updated on:2017-10-01 06:21 PM
ബി.എ മഹ്മൂദ് ഐ.സി.എ.ഐ വൈസ് ചെയര്‍മാന്‍

www.utharadesam.com 2017-10-01 06:21 PM,
ദുബായ്: കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശിയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ ബി.എ മഹ്മൂദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) ദുബായ് ഘടകം വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ഭരണഘടന പ്രകാരം ഈ വര്‍ഷം വൈസ് ചെയര്‍മാനായി സ്ഥാനമലങ്കരിക്കുന്ന വ്യക്തിതന്നെയായിരിക്കും 2018-19 വര്‍ഷത്തെ ചെയര്‍മാനാവുകയെന്നതിനാല്‍ കാസര്‍കോട്ടുകാര്‍ക്ക് ഇരട്ടി മധുരമായി.
ദുബായ് ഷേഖ് സായിദ് റോഡിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ഭാരവാഹി തിരഞ്ഞെടുപ്പ് അത്യന്തം വാശിയേറിയതായിരുന്നു. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച ഇളവരശന്‍ നേടിയ 134 വോട്ടിനെതിരെ 408 വോട്ടുകള്‍ നേടിയാണ് ബി.എ മഹ്മൂദ് അഭിമാനനേട്ടം സ്വന്തമാക്കിയത്. ഇന്ത്യക്കാരായ 2000ലേറെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ അംഗങ്ങളായുള്ള ഐ.സി.എ.ഐ ദുബായ് ഘടകം സംഘടനയുടെ വിദേശത്തുള്ള ഏറ്റവും വലിയ ഘടകമാണ്. കഴിഞ്ഞ കമ്മിറ്റിയില്‍ ട്രഷററും മുന്‍ വര്‍ഷങ്ങളില്‍ രണ്ട് തവണ എക്‌സിക്യൂട്ടീവ് അംഗമായും ബി.എ മഹ്മൂദ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ കാസര്‍കോട് എം.എല്‍.എ ബി.എം അബ്ദുല്‍റഹ്മാന്റെ മകനാണ്. യു.എ.ഇയിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കെസെഫിന്റെ നിലവിലെ ചെയര്‍മാനായ അദ്ദേഹം നേരത്തെ രണ്ട് തവണ ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അക്കാഫിന്റെ നേതൃസ്ഥാനത്തും പ്രവര്‍ത്തിച്ചിരുന്നു.


Comments
Abdul Kader barkath ,Kasaragod
Sunday October 01 2017 01:46 PM
Congratulation on being elected as Vice president ACAI.,


Recent News
  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി

  ഖുര്‍ആനിന്റെ വിസ്മയ തലങ്ങള്‍ തീര്‍ത്ത് ഹോളി ഖുര്‍ആന്‍ പ്രഭാഷണം

  ബാങ്കോട്-ഗള്‍ഫ് ജമാഅത്ത്; സമീര്‍ പ്രസി., സാബിത്ത് ജന.സെക്ര., ഖലീല്‍ ട്രഷ.