updated on:2017-08-04 07:12 PM
തായിഫിലേക്ക് ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു

www.utharadesam.com 2017-08-04 07:12 PM,
ജിദ്ദ: കെ.എം.സി.സി. ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റി തായിഫിലേക്കു ചരിത്ര പഠന, വിനോദയാത്ര സംഘടിപ്പിച്ചു. തായിഫിലെ ചരിത്ര സ്ഥലങ്ങളിലും പ്രവാചകന്‍ മുഹമ്മദ് നബിയുടെ പിതൃപുത്രനും പ്രശസ്ത പണ്ഡിതനുമായ അബ്ദുല്ല ഇബ്‌നു അബാസ് (റ) തങ്ങളുടെ പേരിലറിയപ്പെടുന്ന പള്ളി, മലയാളിയായ ഉമര്‍ ഖാസി നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്ന ഇന്ത്യന്‍ പള്ളി എന്നര്‍ത്ഥമുള്ള മസ്ജിദ് ഹൂനൂദ്, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള ഉക്കാസ് ചന്തയുടെ പുനരാവിഷ്‌ക്കാരം, മലമുകളില്‍ നിന്നും ഒഴുകിവരുന്ന തെളിഞ്ഞ തണുപ്പുള്ള വെള്ളമൊഴുകുന്ന അരുവിയും പ്രകൃതി രമണീയമായ പച്ചപ്പും പഴവര്‍ഗങ്ങളും പച്ചക്കറികളും വിളയുന്ന കൃഷിത്തോട്ടങ്ങളടങ്ങിയ വാദി വെജിലും മറ്റു പ്രാധാന്യമുള്ള സ്ഥങ്ങളുമൊക്കെ സന്ദര്‍ശിച്ചു. യാത്രയിലുടനീളം വ്യത്യസ്തങ്ങളായ വിനോദ, വിജ്ഞാന പരിപാടികള്‍ സംഘടിപ്പിച്ചു.
ജാഫര്‍ എരിയാല്‍, റഹീം പള്ളിക്കര, ബഷീര്‍ ചിത്താരി, ഇര്‍ഷാദ് മൊഗ്രാല്‍ പുത്തൂര്‍, ജലീല്‍ ചെര്‍ക്കള, സഫീര്‍ പെരുമ്പള, ബുനിയാം ഒറവങ്കര, ഗഫൂര്‍ ബെദിര, താജു ബാങ്കോട്, അര്‍ഷാദ് കട്ടക്കാല്‍, ഫൈസല്‍ കാഞ്ഞങ്ങാട്, യാസീന്‍ ചിത്താരി, ഹസൈനാര്‍ ഉദുമ, അബ്ദുല്‍ ലത്തീഫ് കൊടിയമ്മ പങ്കെടുത്തു.Recent News
  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി

  ഖുര്‍ആനിന്റെ വിസ്മയ തലങ്ങള്‍ തീര്‍ത്ത് ഹോളി ഖുര്‍ആന്‍ പ്രഭാഷണം

  ബാങ്കോട്-ഗള്‍ഫ് ജമാഅത്ത്; സമീര്‍ പ്രസി., സാബിത്ത് ജന.സെക്ര., ഖലീല്‍ ട്രഷ.