updated on:2017-07-03 03:26 PM
അഷ്‌റഫ് താമരശ്ശേരിയുടെ മനുഷ്യ സ്‌നേഹം അളക്കാന്‍ അളവു കോലുകളില്ല-യഹ്‌യ തളങ്കര

www.utharadesam.com 2017-07-03 03:26 PM,
ദുബായ്: മനുഷ്യ മനസ്സുകളില്‍ വിദ്വേഷവും പരസ്പരം വൈര്യവും അക്രമവാസനയും ഏറുമ്പോള്‍ മനുഷ്യ സ്‌നേഹം കൊണ്ട് മാത്രം പരേതര്‍ക്കായ് ജീവിതം നീക്കിവെച്ച ഒരു ജന്മം അതു അഷറഫ് താമരശ്ശേരിയാണെന്നും ഇദ്ദേഹത്തിന്റെ മനുഷ്യസ്‌നേഹം അളക്കാനുള്ള അളവു കോലുകള്‍ ലോകവസാനം വരേയും കണ്ടുപിടിക്കാനാവാത്തതാണെന്നും ഗള്‍ഫ് വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനും യു.എ.ഇ കെ. എം.സി.സിയുടെ ഉപദേശക സമിതി വൈസ് ചെയര്‍മാനുമായ യഹ്‌യ തളങ്കര അഭിപ്രായപ്പെട്ടു.
ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ പ്രവാസ്ഭാരതി അവാര്‍ഡ് ജേതാവും സാമൂഹിക പ്രവര്‍ത്തകനുമായ അഷറഫ് താമരശ്ശേരിക്ക് മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹോപഹാരം സമ്മാനിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിയുടേയും മതത്തിന്റെയും പേരില്‍ മനുഷ്യനെ പച്ചയ്ക്ക് ചുട്ടുകൊല്ലുകയും പച്ചമാംസത്തിലേക്ക് കഠാര കുത്തിയിറക്കുകയും പ്രതികരിക്കേണ്ട പൊതു സമൂഹം മൗനിയായി നിലകൊള്ളുകയും ചെയ്യുന്ന ഈ കാലത്ത് യു.എ. ഇയില്‍ മരണപ്പെടുന്ന ആളുകളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള രേഖകള്‍ ശരിയാക്കാന്‍ ഓടി നടക്കുകയും ജാതിയോ മതമോ ദേശ-ഭാഷയോ നോക്കാതെയും പ്രതിഫലം വാങ്ങാതെയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന, പരേതര്‍ക്കൊരാളായ് ജീവിക്കുന്ന അഷറഫ് താമരശ്ശേരി ഒരത്ഭുതം തന്നേയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡണ്ട്് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതം പറഞ്ഞു. ദുബായ് കെ.എം.സി.സി പ്രസിഡണ്ട് പി.കെ അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ഇന്‍കാസ് ദുബായ് സ്റ്റേറ്റ് പ്രസിഡണ്ട് എന്‍.ആര്‍ മാഹിന്‍, മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ രമേശ് പയ്യന്നൂര്‍, പ്രവാസി ഭാരതീയ അവാര്‍ഡ് ജേതാവ് അഷ്‌റഫ് താമരശ്ശേരി, കെ.എം.സി.സി വൈസ് പ്രസിഡണ്ട് ഹസൈനാര്‍ തോട്ടുംഭാഗം, സെക്രട്ടറി ഒ.കെ ഇബ്രാഹിം, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ഖലീലുറഹ്മാന്‍ കാഷിഫി, അബ്ദുല്‍ ഖാദര്‍ അസ്ഹദി, ഹംസ തോട്ടി, അബ്ദുല്ല ആറങ്ങാടി, കെ.പി.കെ തങ്ങള്‍, നിസാം കൊല്ലം, സഹീര്‍ കൊല്ലം, പി.വി നാസര്‍, സി.എച്ച് നൂറുദ്ദീന്‍, ഹനീഫ് ടി,ആര്‍, നൗഷാദ് കന്യപ്പാടി, അയ്യൂബ് ഉറുമി, മുനീര്‍ ബന്താട്, യൂസുഫ് മുക്കൂട്, എ.ജി.എ റഹ്മാന്‍, സലിം ചെരങ്ങായി, ഇ.ബി അഹമദ്, ഐ.പി.എം ഇബ്രാഹിം, അസീസ് കമാലിയ, സത്താര്‍ ആലമ്പാടി, സിദ്ദീഖ് ചൗക്കി, കരീം മൊഗര്‍, മുനീഫ് ബദിയടുക്ക പ്രസംഗിച്ചു. ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു.



Recent News
  കെ.എം.സി.സി ധനസഹായം കൈമാറി

  വാട്ടര്‍കൂളര്‍ നല്‍കും

  അനുസ്മരണം നടത്തി

  സൗദി രാജകുമാരൻ സല്‍മാന്‍ ബിന്‍ സാദ് ബിന്‍ അബ്ദുല്ല അന്തരിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു

  തായിഫിലേക്ക് ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു

  ദുബായ് ടോര്‍ച്ച് ടവറില്‍ തീപിടിത്തം

  സമ്മര്‍ കാസ്രോഡിയന്‍ ചാമ്പ്യന്‍ഷിപ്പ്: ടിഫ വീക്കിലി ജേതാക്കള്‍

  മൊഗ്രാല്‍ മുഹ്‌യുദ്ദീന്‍ മസ്ജിദ് യു.എ.ഇ. കമ്മിറ്റി

  ഇ.വൈ.സി.സി എരിയാല്‍ ദുബായ് കമ്മിറ്റി

  'നഗരസഭാ ഉപതിരഞ്ഞെടുപ്പ് ഫലം വ്യാജ പ്രചരണം നടത്തിയവര്‍ക്കുള്ള മറുപടി'

  റിയാദില്‍ മലപ്പുറം സ്വദേശി വെട്ടേറ്റു കൊല്ലപ്പെട്ട നിലയില്‍

  'മില്ലില്‍ ഖത്തറീസ്'വാട്‌സ്ആപ് ഗ്രൂപ്പ് ക്വിസ് മത്സരം സംഘടിപ്പിച്ചു

  ഹജ്ജ് വളണ്ടിയര്‍ സേവനത്തിന് മുന്നിട്ടിറങ്ങാന്‍ കെ.എം.സി.സി ഒരുങ്ങി

  'കിടത്തി ചികിത്സാ സൗകര്യമൊരുക്കണം'




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News