updated on:2017-09-10 06:21 PM
സഅദിയ്യ ഹാജിമാര്‍ക്ക് സ്വീകരണം നല്‍കി

www.utharadesam.com 2017-09-10 06:21 PM,
ദമ്മാം: ജാമിഅ സഅദിയ്യ അറബിയ ദമ്മാം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശരികത്തു മുഹമ്മദ് വലയാനി ഗ്രൂപ്പിന്റെ അംഗീകാരത്തോടെ ഈ വര്‍ഷം ദമ്മാമില്‍ നിന്നും യാത്ര തിരിച്ച ഹാജിമാര്‍ തിരിച്ചെത്തി. ഹാജിമാര്‍ക്കുള്ള സ്വീകരണ സംഗമവും വനിതകള്‍ക്ക് മിന ടെന്റില്‍ നടത്തിയ ഖുര്‍ആന്‍ പാരായണ മത്സര വിജയികള്‍ക്കും ക്വിസ് മത്സര വിജയികള്‍ക്കുമുള്ള അനുമോദന സംഗമവും സീക്കോ സഅദിയ ഹാളില്‍ നടന്നു.
സഅദിയ സൗദി നാഷണല്‍ ഓര്‍ഗനൈസര്‍ യൂസുഫ് സഅദിയുടെ അധ്യക്ഷതയില്‍ സഅദിയ ദമ്മാം കമ്മിറ്റി പ്രസിഡണ്ട് കുഞ്ചാര്‍ അബ്ബാസ് ഹാജി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഷുകൂര്‍ അല്‍ ഐദറൂസി സമാപന പ്രാര്‍ത്ഥനയും അബ്ദുല്‍ റസാഖ് സഖാഫി അട്ടഗോളി ഉല്‍ബോധനവും നടത്തി. അബ്ദുല്‍ അസീസ് മുസ്ലിയാര്‍, മന്‍സൂര്‍ കാട്ടിപ്പള്ള, ഇഫ്തികാര്‍ ഹാജി (കര്‍ണാടക), അബ്ബാസ് നദീം (പാകിസ്താന്‍), മുസ്തഫ ഹാജി, അബ്ദുല്‍ മജീദ് ഫൗസി ഗോള്‍ഡ്, ഹിലാല്‍ ഫൗസി ഗോള്‍ഡ്, ഇബ്രാഹിം കുട്ടി (കേരള) തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്ക് വെച്ചു.
മുബാറക് സഅദി വണ്ടൂര്‍, കെ.പി മൊയ്തീന്‍ ഹാജി കൊടിയമ്മ, ഹസൈനാര്‍ ഹാജി പജ്യോട്ട, ഖാലിദ് ഹാജി കൊടിയമ്മ, അഹമദ് ഹാജി ആലമ്പാടി തുടങ്ങിയവര്‍ വിവിധ മത്സര വിജയികള്‍ക്കുള സമ്മാനദാനം നിര്‍വഹിച്ചു. ലത്തീഫ് പള്ളത്തടുക സ്വാഗതവും ഹബീബ് സഖാഫി നന്ദിയും പറഞ്ഞു.Recent News
  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി