updated on:2017-07-17 02:54 PM
ധനസഹായം വിതരണം ചെയ്തു

www.utharadesam.com 2017-07-17 02:54 PM,
ദുബായ്: റമാദാന്‍ റിലീഫിന്റെ ഭാഗമായി ദുബായ് കെ.എം. സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി നിര്‍ധനരായ 56 കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ ഭക്ഷണത്തിന് വേണ്ട ധനസഹായവും ഒരു കുടുംബത്തിന് ചികിത്സാ സഹായവും രണ്ടു കുടുംബങ്ങള്‍ക്ക് വിവാഹ സഹായവും നല്‍കി.
കാസര്‍കോടന്‍ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വെച്ച് 2014 അവസാനത്തോടെ രൂപ കല്‍പന ചെയ്ത വിജയരഥം പദ്ധതി ചെങ്കള പഞ്ചായത്തില്‍ തുടക്കം കുറിക്കുകയും പിന്നീട് ജില്ല മൊത്തം വ്യാപിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയുമാണ്. പദ്ധതിയില്‍ നിന്നുള്ള പ്രചോദനം ഒട്ടനവധി കമ്മിറ്റികളും കൂട്ടായ്മകളും ഏറ്റെടുത്തുകൊണ്ട് വിദ്യാഭ്യാസ ഉന്നമനത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മുന്നോട്ടു വന്നത് വിജയരഥം പദ്ധതിക്ക് ലഭിച്ച ഏറ്റവും വലിയ ജനപിന്തുണയാണ്.
പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇബ്രാഹിം ഐ.പി.എം (പ്രസി.), അസീസ് കമാലിയ (ജന.സെക്ര.), ലത്തീഫ് മഠത്തില്‍ (ട്രഷ.). സഹഭാരവാഹികളായി സിദ്ദീഖ് കനിയടുക്കം, സത്താര്‍ നാരംപാടി, നൗഫല്‍ ചേരൂര്‍, നാസര്‍ മല്ലം, റഫീഖ് എതിര്‍ത്തോട്, മുഷ്താഖ് ചെര്‍ക്കള, ഖാദര്‍ പൈക്ക നേതൃത്വം നല്‍കി.



Recent News
  നോര്‍ക്കാ കാര്‍ഡ് വിതരണം ഊര്‍ജ്ജിതമാക്കണം -കെ.എം.സി.സി

  സൗദിയില്‍ സുരക്ഷാ പരിശോധന ; രണ്ട് ലക്ഷത്തോളം നിയമ ലംഘകര്‍ പിടിയില്‍

  ദുബായ് കെ.എം.സി.സി മാധ്യമ അവാര്‍ഡ് വിതരണം ചെയ്തു

  വേറിട്ട പരിപാടികളുമായി എ.ഇ.സി അലുംമ്‌നി കൂട്ടായ്മ സംഘടിപ്പിക്കുന്നു

  സൗദിഅറേബ്യയില്‍ സിനിമകള്‍ക്ക് അനുമതി നല്‍കുന്നു

  എ.എം ബഷീറിന് ഖത്തറില്‍ സ്വീകരണം നല്‍കി

  ഷാര്‍ജയില്‍ സ്‌നേഹ സന്ധ്യ 15ന്

  പ്രവാസീയം: ലോഗോ പ്രകാശനം ചെയ്തു

  വിശാല മതേതര സഖ്യം അനിവാര്യം -ചെര്‍ക്കളം

  യു.എ.ഇ ദേശീയ ദിനാഘോഷം; ദുബായ് കെ.എം.സി.സി സമ്മേളനം 8ന്

  കാമ്പസ് വിസ്ത-2018 ജനുവരി 12ന്

  കെ.എം അബ്ബാസിന് അവാര്‍ഡ്

  ബെദ്രം പള്ള ജേതാക്കള്‍

  മുസ്ലിം ലീഗ് മലയോര സമ്മേളന പ്രചരണം നടത്തി

  'എന്റെ തളങ്കര' കുടുംബസംഗമം: ലോഗോ പ്രകാശനം ചെയ്തു