updated on:2016-11-13 10:58 AM
നോട്ടിനായി ജനം ക്യൂ നില്‍ക്കുമ്പോള്‍ ദുബായിലെ മലയാളിയുടെ കയ്യില്‍ രണ്ട് ലക്ഷം രൂപ

www.utharadesam.com 2016-11-13 10:58 AM,
ദുബായ്: നാട്ടില്‍ നോട്ടിനായി നാട്ടുകാര്‍ നെട്ടോട്ടമോടുമ്പോള്‍ ദുബായിലുള്ള കോഴിക്കോട് നടക്കാവ് സ്വദേശിയായ എം.കെ ലത്തീഫിന്റെ പക്കല്‍ പുതിയ രണ്ട് ലക്ഷം രൂപയുടെ നോട്ടുകള്‍ (2000 രൂപയുടെ നൂറ് നോട്ടുകള്‍).
നാണയ ശേഖരത്തില്‍ കൗതുകമുള്ള ലത്തീഫ് മോഹവില നല്‍കിയാണത്രെ രണ്ടു ലക്ഷം രൂപ സ്വന്തമാക്കിയത്. എത്ര രൂപയാണ് ഇതിന് വേണ്ടി ചെലവഴിച്ചത് എന്ന് മാത്രം അദ്ദേഹം വ്യക്തമാക്കിയില്ല. ഒരാള്‍ക്ക് ദിനംപ്രതി പിന്‍വലിക്കാവുന്ന പണത്തിനും വിദേശത്തേക്കു കൊണ്ടുപോകാനുള്ള പണത്തിനും പരിധികളുണ്ടെന്നിരിക്കെയാണ് 2000 രൂപയുടെ നൂറു നോട്ടുകളുമായി ദുബായില്‍ ലത്തീഫ് താരമായി മാറുന്നത്.
ഇന്ത്യയില്‍ ഏതു നോട്ടിറങ്ങിയാലും ആദ്യം സ്വന്തമാക്കണമെന്നത് ലത്തീഫിന്റെ ഒരു വാശിയാണ്. ദുബായില്‍ ചെറുകിട കച്ചവടക്കാരനായ ഇദ്ദേഹം കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി സുഹൃത്ത് വഴി നോട്ട് സംഘടിപ്പിച്ച് മുംബൈ വഴി ദുബായില്‍ തിരിച്ചെത്തുകയായിരുന്നു. ഇവ കൈമാറ്റം ചെയ്യാനോ വില്‍പനക്കോ വേണ്ടിയല്ലെന്നും ഇത്രയധികം പുതിയ നോട്ടുകള്‍ സ്വന്തമാക്കുന്ന ആദ്യ മലയാളി എന്ന ഖ്യാതി മാത്രമാണ് ലക്ഷ്യമെന്നും ലത്തീഫ് പറഞ്ഞു.



Recent News
  'പ്രവാസ ജീവിതത്തിന് വ്യക്തമായ ആസൂത്രണം അത്യാവശ്യം'

  ഗൾഫിൽ ഇടിമിന്നലോടെ മഴ തുടരുന്നു; റോഡുകൾ വെള്ളക്കെട്ടിനടിയിൽ

  ഇ. അഹമ്മദ് ദേശത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് പന്തലിച്ച നേതാവ് -എ. അബ്ദുല്‍റഹ്മാന്‍

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  പി.പി.എല്‍ ആറാം സീസണില്‍ ഹൈപ്പ് എനര്‍ജി ജേതാക്കള്‍

  കെ.എം.അബ്ബാസിനും സാദിഖ് കാവിലിനും ഗള്‍ഫ് സാഹിത്യ പുരസ്‌കാരം

  അബുദാബി മജ്മ സോക്കര്‍ ലീഗ്-2017 ന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

  കുവൈത്തിലെ ചെമ്മനാട് നിവാസികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു

  ടി.എ. ഇബ്രാഹിം സ്മാരക ലീഗ് ക്രിക്കറ്റ്: കാസര്‍കോട് മണ്ഡലം ജേതാക്കള്‍

  കാസര്‍കോട് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്: ലോഗോ പ്രകാശനം ചെയ്തു

  റാഫി ഫില്ലിക്ക് അവാര്‍ഡ്

  മലബാര്‍ ഗോള്‍ഡിനെ അപകീര്‍ത്തിപ്പെടുത്തി പ്രചാരണം: ദുബായില്‍ മലയാളിക്ക് 45 ലക്ഷം രൂപ പിഴ

  ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി. ഇ. അഹമ്മദ് , ഹമീദലി ഷംനാട് അനുസ്മരണം 17ന്

  ദുബായിയിലെ ചെമനാട്ടുകാരുടെ കൂട്ടായ്മ ശ്രദ്ധേയമായി

  സൗദിയില്‍ കൊടുകുറ്റവാളി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News