updated on:2017-09-25 01:56 PM
കൊച്ചിയിലെ മത്സരത്തില്‍ തിളങ്ങി കാഞ്ഞങ്ങാട്ടെ കൊച്ചുസുന്ദരി

www.utharadesam.com 2017-09-25 01:56 PM,
ദുബായ്: കൊച്ചിയില്‍ നടന്ന ആഗോള സൗന്ദര്യ മത്സരത്തില്‍ കാഞ്ഞങ്ങാട് സ്വദേശികളായ രതീഷന്‍-വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ സംരീന്‍ രണ്ടാം സ്ഥാനം നേടി. പത്ത് മുതല്‍ 12 വയസ്സുവരെയുള്ള വിഭാഗത്തിലാണ് സംരീന്‍ നേട്ടം കൊയ്തത്. യു.എ.ഇ.ക്ക് വേണ്ടിയാണ് ദുബായില്‍ താമസിക്കുന്ന സംരീന്‍ മത്സരിച്ചത്.
മികച്ച പുഞ്ചിരി, ദേശീയ വസ്ത്രം, മികച്ച ബോള്‍ ഗൗണ്‍ എന്നീ വിഭാഗത്തിലും സംരീന്‍ പ്രത്യേക സമ്മാനം നേടി. ദുബായില്‍ നടന്ന ആദ്യ റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ട സംരീന്‍ ദുബായ് ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.
ദുബായ് എന്‍.എം.സി ഗ്രൂപ്പില്‍ ബിസിനസ് ഡെവലപ്‌മെന്റ് മാനേജരാണ് കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിയായ പിതാവ് രതീഷന്‍. മാതാവ് വിജയലക്ഷ്മി മാസങ്ങള്‍ക്ക് മുന്‍പ് കൊച്ചിയില്‍ നടന്ന മിസിസ് ഗ്ലോബല്‍ 2017 സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടിയിരുന്നു. സഹോദരന്‍ ആദിത്യ രതീഷ് മണിപ്പാലില്‍ മാസ് മീഡിയാ ആന്‍ഡ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയാണ്.



Recent News
  യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം'

  പ്രവാസീയം-2018 സമാപിച്ചു

  യു.എ.ഇ-കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍

  സൗദി അറേബ്യയിലെ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ വനിതകള്‍ക്കു പ്രവേശിക്കാം!

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി കരിയര്‍ ഫെസ്റ്റ് 19ന്

  ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ബഹ്‌റൈനിലെത്തി

  യു.എ.ഇയിലെ കാസര്‍കോടന്‍ കായികാവേശം പ്രശംസനീയം-ഖാദര്‍ തെരുവത്ത്

  പ്രവാസിയം ഫുട്‌ബോള്‍ കിരീടം ജി.സി.സി. എഫ്.സിക്ക്

  അബുദാബിയിലെ തളങ്കര സ്വദേശികള്‍ ആവേശപ്പൊല്‍സായി കുടുംബസമേതം ഒത്തുകൂടി

  'കീയൂര്‍ ഇസ്മായില്‍ സേവന രംഗത്തെ അപൂര്‍വ്വ വ്യക്തിത്വം'

  ഹമീദലി ഷംനാട് അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  പൊലീസിനെതിരെ നടപടി വേണം -കെ.എം.സി.സി

  അബുദാബി-കുമ്പള പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി രൂപീകരിച്ചു

  കാസര്‍കോട് പ്രവാസീയം 2018 ജനുവരിയില്‍