updated on:2016-12-20 01:26 PM
ഗ്രീന്‍സിറ്റി ട്രോഫി ക്രിക്കറ്റ്: മംഗല്‍പാടി ജേതാക്കള്‍

അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ഗ്രീന്‍സിറ്റി ട്രോഫി ലീഗ് ക്രിക്കറ്റ്-2 ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായ മംഗല്‍പാടി ടിപ്പു ടൈഗേഴ്‌സിന് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് പി.കെ അഹമ്മദ് ബല്ല കടപ്പുറം ട്രോഫി സമ്മാനിക്കുന്നു
www.utharadesam.com 2016-12-20 01:26 PM,
അബുദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി. സി സംഘടിപ്പിച്ച ഗ്രീന്‍സിറ്റി ട്രോഫി ലീഗ് ക്രിക്കറ്റ് സീസണ്‍-2 ടൂര്‍ണമെന്റില്‍ മംഗല്‍പാടി ടിപ്പു ടൈഗേഴ്‌സ് ചാമ്പ്യന്മാരായി. ഫൈനലില്‍ കുമ്പള ഹീറോസിനെ രണ്ടു റണ്‍സിന് പരാജയപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ചലഞ്ചേഴ്‌സ് എണ്‍മകജെക്ക് സെമിയില്‍ അടിയറവു പറയേണ്ടി വന്നു.
മംഗല്‍പാടിയുടെ ഷാരൂണ്‍ ടൂര്‍ണമെന്റിലെ മികച്ച താരമായും കുമ്പളയുടെ ദിനേശ് ഫൈനലിലെ മികച്ച കളിക്കാരനായും എണ്‍മകജെയുടെ സിദ്ദിഖ് മികച്ച ബൗളര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു.
മഞ്ചേശ്വരം മണ്ഡലം കെ. എം.സി.സി പ്രസിഡണ്ട് സെഡ്.എ. മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് പി.കെ അഹമ്മദ് ബല്ല കടപ്പുറം വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. അബ്ദുല്‍ റഹ്മാന്‍ പൊവ്വല്‍ കാഷ് പ്രൈസ് നല്‍കി. യു.എം മുജീബ് മൊഗ്രാല്‍, ഷമീം ബേക്കല്‍, നിസാര്‍ ഹൊസങ്കടി, റാഷിദ് എടത്തോട്, ഉമ്പു ഹാജി, അസീസ് കന്തല്‍, യു.എം ഫസല്‍ റഹ്മാന്‍, ഷാഹുല്‍ തങ്ങള്‍ ആരിക്കാടി, ഷരീഫ് ഉറുമി, ലത്തീഫ് ഇറോഡി, മൊയ്തീന്‍ ബല്ല കടപ്പുറം, സവാദ് ബന്തിയോട്, നൗഷാദ് ബന്തിയോട്, അലി കുബനൂര്‍, കലന്ദര്‍ ഷാ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സുല്‍ഫി ഷേണി സ്വാഗതവും ഇര്‍ഷാദ് പച്ചാണി നന്ദിയും പറഞ്ഞു.



Recent News
  ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ്; എകാക്കു റേഞ്ചേഴ്‌സ് ജേതാക്കള്‍

  ബ്ലൈസ് ദുബായ് ജി.പി.എല്‍ സീസണ്‍ 4: ജി.പി കിങ്ങ്‌സ് ജേതാക്കള്‍

  ഫുട്‌ബോള്‍ സപ്പോര്‍ട്ടേഴ്‌സ് ലീഗ്: ബാങ്ക് ഫൈറ്റേര്‍സ് എഫ്.സി ജേതാക്കള്‍

  രമണ്‍ ശ്രീവാസ്ഥ: ഇടത് ഭരണത്തിന് കളങ്കമേല്‍പ്പിക്കും-ഐ.എം.സി.സി

  പ്രവാസ ജീവിതത്തോട് വിട പറഞ്ഞ യുവകലാസാഹിതി പ്രവര്‍ത്തകന് യാത്രയയപ്പ്

  ടിഫ ഫുട്‌ബോള്‍ സീസണ്‍-3: ട്രാഫിക് ടീം ജേതാക്കള്‍

  ടിഫ തളങ്കര ദുബായില്‍ കൊച്ചി മമ്മുവിനെ ആദരിച്ചു

  ദുബായ് -മംഗല്‍പ്പാടി കെ.എം.സി.സി ബൈത്തുറഹ്മ സമര്‍പ്പിച്ചു

  ടി.എ. ഖാലിദിന് സ്വീകരണംനല്‍കി

  യു.എ.ഇ. പട്ട്‌ള മുസ്ലിം ജമാഅത്ത്

  ഐ.എം.സി.സി ഭാരവാഹികള്‍

  ഷാർജയിലെ സൂപ്പർമാർക്കറ്റിൽ തീ പിടിത്തം: രണ്ടു പേർ മരിച്ചു; 5 പേർക്കു പരുക്ക്

  ഫുട്‌ബോള്‍ സപ്പോര്‍ട്ടേഴ്‌സ് ലീഗ് 13ന്

  വർഖയിൽ വില്ലയ്ക്ക് തീ പിടിച്ച് അഞ്ചു വയസുകാരി മരിച്ചു

  അഖിലേന്ത്യാ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ നേട്ടം കൊയ്ത് വീണ്ടും ഹാഫിസ് അനസ് മാലിക്




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News