updated on:2016-11-07 12:43 PM
കെ.എം.സി.സി ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു

www.utharadesam.com 2016-11-07 12:43 PM,
ജിദ്ദ: ജിദ്ദ-കാസര്‍കോട് മണ്ഡലം കെ.എം.സി.സി.യുടെ ആഭിമുഖ്യത്തില്‍ തായിഫിലെ ചരിത്ര പ്രധാന സ്ഥലങ്ങള്‍ തേടിയുള്ള യാത്ര സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അമ്പതിലധികം പേര്‍ യാത്രയുടെ ഭാഗമായി.
പ്രവാചകന്റെ ചരിത്രവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍, വാദി മത്‌ന, മസ്ജിദ് ഇബ്‌നു അബ്ബാസ്, അല്‍ ഷഫാ കുന്നുകള്‍, അല്‍ റുദുഫ് പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച രാവിലെ അഞ്ചു മണിക്ക് ജിദ്ദയിലെ ഷറഫിയ്യയില്‍ നിന്നാരംഭിച്ച യാത്ര പിറ്റേ ദിവസം പുലര്‍ച്ചയോടെ ജിദ്ദയില്‍ തിരിച്ചെത്തി.
അന്‍വര്‍ ചേരങ്കൈ, ഹസ്സന്‍ ബത്തേരി, അബ്ദുല്ല ഹിറ്റാച്ചി, അബൂബക്കര്‍ ദാരിമി, കെ. എം. ഇര്‍ഷാദ്, ഖാദര്‍ ചെര്‍ക്കള, സുബൈര്‍ നായന്മാര്‍മൂല, ജാഫര്‍ എരിയാല്‍, മൊയ്തു ബേര്‍ക്ക, ജലീല്‍ ചെര്‍ക്കള, നസീര്‍ പെരുമ്പള, സിദ്ദീഖ് ആരിക്കാടി, സമീര്‍ ചേരങ്കൈ, അഷ്‌റഫ് ആലംപാടി, മുനീര്‍ മൊഗ്രാല്‍, ഗഫൂര്‍ ബെദിര, ബിന്നിയാം, ഫൈസല്‍ കൊളവയല്‍, യാസീന്‍ ചിത്താരി, സിദ്ദീഖ് ആദൂര്‍, അബ്ബാസ് ആലമ്പാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


ജിദ്ദ-കാസര്‍കോട് മണ്ഡലം കെ.എം.സി.സി.യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പഠനയാത്ര



Recent News
  സ്വീകരണം നല്‍കി

  കെ.എം.സി.സി ധനസഹായം കൈമാറി

  വാട്ടര്‍കൂളര്‍ നല്‍കും

  അനുസ്മരണം നടത്തി

  സൗദി രാജകുമാരൻ സല്‍മാന്‍ ബിന്‍ സാദ് ബിന്‍ അബ്ദുല്ല അന്തരിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു

  തായിഫിലേക്ക് ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു

  ദുബായ് ടോര്‍ച്ച് ടവറില്‍ തീപിടിത്തം

  സമ്മര്‍ കാസ്രോഡിയന്‍ ചാമ്പ്യന്‍ഷിപ്പ്: ടിഫ വീക്കിലി ജേതാക്കള്‍

  മൊഗ്രാല്‍ മുഹ്‌യുദ്ദീന്‍ മസ്ജിദ് യു.എ.ഇ. കമ്മിറ്റി

  ഇ.വൈ.സി.സി എരിയാല്‍ ദുബായ് കമ്മിറ്റി

  'നഗരസഭാ ഉപതിരഞ്ഞെടുപ്പ് ഫലം വ്യാജ പ്രചരണം നടത്തിയവര്‍ക്കുള്ള മറുപടി'

  റിയാദില്‍ മലപ്പുറം സ്വദേശി വെട്ടേറ്റു കൊല്ലപ്പെട്ട നിലയില്‍

  'മില്ലില്‍ ഖത്തറീസ്'വാട്‌സ്ആപ് ഗ്രൂപ്പ് ക്വിസ് മത്സരം സംഘടിപ്പിച്ചു

  ഹജ്ജ് വളണ്ടിയര്‍ സേവനത്തിന് മുന്നിട്ടിറങ്ങാന്‍ കെ.എം.സി.സി ഒരുങ്ങി




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News