updated on:2016-12-07 12:21 PM
മഅദനിക്ക് ഐക്യദാര്‍ഢ്യവുമായി പി.സി.എഫ്. മനുഷ്യാവകാശ സംഗമം

പി.സി.എഫ്. സംഘടിപ്പിച്ച മനുഷ്യാവകാശ സംഗമം സിനിമാ സംവിധായകന്‍ പ്രിയനന്ദനന്‍ ഉദ്ഘാടനം ചെയ്യുന്നു
www.utharadesam.com 2016-12-07 12:21 PM,
അജ്മാന്‍: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ മോചനം ആവശ്യപ്പെട്ട് 'ജീവന്‍ തരാം മഅദനിയെ തരൂ' എന്ന മുദ്രാവാക്യവുമായി പി.ഡി.പി. നടത്തുന്ന കര്‍ണ്ണാടക മാര്‍ച്ചിന് അഭിവാദ്യം പ്രകടിപ്പിച്ച് പി.സി.എഫ്. മനുഷ്യാവകാശ സംഗമം സംഘടിപ്പിച്ചു.
സിനിമാ സംവിധായകന്‍ പ്രിയനന്ദനന്‍ ഉദ്ഘാടനം ചെയ്തു.
നീതിനിഷേധത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്നും ആ രാഷ്ട്രീയം തിരിച്ചറിയണമെന്നും അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങളുടെ രോദനം കലാകാരന്മാര്‍ക്ക് അവഗണിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രമുഖ മാധ്യമ നിരീക്ഷകന്‍ ഭാസുരേന്ദ്ര ബാബു മുഖ്യ പ്രഭാഷണം നടത്തി.
പി.സി.എഫ്. യു.എ.ഇ. നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് ഇല്യാസ് തലശ്ശേരി അധ്യക്ഷത വഹിച്ചു.
കുമാര്‍ (അംബേദ്കര്‍ ഇനൊവേറ്റിവ് മൂവ്‌മെന്റ്), അന്‍വര്‍ വാണിയമ്പലം (പ്രവാസി ഇന്ത്യ), പി.ഡി.പി. തിരൂര്‍ മണ്ഡലം പ്രസിഡണ്ട് ബീരാന്‍ ഹാജി, പി.ഡി.പി. മാറാക്കര പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ്അലി, മൊയ്തു ചാലിക്കല്‍, റാഷിദ് സുല്‍ത്താന്‍, ഹനീഫ പുത്തനത്താണി, സൈതലവി പട്ടാമ്പി, റിയാസ് ടി. റഫീഖ്, മന്‍സൂര്‍ അലി പട്ടാമ്പി, സലിം ബാബു, അസീസ് ബാവ, ആഫിഖ് അലി ചാമക്കാല, ഷാഫി കഞ്ഞിപ്പുര, ഷാഫി ഹാജി അടൂര്‍, ഷഫീഖ് പുഴക്കര, ഷാരിസ് കള്ളിയത്ത്, റഷീദ് ബേക്കല്‍, റഷീദ് ചാവക്കാട്, നിസാം പൊന്നാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പി.സി.എഫ്. യു.എ.ഇ. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മുഹമ്മദ് മഅറൂഫ് സ്വാഗതവും ഷമീര്‍ പാവിട്ടപുരം നന്ദിയും പറഞ്ഞു.



Recent News
  സൗദിയില്‍ സുരക്ഷാ പരിശോധന ; രണ്ട് ലക്ഷത്തോളം നിയമ ലംഘകര്‍ പിടിയില്‍

  ദുബായ് കെ.എം.സി.സി മാധ്യമ അവാര്‍ഡ് വിതരണം ചെയ്തു

  വേറിട്ട പരിപാടികളുമായി എ.ഇ.സി അലുംമ്‌നി കൂട്ടായ്മ സംഘടിപ്പിക്കുന്നു

  സൗദിഅറേബ്യയില്‍ സിനിമകള്‍ക്ക് അനുമതി നല്‍കുന്നു

  എ.എം ബഷീറിന് ഖത്തറില്‍ സ്വീകരണം നല്‍കി

  ഷാര്‍ജയില്‍ സ്‌നേഹ സന്ധ്യ 15ന്

  പ്രവാസീയം: ലോഗോ പ്രകാശനം ചെയ്തു

  വിശാല മതേതര സഖ്യം അനിവാര്യം -ചെര്‍ക്കളം

  യു.എ.ഇ ദേശീയ ദിനാഘോഷം; ദുബായ് കെ.എം.സി.സി സമ്മേളനം 8ന്

  കാമ്പസ് വിസ്ത-2018 ജനുവരി 12ന്

  കെ.എം അബ്ബാസിന് അവാര്‍ഡ്

  ബെദ്രം പള്ള ജേതാക്കള്‍

  മുസ്ലിം ലീഗ് മലയോര സമ്മേളന പ്രചരണം നടത്തി

  'എന്റെ തളങ്കര' കുടുംബസംഗമം: ലോഗോ പ്രകാശനം ചെയ്തു

  മന്‍സൂര്‍ മല്ലത്തിന് സ്വീകരണം നല്‍കി