updated on:2017-07-18 02:40 PM
ഹജ്ജ് വളണ്ടിയര്‍ സേവനത്തിന് മുന്നിട്ടിറങ്ങാന്‍ കെ.എം.സി.സി ഒരുങ്ങി

www.utharadesam.com 2017-07-18 02:40 PM,
ജിദ്ദ: ലക്ഷങ്ങള്‍ പങ്കാളികളാകുന്ന പരിശുദ്ധ ഹജ്ജ് വേളയില്‍ അല്ലാഹുവിന്റെ അതിഥികള്‍ക്ക് സേവനം ചെയ്യുന്ന സൗദി കെ.എം.സി.സി ഹജ്ജ് സെല്ലിന്റെ ഭാഗമായി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ ജിദ്ദ കാസര്‍കോട് ജില്ല കെ.എം.സി.സി ഒരുക്കങ്ങള്‍ ആരംഭിച്ചു.
അനാകിസ് മാര്‍സിന്‍ പ്ലാസയില്‍ നടന്ന ജിദ്ദ ജില്ലാ ഹജ്ജ് വളണ്ടിയര്‍ സംഗമം ആക്ടിങ് പ്രസിഡണ്ട് റഹീം പള്ളിക്കരയുടെ അധ്യക്ഷതയില്‍ കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറല്‍ അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു.
ജില്ലയില്‍ നിന്നും നൂറ്റിഅമ്പതോളം വളണ്ടിയര്‍മാരെ അയക്കുവാന്‍ തീരുമാനിച്ചു. ഇബ്രാഹിം ഇബ്ബു മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ല ചന്തേര, കെ.എം. ഇര്‍ഷാദ്, സമീര്‍ ചേരങ്കൈ, ബഷീര്‍ ബായാര്‍, നസീര്‍ പെരുമ്പള, ജമാല്‍ കുമ്പള, ഹനീഫ് മഞ്ചേശ്വരം, സഫീര്‍ പെരുമ്പള, ഗഫൂര്‍ ബെദിര, ബുനിയാം മേല്‍പറമ്പ്, യാസീന്‍ ചിത്താരി സംസാരിച്ചു. ആക്ടിങ്ങ് സെക്രട്ടറി ബഷീര്‍ ചിത്താരി സ്വാഗതവും ജാഫര്‍ എരിയാല്‍ നന്ദിയും പറഞ്ഞു.
ജില്ലയിലെ വളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനായി റഹീം പള്ളിക്കരയെ കോ-ഓഡിനേറ്ററായി തിരഞ്ഞെടുത്തു.
ബഷീര്‍ ബായാര്‍, ഹനീഫ് മഞ്ചേശ്വരം (മഞ്ചേശ്വരം), കെ.എം ഇര്‍ഷാദ്, ഗഫൂര്‍ ബെദിര (കാസര്‍കോട്), നസീര്‍ പെരുമ്പള, ബുനിയാം ഒറവങ്കര (ഉദുമ), ഫൈസല്‍ കൊളവയല്‍ (കാഞ്ഞങ്ങാട്), അബ്ദുല്ല ചന്തേര, സഫീര്‍ തൃക്കരിപ്പൂര്‍ (തൃക്കരിപ്പൂര്‍) എന്നിവരെ മണ്ഡലം കോഓഡിനേറ്റര്‍മാരായും തിരഞ്ഞെടുത്തു.



Recent News
  നോര്‍ക്കാ കാര്‍ഡ് വിതരണം ഊര്‍ജ്ജിതമാക്കണം -കെ.എം.സി.സി

  സൗദിയില്‍ സുരക്ഷാ പരിശോധന ; രണ്ട് ലക്ഷത്തോളം നിയമ ലംഘകര്‍ പിടിയില്‍

  ദുബായ് കെ.എം.സി.സി മാധ്യമ അവാര്‍ഡ് വിതരണം ചെയ്തു

  വേറിട്ട പരിപാടികളുമായി എ.ഇ.സി അലുംമ്‌നി കൂട്ടായ്മ സംഘടിപ്പിക്കുന്നു

  സൗദിഅറേബ്യയില്‍ സിനിമകള്‍ക്ക് അനുമതി നല്‍കുന്നു

  എ.എം ബഷീറിന് ഖത്തറില്‍ സ്വീകരണം നല്‍കി

  ഷാര്‍ജയില്‍ സ്‌നേഹ സന്ധ്യ 15ന്

  പ്രവാസീയം: ലോഗോ പ്രകാശനം ചെയ്തു

  വിശാല മതേതര സഖ്യം അനിവാര്യം -ചെര്‍ക്കളം

  യു.എ.ഇ ദേശീയ ദിനാഘോഷം; ദുബായ് കെ.എം.സി.സി സമ്മേളനം 8ന്

  കാമ്പസ് വിസ്ത-2018 ജനുവരി 12ന്

  കെ.എം അബ്ബാസിന് അവാര്‍ഡ്

  ബെദ്രം പള്ള ജേതാക്കള്‍

  മുസ്ലിം ലീഗ് മലയോര സമ്മേളന പ്രചരണം നടത്തി

  'എന്റെ തളങ്കര' കുടുംബസംഗമം: ലോഗോ പ്രകാശനം ചെയ്തു