updated on:2016-11-27 04:48 PM
യു.എ.ഇ ദേശീയ ദിനാഘോഷം: അലങ്കരിച്ച കാറുമായി ഇഖ്ബാല്‍ ഇത്തവണയും തിളങ്ങി

അലങ്കരിച്ച ഫെറാറി കാറുമായി ഇക്ബാല്‍ ഹത്ബൂര്‍
www.utharadesam.com 2016-11-27 04:48 PM,
ദുബായ്: ബര്‍ദുബായ് പൊലീസിന്റെ പരേഡോട് കൂടി ആരംഭിച്ച 45-ാം യു.എ.ഇ ദേശീയദിനാഘോഷത്തിലും ബേക്കല്‍ ഹദ്ദാദ് നഗര്‍ സ്വദേശി ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് താരമായി.
ആഘോഷത്തിന് മാറ്റുകൂട്ടാന്‍ കാറുകള്‍ ആകര്‍ഷകമായ രീതിയില്‍ അലങ്കരിച്ചാണ് ഇഖ്ബാല്‍ വര്‍ഷങ്ങളായി പരേഡിനെത്താറുള്ളത്. ഇക്ബാല്‍ ഫെറാരി കാറില്‍ യു.എ.ഇ ഭരണാധികാരികളുടെ ചിത്രങ്ങളോട് കൂടിയ നാണയങ്ങളും ദേശീയ ഗാനത്തിന്റെ കാലിഗ്രഫിയുമാണ് ഈ വര്‍ഷത്തെ പരേഡില്‍ സ്റ്റിക്കറിലൂടെ ചിത്രീകരിച്ച് കാട്ടിയത്. തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് ഇദ്ദേഹം നേട്ടം കൊയ്യുന്നത്.
കേവലം സ്റ്റിക്കറുകള്‍ പതിപ്പിക്കുക എന്നതില്‍ ഉപരിയായി വ്യത്യസ്തമായ ആശയങ്ങള്‍ ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്നത് കൊണ്ടാണ് ഇഖ്ബാലിന്റെ കാറുകള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ ഒരുപോലെ ശ്രദ്ധേയമാകുന്നത്.
ആലിയ അല്‍ ഹത്ബൂര്‍ ഗ്രൂപ്പ് ചെയര്‍മാനാണ് ഇഖ്ബാല്‍.



Recent News
  'എം.ഐ.സി. മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ ഉറവിടം'

  കരുണയുടേയും സഹജീവി സ്‌നേഹത്തിന്റെയും വക്താക്കളാവണം-യഹ്‌യ തളങ്കര

  'ബി.ജെ.പി. ഭരണത്തില്‍ ജനാധിപത്യത്തിന് ഭീഷണി'

  ഗസ്സാലി പ്രീമിയര്‍ ലീഗില്‍ ടൈഗേര്‍സ് ഗസ്സാലി ജേതാക്കള്‍

  'അവശത അനുഭവിക്കുന്ന ഉസ്താദുമാരെ സഹായിക്കും'

  പി.സി.എഫ്. കുവൈറ്റ് ഭാരവാഹികള്‍

  അപ്‌നാ ഗല്ലി സോക്കര്‍ ലീഗ് : ഒരാണ്‍ ഫൈറ്റേഴ്‌സ് ജേതാക്കള്‍

  ലോഗോ പ്രകാശനം ചെയ്തു

  'സമൂഹ നന്മക്ക് ഖുര്‍ആന്‍ വഴി കാട്ടി'

  ജാമിഅ സഅദിയ്യ ജിദ്ദ കമ്മിറ്റി ഭാരവാഹികള്‍

  എം.എല്‍.എയുമായി വികസന സംവാദം സംഘടിപ്പിച്ചു

  ഗ്രീന്‍ വോയ്‌സ് അബുദാബി മാധ്യമ പുരസ്‌കാരം കെ.എം. അബ്ബാസിന്

  ബാങ്കോട് ഗള്‍ഫ് ജമാഅത്തിന്റെ പ്രവാസി കുടുംബ സംഗമം ശ്രദ്ധേയമായി

  കെ.എം.സി.സി 'പൊല്‍സോട് പൊല്‍സ്' സംഘടിപ്പിച്ചു

  ഗ്രീന്‍ സ്റ്റാര്‍ പള്ളിപ്പുഴ സോക്കര്‍ ലീഗ് ഗള്‍ഫ് എഡിഷന്‍ സീസണ്‍ 2 എഫ്.സി ദാനത്ത് യു.എ.ഇ. ജേതാക്കള്‍