updated on:2017-07-23 01:32 PM
റിയാദില്‍ മലപ്പുറം സ്വദേശി വെട്ടേറ്റു കൊല്ലപ്പെട്ട നിലയില്‍

www.utharadesam.com 2017-07-23 01:32 PM,
റിയാദ്: റിയാദില്‍ മലയാളി യുവാവ് വെട്ടേറ്റു കൊല്ലപ്പെട്ട നിലയില്‍. മലപ്പുറം പരപ്പനങ്ങാടി സദ്ദാംബീച്ച് അങ്ങമന്‍ സിദ്ദീഖാണ് കൊല്ലപ്പെട്ടത്.
ഗ്രോസറി ഷോപ്പില്‍ ജീവനക്കാരനായ അദ്ദേഹത്തെ ഷോപ്പിനുള്ളില്‍ തന്നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി വെട്ടേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ 9നാണ് സംഭവം. സംഭവത്തിനു പിന്നില്‍ കവര്‍ച്ചക്കാരാണെന്നാണ് റിപ്പോര്‍ട്ട്. കവര്‍ച്ച തടയാനുള്ള ശ്രമത്തിനിടെ ഇയാളെ അക്രമികള്‍ വെട്ടുകയായിരുന്നു. മൃതദേഹം അല്‍ ഈമാന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 20വര്‍ഷമായി സിദ്ദീഖ് ഈകടയില്‍ ജോലി ചെയ്തുവരികയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു യമന്‍ പൗരന്മാരെ കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.



Recent News
  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി

  ഖുര്‍ആനിന്റെ വിസ്മയ തലങ്ങള്‍ തീര്‍ത്ത് ഹോളി ഖുര്‍ആന്‍ പ്രഭാഷണം