updated on:2017-01-02 01:16 PM
സഫ്‌റുദ്ദീന് ആശ്വാസ വാക്കുമായി കെ.എം.സി.സി നേതാക്കളെത്തി

www.utharadesam.com 2017-01-02 01:16 PM,
ജിദ്ദ: വാഹനാപകടത്തെത്തുടര്‍ന്ന് സൗദിയില്‍ ആറു മാസത്തോളമായി ജയിലില്‍ കഴിയുന്ന പൊയിനാച്ചി സ്വദേശി മുഹമ്മദ് സഫ്‌റുദ്ദീന് ആശ്വാസമായി ജിദ്ദ കെ.എം.സി.സി കാസര്‍കോട് ജില്ലാ നേതാക്കളെത്തി. ജിദ്ദ കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി, ഉദുമ മണ്ഡലം പ്രസിഡണ്ട് ഹുസൈന്‍ കുറിച്ചിപ്പളളം എന്നിവര്‍ ദഹ്ബാന്‍ ജയിലിലെത്തി മോചനത്തിനാവശ്യമായ നടപടികള്‍ ആരംഭിച്ചു. നഷ്ട പരിഹാരത്തുക നല്‍കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ജയിലില്‍ കഴിയുന്നത്. മകന്റെ മോചനത്തിനുളള തുക കണ്ടെത്താന്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ച മൂന്നു സെന്റ് സ്ഥലവും വീടും വില്‍ക്കാന്‍ തയ്യാറെടുക്കുന്നതിനിടെ കെ.എം.സി .സി നേതാക്കളുടെ സന്ദര്‍ശനം സഫ്‌റുദ്ദീന്റെ കുടുംബത്തിനും ആശ്വാസമേകി. സഫ്‌റുദ്ദീന്റെ മോചനം കഴിയുന്നത്ര വേഗം യാഥാര്‍ത്ഥ്യമാക്കുമെന്ന് ജില്ലാ പ്രസിഡണ്ട് ഹസ്സന്‍ ബത്തേരിയും ജനറല്‍ സെക്രട്ടറി അബ്ദുല്ല ഹിറ്റാച്ചിയും അറിയിച്ചു.



Recent News
  'പ്രവാസ ജീവിതത്തിന് വ്യക്തമായ ആസൂത്രണം അത്യാവശ്യം'

  ഗൾഫിൽ ഇടിമിന്നലോടെ മഴ തുടരുന്നു; റോഡുകൾ വെള്ളക്കെട്ടിനടിയിൽ

  ഇ. അഹമ്മദ് ദേശത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് പന്തലിച്ച നേതാവ് -എ. അബ്ദുല്‍റഹ്മാന്‍

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  പി.പി.എല്‍ ആറാം സീസണില്‍ ഹൈപ്പ് എനര്‍ജി ജേതാക്കള്‍

  കെ.എം.അബ്ബാസിനും സാദിഖ് കാവിലിനും ഗള്‍ഫ് സാഹിത്യ പുരസ്‌കാരം

  അബുദാബി മജ്മ സോക്കര്‍ ലീഗ്-2017 ന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

  കുവൈത്തിലെ ചെമ്മനാട് നിവാസികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു

  ടി.എ. ഇബ്രാഹിം സ്മാരക ലീഗ് ക്രിക്കറ്റ്: കാസര്‍കോട് മണ്ഡലം ജേതാക്കള്‍

  കാസര്‍കോട് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്: ലോഗോ പ്രകാശനം ചെയ്തു

  റാഫി ഫില്ലിക്ക് അവാര്‍ഡ്

  മലബാര്‍ ഗോള്‍ഡിനെ അപകീര്‍ത്തിപ്പെടുത്തി പ്രചാരണം: ദുബായില്‍ മലയാളിക്ക് 45 ലക്ഷം രൂപ പിഴ

  ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി. ഇ. അഹമ്മദ് , ഹമീദലി ഷംനാട് അനുസ്മരണം 17ന്

  ദുബായിയിലെ ചെമനാട്ടുകാരുടെ കൂട്ടായ്മ ശ്രദ്ധേയമായി

  സൗദിയില്‍ കൊടുകുറ്റവാളി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News