updated on:2017-09-07 03:27 PM
സ്വീകരണം നല്‍കി

www.utharadesam.com 2017-09-07 03:27 PM,
ദുബായ്: സി.എം. ഉസ്താദിനാല്‍ സ്ഥാപിതമായ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സും കണ്ണിയത്ത് അക്കാദമിയും ഉത്തര മലബാറിന് അഭിമാനമായി സമന്വയ വിദ്യാഭ്യാസ രംഗത്ത് അതിവേഗം വളര്‍ന്നു പന്തലിച്ച രണ്ടു വൈജ്ഞാനിക ഗോപുരങ്ങളാണെന്നും ഈ സ്ഥാപനങ്ങളുടെ വളര്‍ച്ചകളില്‍ മുഖ്യമായ പങ്കു വഹിച്ചത് പ്രവാസി സമൂഹമാണെന്നും സമസ്ത കാസര്‍കോട് ജില്ലാ മുഷാവറ അംഗം ചെര്‍ക്കളം അഹമ്മദ് മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.
ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ അഹമ്മദ് മുസ്‌ലിയാര്‍ക്ക് മലബാര്‍ കോംപ്ലക്‌സ് കണ്ണിയത്ത് അക്കാദമി എന്നീ സംഘടനകളുടെ ദുബായ് ചാപ്റ്ററുകള്‍ സംയുക്തമായി ദേരയിലെ സെന്ററില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബ്ദുല്‍ ഖാദര്‍ അസ്അദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ ചടങ്ങ് അബ്ദുല്‍ റസാഖ് ചെറൂണി ഉദ്ഘാടനം ചെയ്തു. സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു.
കബീര്‍ അസ്അദി, ത്വാഹിര്‍ മുഗു, നൗഫല്‍ ഹുദവി മല്ലം, മുനീര്‍ ചെര്‍ക്കള, ഹസൈനാര്‍ ബീജന്തടുക്ക, കെ.പി.അബ്ബാസ് കളനാട്, മുനീഫ് ബദിയടുക്ക, ഐ.പി.എം. ഇബ്രാഹിം, അന്താസ് ചെമ്മനാട്, അസീസ് ബെള്ളൂര്‍, അസീസ് കമാലിയ, നൗഫല്‍ ചേരൂര്‍, നാസര്‍ മല്ലം, ലത്തീഫ് മഠത്തില്‍, സിദ്ദീഖ് കൈക്കമ്പ പ്രസംഗിച്ചു. സെക്രട്ടറി സിദ്ധിഖ് കനിയടുക്കം നന്ദി പറഞ്ഞു.



Recent News
  യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം'

  പ്രവാസീയം-2018 സമാപിച്ചു

  യു.എ.ഇ-കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍

  സൗദി അറേബ്യയിലെ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ വനിതകള്‍ക്കു പ്രവേശിക്കാം!

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി കരിയര്‍ ഫെസ്റ്റ് 19ന്

  ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ബഹ്‌റൈനിലെത്തി

  യു.എ.ഇയിലെ കാസര്‍കോടന്‍ കായികാവേശം പ്രശംസനീയം-ഖാദര്‍ തെരുവത്ത്

  പ്രവാസിയം ഫുട്‌ബോള്‍ കിരീടം ജി.സി.സി. എഫ്.സിക്ക്

  അബുദാബിയിലെ തളങ്കര സ്വദേശികള്‍ ആവേശപ്പൊല്‍സായി കുടുംബസമേതം ഒത്തുകൂടി

  'കീയൂര്‍ ഇസ്മായില്‍ സേവന രംഗത്തെ അപൂര്‍വ്വ വ്യക്തിത്വം'

  ഹമീദലി ഷംനാട് അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  പൊലീസിനെതിരെ നടപടി വേണം -കെ.എം.സി.സി

  അബുദാബി-കുമ്പള പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി രൂപീകരിച്ചു

  കാസര്‍കോട് പ്രവാസീയം 2018 ജനുവരിയില്‍