updated on:2017-07-11 10:42 AM
'മംഗല്‍പാടി സി.എച്ച്.സി ആസ്പത്രിയില്‍ മുഴുവന്‍ സമയ ഐ.പി സേവനം ലഭ്യമാക്കണം'

www.utharadesam.com 2017-07-11 10:42 AM,
ദുബായ്: മംഗല്‍പാടി സി.എച്ച്.സി ആസ്പത്രിയില്‍ മുഴുവന്‍ സമയ ഐ.പി സേവനം ലഭ്യമാക്കണമെന്ന് ദുബായ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാത്തതും, കിടത്തി ചികിത്സ ലഭ്യമാക്കാത്തതും മൂലം മംഗല്‍പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികള്‍ പ്രയാസം അനുഭവിക്കുന്നതായും ഇതിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ജില്ലയില്‍ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആസ്പത്രിയാണ് മംഗല്‍പാടി സി.എച്ച്.സി. ദിവസവും എണ്ണൂറോളം രോഗികളാണ് ഇവിടെ ചികിത്സക്കെത്തുന്നത്.
എന്നാല്‍ മെഡിക്കല്‍ ഓഫീസറും രണ്ടു താല്‍കാലിക ഡോക്ടര്‍മാരും മാത്രമാണ് ഇവിടെ നിലവിലുള്ളത്. മഴക്കാലമായതോടെ പനി വര്‍ധിക്കുകയും, രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയും ചെയ്‌തെങ്കിലും മംഗല്‍പാടി ആസ്പത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ക്രമീകരിക്കാന്‍ ഇടത് സര്‍ക്കാരിന് സാധിച്ചിട്ടില്ല. നേരത്തെ യു.ഡി.എഫ് മന്ത്രിസഭാകാലത്ത് മെഡിക്കല്‍ ഓഫീസര്‍ അടക്കം നാല് സ്ഥിരം ഡോക്ടര്‍മാരാണ് ഇവിടെ ഉണ്ടായിരുന്നത്. യു.ഡി.എഫ് കാലത്ത് വൈകിട്ട് ആറുമണിവരെ കിടത്തി ചികിത്സ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഉച്ചക്ക് രണ്ടു മണിവരെയാണ് ഇവിടെ സേവനം ലഭിക്കുന്നത്. ഐ.പി സേവനം പൂര്‍ണമായും ഒഴിവാക്കിയ നിലയിലാണ്. മഞ്ചേശ്വരം താലൂക്കില്‍ തന്നെ പോസ്റ്റുമോര്‍ട്ടം നിലവിലുള്ളത് മംഗലപാടിയിലാണ്.എന്നാല്‍ ഉച്ചക്ക് ശേഷം ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ മൃതദേഹം ഒരുദിവസം മുഴുവനും മോര്‍ച്ചറിയില്‍ വെക്കേണ്ട അവസ്ഥയാണ്. യോഗത്തില്‍ പ്രസിഡണ്ട് അയ്യൂബ് ഉറുമി, ജനറല്‍ സെക്രട്ടറി ഡോ. ഇസ്മായില്‍ മൊഗ്രാല്‍, സഹഭാരവാഹികളായ അബ്ദുല്‍ റഹ്മാന്‍ മള്ളങ്കൈ, മന്‍സൂര്‍ മര്‍ത്യ, സൈഫുദ്ദീന്‍ മൊഗ്രാല്‍, അഷ്‌റഫ് ബായാര്‍, സുബൈര്‍ കുബണൂര്‍ എന്നിവര്‍ സംബന്ധിച്ചു.Recent News
  നോര്‍ക്കാ കാര്‍ഡ് വിതരണം ഊര്‍ജ്ജിതമാക്കണം -കെ.എം.സി.സി

  സൗദിയില്‍ സുരക്ഷാ പരിശോധന ; രണ്ട് ലക്ഷത്തോളം നിയമ ലംഘകര്‍ പിടിയില്‍

  ദുബായ് കെ.എം.സി.സി മാധ്യമ അവാര്‍ഡ് വിതരണം ചെയ്തു

  വേറിട്ട പരിപാടികളുമായി എ.ഇ.സി അലുംമ്‌നി കൂട്ടായ്മ സംഘടിപ്പിക്കുന്നു

  സൗദിഅറേബ്യയില്‍ സിനിമകള്‍ക്ക് അനുമതി നല്‍കുന്നു

  എ.എം ബഷീറിന് ഖത്തറില്‍ സ്വീകരണം നല്‍കി

  ഷാര്‍ജയില്‍ സ്‌നേഹ സന്ധ്യ 15ന്

  പ്രവാസീയം: ലോഗോ പ്രകാശനം ചെയ്തു

  വിശാല മതേതര സഖ്യം അനിവാര്യം -ചെര്‍ക്കളം

  യു.എ.ഇ ദേശീയ ദിനാഘോഷം; ദുബായ് കെ.എം.സി.സി സമ്മേളനം 8ന്

  കാമ്പസ് വിസ്ത-2018 ജനുവരി 12ന്

  കെ.എം അബ്ബാസിന് അവാര്‍ഡ്

  ബെദ്രം പള്ള ജേതാക്കള്‍

  മുസ്ലിം ലീഗ് മലയോര സമ്മേളന പ്രചരണം നടത്തി

  'എന്റെ തളങ്കര' കുടുംബസംഗമം: ലോഗോ പ്രകാശനം ചെയ്തു