updated on:2016-11-16 07:40 PM
നിയമ കുരുക്കില്‍പെട്ട യുവാവിന് കെ.എം.സി.സിയുടെ ഇടപെടല്‍ അനുഗ്രഹമായി

www.utharadesam.com 2016-11-16 07:40 PM,
അബുദാബി: സന്ദര്‍ശക വിസയിലെത്തി നിയമ കുരുക്കില്‍ പ്പെട്ട യുവാവിന് അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം. .സി.സി.യുടെ സമയോചിത ഇടപെടല്‍ അനുഗ്രഹമായി. മഞ്ചേശ്വരം മജിര്‍പള്ള സ്വദേശിക്കാണ് കെ.എം.സി.സി. തുണ യായത്. അഞ്ചു മാസം മുമ്പ് ടൂറിസ്റ്റ് വിസയില്‍ എത്തിയ ഇയാള്‍ ഒരു ഇറാന്‍ സ്വദേശിയുടെ കൂടെ കച്ചവടം ചെയ്യാന്‍ റുവൈസ് എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്. തുടര്‍ന്ന് ഇരുവരെയും നിയമ വിരുദ്ധ പ്രവര്‍ത്തനത്തിനും അനധികൃത കച്ചവടം ചെയ്തതിനും ജയില്‍ ശിക്ഷയും അയ്യായിരം ദിര്‍ഹംസ് പിഴയും ചുമത്തി. ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാകട്ടെ ടൂറിസ്റ്റ് വിസ കാലാവധിയും കഴിഞ്ഞിരുന്നു. തുടര്‍ന്ന് നാട്ടില്‍ പോകാന്‍ ശ്രമിച്ചെങ്കിലും വന്‍ തുക അനധികൃത താമസക്കാരന്‍ എന്ന നിലയില്‍ പിഴചുമത്തപ്പെട്ടു. ഇതോടെ യാത്ര മുടങ്ങുകയും ചെയ്തു. ഈ വിവരം ശ്രദ്ധയില്‍പെട്ട കെ.എം.സി.സി പ്രവര്‍ത്തകര്‍ എമിഗ്രേഷന്‍ പിഴ തുക കണ്ടെത്തുകയും യുവാവിന് നാട്ടിലേക്ക് പോകാന്‍ സാഹചര്യം ഒരുക്കുകയും ചെയ്യുകയുമായിരുന്നു. വിസ കാലാവധി കഴിഞ്ഞതിനാല്‍ വന്‍ തുക പിഴക്കു പുറമെ ബ്ലാക്ക് ലിസ്റ്റില്‍പെടുമായിരുന്നു. അവസാന മണിക്കൂറിനുള്ളില്‍ രാജ്യം വിടാനായത് യുവാവിന് വലിയ അനുഗ്രമായി.



Recent News
  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി

  ഖുര്‍ആനിന്റെ വിസ്മയ തലങ്ങള്‍ തീര്‍ത്ത് ഹോളി ഖുര്‍ആന്‍ പ്രഭാഷണം

  ബാങ്കോട്-ഗള്‍ഫ് ജമാഅത്ത്; സമീര്‍ പ്രസി., സാബിത്ത് ജന.സെക്ര., ഖലീല്‍ ട്രഷ.

  'എം.ഐ.സി. മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ ഉറവിടം'

  കരുണയുടേയും സഹജീവി സ്‌നേഹത്തിന്റെയും വക്താക്കളാവണം-യഹ്‌യ തളങ്കര

  'ബി.ജെ.പി. ഭരണത്തില്‍ ജനാധിപത്യത്തിന് ഭീഷണി'

  ഗസ്സാലി പ്രീമിയര്‍ ലീഗില്‍ ടൈഗേര്‍സ് ഗസ്സാലി ജേതാക്കള്‍

  'അവശത അനുഭവിക്കുന്ന ഉസ്താദുമാരെ സഹായിക്കും'