updated on:2017-07-09 12:35 PM
പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ 'മുന്‍കൂര്‍' അനുമതി വേണമെന്ന ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം

www.utharadesam.com 2017-07-09 12:35 PM,
ദുബായ്: പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ 48 മണിക്കൂര്‍ മുമ്പേ അനുമതി വേണമെന്ന പുതിയ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹെല്‍ത്ത് ഓഫീസര്‍ വിമാനകമ്പനികള്‍ വഴി കഴിഞ്ഞ ദിവസം ഷാര്‍ജ വിമാനത്താവളത്തിലേക്ക് അയച്ച ഇതുസംബന്ധിച്ച ഉത്തരവ് വലിയ ആശയകുഴപ്പത്തിന് ഇടയാക്കിയിരിക്കുകയാണ്. ഒപ്പം കടുത്ത പ്രതിഷേധവും ഉയരുന്നുണ്ട്. വിവാദ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടകള്‍ രംഗത്തുവന്നു.
വിവിധ പ്രവാസി സംഘടനകളും ജനപ്രതിനിധികളും കേന്ദ്രസര്‍ക്കാറിന്റെയും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടേയും ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയെങ്കിലും ആശയകുഴപ്പം തീര്‍ക്കുന്ന വിധത്തിലുള്ള വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിലേക്കും മൃതദേഹങ്ങള്‍ സ്വീകരിക്കാന്‍ ഷാര്‍ജയിലെ വിമാന കാര്‍ഗോ വിഭാഗം മടിക്കുകയാണ്.
2005ലെ അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങളും ഇന്ത്യന്‍ വിമാന ആരോഗ്യ ചട്ടങ്ങളും അനുസരിച്ചാണ് ഈ നിബന്ധന പുറപ്പെടുവിച്ചതെന്നാണ് കരിപ്പൂരിലെ ഡെപ്യൂട്ടി ഹെല്‍ത്ത് ഓഫീസര്‍ നല്‍കുന്ന വിശദീകരണം. വ്യാഴാഴ്ച രാത്രി ഷാര്‍ജയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ ഷാര്‍ജ കാര്‍ഗോ വിഭാഗത്തിലെത്തിയപ്പോള്‍ കരിപ്പൂരില്‍ നിന്നുള്ള ഇ-മെയില്‍ നിര്‍ദ്ദേശം ചൂണ്ടിക്കാട്ടി അവര്‍ മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ചിരുന്നു.
മൃതദേഹം കൊണ്ടുപോകുന്നതിനുള്ള വിമാനടിക്കറ്റ് ഹാജരാക്കിയാലേ യു.എ.ഇയിലെ എംബാമിങ് കേന്ദ്രങ്ങളില്‍ നിന്ന് എംബാമിങ് സര്‍ട്ടിഫിക്കറ്റ് ലഭിക്കു. അപ്പോള്‍ ഇത് 48 മണിക്കൂര്‍ മുമ്പ് എങ്ങിനെ നാട്ടിലെ വിമാനത്താവളത്തില്‍ ഹാജരാക്കാന്‍ സാധിക്കൂ എന്നാണ് പ്രവാസികള്‍ ചോദിക്കുന്നത്. എംബാം ചെയ്ത മൃതദേഹം കേടുവരാതെ സൂക്ഷിക്കാവുന്ന പരമാവധി സമയം 48 മണിക്കൂറാണെന്നിരിക്കെ സമയ ദൈര്‍ഘ്യമുണ്ടാകുന്നത് മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ കാരണമാകുമെന്നും പറയുന്നു. അതുകൊണ്ട് തന്നെ പുതിയ ഉത്തരവ് പിന്‍വലിച്ച് അക്കാര്യം വിമാനകമ്പനികളെ അറിയിക്കണമെന്നാണ് പ്രവാസി സംഘടകള്‍ ആവശ്യപ്പെടുന്നത്.Recent News
  നോര്‍ക്കാ കാര്‍ഡ് വിതരണം ഊര്‍ജ്ജിതമാക്കണം -കെ.എം.സി.സി

  സൗദിയില്‍ സുരക്ഷാ പരിശോധന ; രണ്ട് ലക്ഷത്തോളം നിയമ ലംഘകര്‍ പിടിയില്‍

  ദുബായ് കെ.എം.സി.സി മാധ്യമ അവാര്‍ഡ് വിതരണം ചെയ്തു

  വേറിട്ട പരിപാടികളുമായി എ.ഇ.സി അലുംമ്‌നി കൂട്ടായ്മ സംഘടിപ്പിക്കുന്നു

  സൗദിഅറേബ്യയില്‍ സിനിമകള്‍ക്ക് അനുമതി നല്‍കുന്നു

  എ.എം ബഷീറിന് ഖത്തറില്‍ സ്വീകരണം നല്‍കി

  ഷാര്‍ജയില്‍ സ്‌നേഹ സന്ധ്യ 15ന്

  പ്രവാസീയം: ലോഗോ പ്രകാശനം ചെയ്തു

  വിശാല മതേതര സഖ്യം അനിവാര്യം -ചെര്‍ക്കളം

  യു.എ.ഇ ദേശീയ ദിനാഘോഷം; ദുബായ് കെ.എം.സി.സി സമ്മേളനം 8ന്

  കാമ്പസ് വിസ്ത-2018 ജനുവരി 12ന്

  കെ.എം അബ്ബാസിന് അവാര്‍ഡ്

  ബെദ്രം പള്ള ജേതാക്കള്‍

  മുസ്ലിം ലീഗ് മലയോര സമ്മേളന പ്രചരണം നടത്തി

  'എന്റെ തളങ്കര' കുടുംബസംഗമം: ലോഗോ പ്രകാശനം ചെയ്തു