updated on:2016-12-08 12:10 PM
യു.എ.ഇ. ദേശീയ ദിനം: സഅദിയ്യ റാലി നടത്തി

www.utharadesam.com 2016-12-08 12:10 PM,
ദുബായ്: യു.എ.ഇ. നാല്‍പത്തിയഞ്ചാംദേശീയ ദിനത്തോടനുബന്ധിച്ച് ജാമിഅ സഅദിയ്യ ഇന്ത്യന്‍ സെന്റര്‍ ദേശീയ ദിന റാലി നടത്തി. ഖിസൈസ് സഅദിയ്യ ആസ്ഥാനത്ത് നിന്ന് ആരംഭിച്ച റാലിക്ക് ദുബായ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളായ നാസിര്‍ അബ്ദുല്‍അസീസ് അല്‍ ഖാജ, മുഹമ്മദ് സബീല്‍ മുഹമ്മദ്, ഹമീദ് മുഹമ്മദ് നുഐമി, എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡണ്ടും സഅദിയ്യ കേന്ദ്ര കമ്മിറ്റി പ്രതിനിധിയുമായ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സ്ഥാപന സംഘടനാ സാരഥികളായ അഹമദ് മുസ്ലിയാര്‍ മേല്‍പ്പറമ്പ്, വടശ്ശേരി ഹസ്സന്‍ മുസ്ലിയാര്‍, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, സലാം സഖാഫി എരഞ്ഞിമാവ്, അബ്ദുല്‍ കരീം തളങ്കര, സി.എം.എ. ചേരൂര്‍, ജമാല്‍ ഹാജി ചെങ്ങരോത്ത്, ഷംസുദ്ധീന്‍ പയ്യോളി, അബൂബക്കര്‍ കേളോത്ത് നേതൃത്വം നല്‍കി.
ദേശീയ ദിന സംഗമം അഹമദ് മുസ്ലിയാര്‍ മേല്‍പറമ്പിന്റെ അദ്ധ്യക്ഷതയില്‍ അബ്ദുല്‍ അസീസ് സഖാഫി മമ്പാട് ഉദ്ഘാടനം ചെയ്തു. എ.കെ. കട്ടിപ്പാറ, ഷരീഫ് കാരശ്ശേരി, മുസ്തഫ ദാരിമി വിളയൂര്‍, ദുല്‍ഫുഖാര്‍ സഖാഫി സംബന്ധിച്ചു. അബൂബക്കര്‍ സഅദി സ്വാഗതവും അമീര്‍ ഹസ്സന്‍ നന്ദിയും പറഞ്ഞു.



Recent News
  വാട്ടര്‍കൂളര്‍ നല്‍കും

  അനുസ്മരണം നടത്തി

  സൗദി രാജകുമാരൻ സല്‍മാന്‍ ബിന്‍ സാദ് ബിന്‍ അബ്ദുല്ല അന്തരിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു

  തായിഫിലേക്ക് ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു

  ദുബായ് ടോര്‍ച്ച് ടവറില്‍ തീപിടിത്തം

  സമ്മര്‍ കാസ്രോഡിയന്‍ ചാമ്പ്യന്‍ഷിപ്പ്: ടിഫ വീക്കിലി ജേതാക്കള്‍

  മൊഗ്രാല്‍ മുഹ്‌യുദ്ദീന്‍ മസ്ജിദ് യു.എ.ഇ. കമ്മിറ്റി

  ഇ.വൈ.സി.സി എരിയാല്‍ ദുബായ് കമ്മിറ്റി

  'നഗരസഭാ ഉപതിരഞ്ഞെടുപ്പ് ഫലം വ്യാജ പ്രചരണം നടത്തിയവര്‍ക്കുള്ള മറുപടി'

  റിയാദില്‍ മലപ്പുറം സ്വദേശി വെട്ടേറ്റു കൊല്ലപ്പെട്ട നിലയില്‍

  'മില്ലില്‍ ഖത്തറീസ്'വാട്‌സ്ആപ് ഗ്രൂപ്പ് ക്വിസ് മത്സരം സംഘടിപ്പിച്ചു

  ഹജ്ജ് വളണ്ടിയര്‍ സേവനത്തിന് മുന്നിട്ടിറങ്ങാന്‍ കെ.എം.സി.സി ഒരുങ്ങി

  'കിടത്തി ചികിത്സാ സൗകര്യമൊരുക്കണം'

  ധനസഹായം വിതരണം ചെയ്തു




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News