updated on:2017-06-28 07:36 PM
മലയാളികളുടെ ആഘോഷങ്ങള്‍ മനുഷ്യ മനസ്സുകളെ ഒന്നിപ്പിക്കുന്നു-വിനോദ് നമ്പ്യാര്‍

www.utharadesam.com 2017-06-28 07:36 PM,
ദുബായ്: മലയാളികളുടെ ഓരോ ആഘോഷങ്ങളും സമൂഹത്തില്‍ സാഹോദര്യത്തിന്റെയും നന്മയുടെയും സന്ദേശം കൈമാറുകയാണ് ചെയ്യുന്നതെന്നും വര്‍ത്തമാന കാലത്ത് മനുഷ്യത്വം എന്നത് അന്യമായികൊണ്ടിരിക്കുകയാണെന്നും ഇവിടെയാണ് പ്രവാസ ലോകത്ത് എല്ലാവിഭാഗം ജനങ്ങളെയും കൂട്ടിയോജിപ്പിച്ചുള്ള പെരുന്നാള്‍ സംഗമങ്ങള്‍ക്ക് പ്രസക്തിയേറിയിരിക്കുന്നതെന്നും യു.എ.ഇ എക്‌സ്‌ചേഞ്ച് ഇവന്റ് ചീഫ് വിനോദ് നമ്പ്യാര്‍ പറഞ്ഞു. ഇശല്‍ എമിറേറ്റ്‌സ് പെരുന്നാളിന് വേള്‍ഡ് പ്രൈവറ്റ് സ്‌കൂളില്‍ സംഘടിപ്പിച്ച ഈദ് മല്‍ഹാര്‍ പെരുന്നാള്‍ സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് നടന്ന സഹൃദയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് വ്യവസായിയും അല്‍ ഫലാഹ് ഗ്രൂപ്പ് ചെയര്‍മാനുമായ യുസഫ് അല്‍ഫലാഹ്, ഷാജഹാന്‍ സ്‌കേച്ചേര്‍സ്, സുറാബ്, സാഹില്‍ കാലിക്കറ്റ് റസ്റ്റോറന്റ്, മുഹമ്മദ് അലി ചക്കോത്ത്, ബഷീര്‍ സിറ്റി ബര്‍ഗര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, അസീസ് മെലഡി, ഇക്ബാല്‍ അബ്ദുള്‍ ഹമീദ്, ഫയാസ് കാപ്പില്‍, ബിഗ് 14 മിഡ്ഡലിസ്‌റ് ഹെഡ് യുസഫ് അലി നൂറുദ്ദീന്‍, മുസ്തഫ തങ്ങള്‍, ഇക്ബാല്‍ ഷാര്‍ജ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു. ഇശല്‍ എമിറേറ്റ്‌സ് വേദി ജനറല്‍ കണ്‍വീനര്‍ ബഷീര്‍ ഇശല്‍ തിക്കോടി, ആസിഫ് കാപ്പില്‍, സതീശന്‍ പള്ളിക്കര, സഹദ് വടക്കോത്ത് എന്നിവര്‍ നേതൃത്വം നല്‍കി. ഗായകരായ സിന്ധു പ്രേംകുമാര്‍, താജുദ്ദീന്‍ വടകര, ലമീസ എന്നിവര്‍ നയിച്ച ഇശല്‍ സന്ധ്യയും ഉണ്ടായിരുന്നു.Recent News
  ഖത്തര്‍-കാസര്‍കോട് മണ്ഡലം കെ.എം.സി.സി; ബഷീര്‍ ചെര്‍ക്കള പ്രസി.

  അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി: സെഡ് എ. മൊഗ്രാല്‍ പ്രസി., സുല്‍ഫി സെക്ര.,

  ലോഗോ പ്രകാശനം ചെയ്തു

  അമാസ്‌ക് പ്രീമിയര്‍ ലീഗ്: ലോഗോ പ്രകാശനം ചെയ്തു

  സൗഹാര്‍ദ്ദത്തിന്റെ മധുരം നുകര്‍ന്ന് 'പൊല്‍സ്' ഉല്ലാസ യാത്ര

  അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി 'പിരിസം ബെക്കല്‍' നവ്യാനുഭവമായി

  ഇബ്രാഹിം അബൂബക്കറിന് കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി

  മയക്കുമരുന്ന് മാഫിയയുടെ കെണിയില്‍ നിന്ന് യുവാക്കളെ രക്ഷിക്കണം-അമാസ്‌ക് ഖത്തര്‍ ചാപ്റ്റര്‍

  അണങ്കൂര്‍ പ്രീമിയര്‍ ലീഗ്; ലോഗോ പ്രകാശനം

  പുത്തിഗെ പഞ്ചായത്ത് കെ.എം.സി.സി.

  എം.എം അക്ബറിന്റെ അറസ്റ്റ് കമ്മ്യുണിസത്തിന്റെ ഫാസിസ്റ്റ്മുഖം-അന്‍വര്‍ ചേരങ്കൈ

  നൂറുല്‍ ഹുദ 'മെഹ്ഫിലെ നൂര്‍ 2018' 16ന് അബുദാബിയില്‍

  നെച്ചിപ്പടുപ്പ്-പടിഞ്ഞാര്‍-കുന്നില്‍ റോഡ് യാഥാര്‍ത്ഥ്യമാക്കണം'

  ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി 'ദവ 2018 ' പദ്ധതി പ്രഖ്യാപിച്ചു

  കെ.എം.സി.സിയുടെ ബൈത്തുറഹ്മ പട്ടാജെയിലെ ബേബി ഉമേശ് ഷെട്ടിക്ക്