updated on:2016-11-30 10:55 AM
റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബനോടൊപ്പം ആംസ്റ്റര്‍ഡാമിലേക്ക് പറക്കാന്‍ കാസര്‍കോട് സ്വദേശിയും

'ലെറ്റ്‌സ് ഗോ ആംസ്റ്റര്‍ഡാം' യാത്രാ സംഘം ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടി മീരാനന്ദനോടൊപ്പം. വൃത്തത്തില്‍ അടയാളപ്പെടുത്തിയത് ഹിഷാം അബ്ബാസ് (ഫേസ്ബുക്കില്‍ മീരാനന്ദന്‍ പോസ്റ്റ് ചെയ്ത ചിത്രം)
www.utharadesam.com 2016-11-30 10:55 AM,
ദുബായ്: മലയാളത്തിന്റെ പ്രണയ നായകന്‍ കുഞ്ചാക്കോ ബോബനോടൊപ്പം നെതര്‍ലാന്റ്‌സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലേക്ക് പോകാന്‍ കാസര്‍കോട് സ്വദേശിക്കും അവസരം. പള്ളിക്കര സ്വദേശിയും ദുബായില്‍ അല്‍ബക്കര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസില്‍ പ്രോപ്പര്‍ട്ടി മാനേജരുമായ ഹിഷാം അബ്ബാസാണ് ഇന്നുരാവിലെ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് തിരിച്ചത്. ഗള്‍ഫിലെ ഗോള്‍ഡ് 101.3 എഫ്.എം. റേഡിയോ ചാനല്‍, ജയ്ഹിന്ദ് ചാനലുമായി സംഘടിപ്പിച്ച 'ലെറ്റ്‌സ് ഗോ ആംസ്റ്റര്‍ഡാം' എന്ന പരിപാടിയില്‍ വിജയിച്ചാണ് ഹിഷാം സിനിമാതാരങ്ങളടക്കമുള്ള പ്രമുഖര്‍ അടങ്ങിയ 51 അംഗ യാത്രാസംഘത്തില്‍ ഇടംപിടിച്ചത്. നടിയും റേഡിയോ അവതാരകയുമായ മീരാ നന്ദന്‍, റേഡിയോ അവതാരകന്‍ വൈശാഖ് സോമരാജന്‍ തുടങ്ങിയവരും ഇന്ന് പുറപ്പെട്ട സംഘത്തിലുണ്ട്. ദൃശ്യഭംഗിയാര്‍ന്ന കനാലുകളും ചരിത്ര പ്രസിദ്ധമായ മ്യൂസിയങ്ങളും വ്യത്യസ്തങ്ങളായ ഭക്ഷ്യവിഭവങ്ങളും കൊണ്ട് സമ്പന്നമായ ആംസ്റ്റര്‍ഡാമിന്റെ മനോഹാരിത ആസ്വദിക്കാനും സാംസ്‌ക്കാരികമായ സവിശേഷതകള്‍ മനസിലാക്കാനും നാലുദിവസം നീണ്ടുനില്‍ക്കുന്ന യാത്രയില്‍ അവസരം ലഭിക്കുമെന്ന് ഹിഷാം പറഞ്ഞു.
ലോകത്തെമ്പാടുമുള്ള വ്യത്യസ്തങ്ങളായ ഭക്ഷണശാലകളെയും വിഭവങ്ങളെയും പരിചയപ്പെടുത്തുന്ന 'ദ ടേസ്റ്റി ലൈഫ്' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അമരക്കാരിലൊരാളായ ഹിഷാം അബ്ബാസ് സോഷ്യല്‍ മീഡിയയില്‍ വിവിധ വിഷയങ്ങളില്‍ ശക്തമായി ഇടപെടുന്ന വ്യക്തികൂടിയാണ്.



Recent News
  നോര്‍ക്കാ കാര്‍ഡ് വിതരണം ഊര്‍ജ്ജിതമാക്കണം -കെ.എം.സി.സി

  സൗദിയില്‍ സുരക്ഷാ പരിശോധന ; രണ്ട് ലക്ഷത്തോളം നിയമ ലംഘകര്‍ പിടിയില്‍

  ദുബായ് കെ.എം.സി.സി മാധ്യമ അവാര്‍ഡ് വിതരണം ചെയ്തു

  വേറിട്ട പരിപാടികളുമായി എ.ഇ.സി അലുംമ്‌നി കൂട്ടായ്മ സംഘടിപ്പിക്കുന്നു

  സൗദിഅറേബ്യയില്‍ സിനിമകള്‍ക്ക് അനുമതി നല്‍കുന്നു

  എ.എം ബഷീറിന് ഖത്തറില്‍ സ്വീകരണം നല്‍കി

  ഷാര്‍ജയില്‍ സ്‌നേഹ സന്ധ്യ 15ന്

  പ്രവാസീയം: ലോഗോ പ്രകാശനം ചെയ്തു

  വിശാല മതേതര സഖ്യം അനിവാര്യം -ചെര്‍ക്കളം

  യു.എ.ഇ ദേശീയ ദിനാഘോഷം; ദുബായ് കെ.എം.സി.സി സമ്മേളനം 8ന്

  കാമ്പസ് വിസ്ത-2018 ജനുവരി 12ന്

  കെ.എം അബ്ബാസിന് അവാര്‍ഡ്

  ബെദ്രം പള്ള ജേതാക്കള്‍

  മുസ്ലിം ലീഗ് മലയോര സമ്മേളന പ്രചരണം നടത്തി

  'എന്റെ തളങ്കര' കുടുംബസംഗമം: ലോഗോ പ്രകാശനം ചെയ്തു