updated on:2017-01-03 01:25 PM
'എന്റെ തളങ്കര, എന്റെ അഭിമാനം' കുടുംബ സംഗമം ആവേശമായി

www.utharadesam.com 2017-01-03 01:25 PM,
അബുദാബി: പുതു വര്‍ഷ പിറവി ദിനത്തില്‍ അബുദാബി- തളങ്കര മുസ്ലിം ജമാഅത്ത് അബുദാബി ഹെരിട്ടേജ് പാര്‍ക്കില്‍ സംഘടിപ്പിച്ച 'എന്റെ തളങ്കര എന്റെ അഭിമാനം' കുടുംബസംഗമം ആവേശമായി. തളങ്കര നിവാസികളുടെ ഈ കുടുംബമേള സ്‌നേഹ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കാനും പരസ്പരം പരിചയപ്പെടാനും ജനിച്ച് വളര്‍ന്ന നാട്ടിന്റെ വ്യതിയാനങ്ങള്‍ മനസ്സിലാക്കി അവര്‍ക്ക് വേണ്ടി നല്ലത് ചെയ്യാനുള്ള ദൃഡ നിശ്ചയം കൈക്കൊള്ളാനും അവസരമായി.
സെക്രട്ടറി എന്‍.എം അബദുല്ല ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദികരിച്ചു. തുടര്‍ന്ന് മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നാടന്‍ കളികളും പുറമെ ക്വിസ്സ്, ഷൂട്ടൗട്ട്, കമ്പവലി മത്സരങ്ങളും ഏര്‍പ്പെടുത്തി. വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി. ഹബീബ് ബ്ലേസ്, ഇംതിയാസ്, ഹംസ എച്ച്.എം, സിയാ തെരുവത്ത്, നൂറു ബാങ്കോട്, ഡോ. മൊയ്തീന്‍, ടി.എസ്.എ ഗഫൂര്‍, അഫ്‌സല്‍, റയീസ്, അജ്മല്‍, ജെസ്സിം, സാബിത്ത് ബാങ്കോട്, റഫീഖ് എം.ആര്‍., സഹദ് തെരുവത്ത് നേതൃത്വം നല്‍കി. കണ്‍വീനര്‍ ശിഹാബ് ഊദ് നന്ദി പറഞ്ഞു.



Recent News
  നോര്‍ക്കാ കാര്‍ഡ് വിതരണം ഊര്‍ജ്ജിതമാക്കണം -കെ.എം.സി.സി

  സൗദിയില്‍ സുരക്ഷാ പരിശോധന ; രണ്ട് ലക്ഷത്തോളം നിയമ ലംഘകര്‍ പിടിയില്‍

  ദുബായ് കെ.എം.സി.സി മാധ്യമ അവാര്‍ഡ് വിതരണം ചെയ്തു

  വേറിട്ട പരിപാടികളുമായി എ.ഇ.സി അലുംമ്‌നി കൂട്ടായ്മ സംഘടിപ്പിക്കുന്നു

  സൗദിഅറേബ്യയില്‍ സിനിമകള്‍ക്ക് അനുമതി നല്‍കുന്നു

  എ.എം ബഷീറിന് ഖത്തറില്‍ സ്വീകരണം നല്‍കി

  ഷാര്‍ജയില്‍ സ്‌നേഹ സന്ധ്യ 15ന്

  പ്രവാസീയം: ലോഗോ പ്രകാശനം ചെയ്തു

  വിശാല മതേതര സഖ്യം അനിവാര്യം -ചെര്‍ക്കളം

  യു.എ.ഇ ദേശീയ ദിനാഘോഷം; ദുബായ് കെ.എം.സി.സി സമ്മേളനം 8ന്

  കാമ്പസ് വിസ്ത-2018 ജനുവരി 12ന്

  കെ.എം അബ്ബാസിന് അവാര്‍ഡ്

  ബെദ്രം പള്ള ജേതാക്കള്‍

  മുസ്ലിം ലീഗ് മലയോര സമ്മേളന പ്രചരണം നടത്തി

  'എന്റെ തളങ്കര' കുടുംബസംഗമം: ലോഗോ പ്രകാശനം ചെയ്തു