updated on:2017-01-03 01:12 PM
കെ.എം.സി.സി യുടെ ഇടപെടല്‍; ജിദ്ദയില്‍ പൊയ്‌നാച്ചി സ്വദേശി ജയില്‍ മോചിതനായി

www.utharadesam.com 2017-01-03 01:12 PM,
ജിദ്ദ : വാഹനാപകടത്തെ തുടര്‍ന്ന് ജിദ്ദയില്‍ ആറു മാസത്തോളമായി ജയിലില്‍ കഴിഞ്ഞിരുന്ന പൊയിനാച്ചി സ്വദേശി മുഹമ്മദ് സഫ്‌റുദ്ദീന് ജയില്‍ മോചിതനായി. നഷ്ട പരിഹാരത്തുക നല്‍കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ജയിലില്‍ കഴിഞ്ഞിരുന്നത്.
ജിദ്ദ കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി, ജനറല്‍ സെക്രട്ടറി അബ്ദുല്ല ഹിറ്റാച്ചി, ഉദുമ മണ്ഡലം പ്രസിഡണ്ട് ഹുസൈന്‍ കുറിച്ചിപ്പളളം, ജിദ്ദ മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ഇബ്‌റാഹീം എന്നിവര്‍ ദഹ്ബാന്‍ ജയിലിലെത്തി മോചനത്തിനാവശ്യമായ നടപടികള്‍ നടത്തുകയായിരുന്നു. മകന്റെ മോചനത്തിനുളള തുക കണ്ടെത്താന്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ച മൂന്നു സെന്റ് സ്ഥലവും വീടും വില്‍ക്കാന്‍ സഫ്‌റുദ്ദീന്റെ രക്ഷിതാക്കള്‍ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം കെ.എം.സി.സി നേതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് ജയിലില്‍ ചെന്ന് മോചനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.
ജനുവരി 29 നാണ് സഫറു ദ്ദീന്‍ ഡ്രൈവര്‍ ജോലിക്കുളള വിസയില്‍ സൗദിയിലെത്തിയത്. ആദ്യ മാസത്തെ ശമ്പളം കിട്ടിയെന്ന് ഫോണില്‍ അറിയിച്ചെങ്കിലും പിന്നീട് വിവരങ്ങളൊന്നുമുണ്ടായില്ല. രണ്ടു മാസം കഴിഞ്ഞാണ് സഫറുദ്ദീന്‍ ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടിരുന്നുവെന്നും ഇതേ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെട്ടതായുമുളള വിവരം നാട്ടിലെത്തുന്നത്. സഫറുദ്ദീന്‍ ഓടിച്ചിരുന്ന കാര്‍ മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. സഫറുദ്ദീന്റെ മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ അധികൃതര്‍ക്ക് നിവേദനവും പരാതിയും നല്‍കി കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. മോചന തുക കെ.എം.സി.സി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റിയും ജിദ്ദ ഉദുമ മണ്ഡലം കമ്മിറ്റിയിയും സ്വരൂപിച്ചു നല്‍കുകയായിരുന്നു.



Recent News
  നോര്‍ക്കാ കാര്‍ഡ് വിതരണം ഊര്‍ജ്ജിതമാക്കണം -കെ.എം.സി.സി

  സൗദിയില്‍ സുരക്ഷാ പരിശോധന ; രണ്ട് ലക്ഷത്തോളം നിയമ ലംഘകര്‍ പിടിയില്‍

  ദുബായ് കെ.എം.സി.സി മാധ്യമ അവാര്‍ഡ് വിതരണം ചെയ്തു

  വേറിട്ട പരിപാടികളുമായി എ.ഇ.സി അലുംമ്‌നി കൂട്ടായ്മ സംഘടിപ്പിക്കുന്നു

  സൗദിഅറേബ്യയില്‍ സിനിമകള്‍ക്ക് അനുമതി നല്‍കുന്നു

  എ.എം ബഷീറിന് ഖത്തറില്‍ സ്വീകരണം നല്‍കി

  ഷാര്‍ജയില്‍ സ്‌നേഹ സന്ധ്യ 15ന്

  പ്രവാസീയം: ലോഗോ പ്രകാശനം ചെയ്തു

  വിശാല മതേതര സഖ്യം അനിവാര്യം -ചെര്‍ക്കളം

  യു.എ.ഇ ദേശീയ ദിനാഘോഷം; ദുബായ് കെ.എം.സി.സി സമ്മേളനം 8ന്

  കാമ്പസ് വിസ്ത-2018 ജനുവരി 12ന്

  കെ.എം അബ്ബാസിന് അവാര്‍ഡ്

  ബെദ്രം പള്ള ജേതാക്കള്‍

  മുസ്ലിം ലീഗ് മലയോര സമ്മേളന പ്രചരണം നടത്തി

  'എന്റെ തളങ്കര' കുടുംബസംഗമം: ലോഗോ പ്രകാശനം ചെയ്തു