updated on:2016-12-26 01:13 PM
'എന്റെ തളങ്കര,എന്റെ അഭിമാനം' അബുദാബി-തളങ്കര ജമാഅത്ത് സംഗമം ഒന്നിന്

www.utharadesam.com 2016-12-26 01:13 PM,
അബുദാബി: അബുദാബി-തളങ്കര മുസ്ലിം ജമാഅത്ത് അബുദാബിയിലെ തളങ്കര നിവാസികള്‍ക്കായി ഒരുക്കുന്ന 'എന്റെ തളങ്കര, എന്റെ അഭിമാനം' കുടുംബ സംഗമം ജനുവരി ഒന്നിന് ഞായറാഴ്ച അബുദാബി കോര്‍ണീഷ് ഹെറിട്ടേജ് പാര്‍ക്കില്‍ രാവിലെ 10 മണിക്ക് ആരംഭിക്കും.
കലാ-കായിക മത്സരങ്ങള്‍ക്ക് പുറമെ നാടന്‍ കലകളായ ഗോരി, കണ്ണ്‌കെട്ടി ചട്ടിപൊട്ടിക്കല്‍, കമ്പവലി, ചാക്ക് റൈസ് തുടങ്ങിയ മത്സരങ്ങള്‍ നടക്കും. 'തളങ്കരയുടെ വികസനം' എന്ന വിഷയത്തെക്കുറിച്ച് പ്രസംഗ മത്സരം, മാപ്പിളപ്പാട്ട്, സ്ത്രീകള്‍ക്കായി വ്യത്യസ്തയിനം കലാ-കായിക മത്സരങ്ങള്‍, ക്വിസ് മത്സരം എന്നിവയും ഉണ്ടാകും.
എന്‍.എം അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശിഹാബ് ഊദ് ഖാസിലേന്‍ സ്വാഗതം പറഞ്ഞു.
ഹബീബ് ബ്ലേസ്, അഫ്‌സല്‍ കടവത്ത്, ഇംതിയാസ് തെരുവത്ത്, സിയാ തെരുവത്ത്, റഫീഖ് എം.ആര്‍, നൂറു ബാങ്കോട്, അന്തുകു, ഗഫൂര്‍ ഹാജി, ബാഷ ചര്‍ച്ചയില്‍ പങ്കെടുത്തു. റയീസ് കണ്ടത്തില്‍ നന്ദി പറഞ്ഞു.



Recent News
  സ്വീകരണം നല്‍കി

  കെ.എം.സി.സി ധനസഹായം കൈമാറി

  വാട്ടര്‍കൂളര്‍ നല്‍കും

  അനുസ്മരണം നടത്തി

  സൗദി രാജകുമാരൻ സല്‍മാന്‍ ബിന്‍ സാദ് ബിന്‍ അബ്ദുല്ല അന്തരിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു

  തായിഫിലേക്ക് ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു

  ദുബായ് ടോര്‍ച്ച് ടവറില്‍ തീപിടിത്തം

  സമ്മര്‍ കാസ്രോഡിയന്‍ ചാമ്പ്യന്‍ഷിപ്പ്: ടിഫ വീക്കിലി ജേതാക്കള്‍

  മൊഗ്രാല്‍ മുഹ്‌യുദ്ദീന്‍ മസ്ജിദ് യു.എ.ഇ. കമ്മിറ്റി

  ഇ.വൈ.സി.സി എരിയാല്‍ ദുബായ് കമ്മിറ്റി

  'നഗരസഭാ ഉപതിരഞ്ഞെടുപ്പ് ഫലം വ്യാജ പ്രചരണം നടത്തിയവര്‍ക്കുള്ള മറുപടി'

  റിയാദില്‍ മലപ്പുറം സ്വദേശി വെട്ടേറ്റു കൊല്ലപ്പെട്ട നിലയില്‍

  'മില്ലില്‍ ഖത്തറീസ്'വാട്‌സ്ആപ് ഗ്രൂപ്പ് ക്വിസ് മത്സരം സംഘടിപ്പിച്ചു

  ഹജ്ജ് വളണ്ടിയര്‍ സേവനത്തിന് മുന്നിട്ടിറങ്ങാന്‍ കെ.എം.സി.സി ഒരുങ്ങി




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News