാല്‍ അബ്ദുല്‍ ഹമീദ് (ജീവകാരുണ്യം), ദേശീയ കാര്‍ റാലി ചാമ്പ്യന്‍ മൂസാ ശരീഫ് മൊഗ്രാല്‍ (കായികം), ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി കണ്‍വീനര്‍ അഷ്‌റഫ് കര്‍ള (സാംസ്‌കാരികം), എ.ബി കുട്ടിയാനം (പത്രപ്രവര്‍ത്തനം) എന്നിവര്‍ക്കാണ് പുരസ്‌കാരം.
ദുബായിലെ സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖരായ ബഷീര്‍ തിക്കോടി, കെ.കെ. മൊയ്തീന്‍ കോയ, ഷുക്കൂര്‍ ഉടുമ്പുന്തല എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. 10,001 രൂപയും ഫലകവും പ്രശംസാ പത്രവുമടങ്ങിയതാണ് പുരസ്‌കാരം.
2017 ഫെബ്രുവരി അവസാന വാരം ആസ്‌ക് ആലംപാടി യുടെ 30-ാം വാര്‍ഷിക ആഘോഷ പരിപാടിയുടെ സമാപനത്തോടനുബന്ധിച്ചു കാസര്‍കോട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് ആസ്‌ക് ആലംപാടി ജി.സി.സി ഭാരവാഹികളായ ഇബ്രാഹിം മെഹ്‌റാജ്, ഇഖ്ബാല്‍ മുഹമ്മദ്, റിയാസ് ടി.എ. എന്നിവര്‍ അറിയിച്ചു.Recent News
  വേങ്ങര ഉപ തിരഞ്ഞെടുപ്പ് പ്രവചന മത്സരം: ബേവിഞ്ച അബ്ദുല്ലക്ക് ഒന്നാം സ്ഥാനം

  റിയാദില്‍ അഗ്നിബാധ; എട്ട് ഇന്ത്യക്കാരടക്കം പത്ത് പേര്‍ മരിച്ചു

  അബ്ദുല്‍ സലാമിന്റെ മയ്യത്ത് ഖബറടക്കി

  'രക്തദാനത്തിന്റെ മഹാത്മ്യം തിരിച്ചറിയണം'

  സലാം ബംബ്രാണയുടെ നിര്യാണത്തില്‍ അനുശോചിച്ചു

  റാഫ് ടൂറിസം പ്രവര്‍ത്തനമാരംഭിച്ചു

  'നഷ്ടമായത് സത്യസന്ധനായ പൊതു പ്രവര്‍ത്തകനെ'

  അബുദാബി കെ.എം.സി.സി. കലോത്സവം ഒക്‌ടോബര്‍ അവസാന വാരത്തില്‍

  സി.എച്ച് യുവ തലമുറ ഓര്‍ക്കുന്ന ഉന്നത നേതാവ്-അബൂബക്കര്‍ അരിമ്പ്ര

  കുവൈത്തില്‍ കാസര്‍കോട് ഉത്സവ്-17 ആറിന്

  ഉബൈദ് പ്രബുദ്ധ സമൂഹത്തെ സൃഷ്ടിക്കാന്‍ പ്രയത്‌നിച്ച വിപ്ലവകാരി -സി.പി.സൈതലവി

  ' സന്നദ്ധ സംഘടനകള്‍ രക്തദാന ദൗത്യം ഏറ്റടുക്കണം'

  ബി.എ മഹ്മൂദ് ഐ.സി.എ.ഐ വൈസ് ചെയര്‍മാന്‍

  പ്രാര്‍ത്ഥനാ സദസ് 29ന്

  കൊച്ചിയിലെ മത്സരത്തില്‍ തിളങ്ങി കാഞ്ഞങ്ങാട്ടെ കൊച്ചുസുന്ദരി
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News