updated on:2017-10-02 07:54 PM
ഉബൈദ് പ്രബുദ്ധ സമൂഹത്തെ സൃഷ്ടിക്കാന്‍ പ്രയത്‌നിച്ച വിപ്ലവകാരി -സി.പി.സൈതലവി

www.utharadesam.com 2017-10-02 07:54 PM,
റിയാദ്: സമൂഹത്തെ പ്രബുദ്ധമാക്കുന്നതില്‍ പ്രമുഖ പങ്ക് വഹിച്ച കവിയും ചിന്തകനും ബഹുഭാഷാ പണ്ഡിതനുമായിരുന്ന ടി. ഉബൈദ്, സത്യം ആരുടെ മുഖത്ത് നോക്കിയും പറയുവാനുള്ള സ്വാതന്ത്രത്തിന് വേണ്ടി ധീരമായി പോരാടിയ വിപ്ലവകാരിയായിരുന്നുവെന്ന് ചന്ദ്രിക ചീഫ് എഡിറ്റര്‍ സി.പി സൈതലവി അഭിപ്രായപ്പെട്ടു. മാപ്പിളപ്പാട്ടുകളെ മലയാള സാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വന്ന അദ്ദേഹം കേവലം കാസര്‍കോട്ടുകാരുടെ മാത്രം കവിയായിരുന്നില്ല. 1947 ല്‍ കേരള സാഹിത്യ പരിഷത്ത് സമ്മേളനത്തില്‍ ഉബൈദ് സാഹിബ് നടത്തിയ പ്രൗഡഗംഭീരമായ പ്രസംഗമാണ് മോയിന്‍ കുട്ടി വൈദ്യരെ, മഹാകവി മോയിന്‍ കുട്ടി വൈദ്യരായി സാഹിത്യ കേരളം അംഗീകരിക്കാന്‍ കാരണമായി തീര്‍ന്നത്, അദ്ദേഹം പറഞ്ഞു. ജില്ലാ കെ.എം.സി.സി പുനഃപ്രസിദ്ധീകരിച്ച ഇബ്രാഹിം ബേവിഞ്ചയുടെ 'ഉബൈദിന്റെ കവിതാ ലോകം' എന്ന പുസ്തകത്തിന്റെ ഗള്‍ഫ് തല പ്രകാശനകര്‍മ്മം കേരള സ്റ്റേറ്റ് എം.എസ്.എഫ് മുന്‍ പ്രസിഡണ്ട് സുഫ്യാന്‍ അബ്ദുസ്സലാമിന് നല്‍കി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. ജലീല്‍ തിരൂര്‍ സ്വാഗതം പറഞ്ഞു. ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി 'ഉബൈദിന്റെ കവിതാ ലോകം' പുസ്തകം പരിചയപ്പെടുത്തി. ഉബൈദ് കവിതകളുടെ സൗന്ദര്യ ശാസ്ത്രപഠന സമാഹാരമായ ഇബ്രാഹിം ബേവിഞ്ചയുടെ 'ഉബൈദിന്റെ കവിതാ ലോകം' രചനാ സൗകുമാര്യത്തിന്റെ എല്ലാ അഴകും വിടര്‍ന്നു നില്കുന്ന ഒരു കൃതിയാണെന്നും സൈതലവി അഭിപ്രായപ്പെട്ടു. അബ്ദുല്‍സ്സലാം തൃക്കരിപ്പൂര്‍, കെ.പി.മുഹമ്മദ് കളപ്പാറ, ടി.വി.പി.ഖാലിദ്, ഉസ്മാനലി പാലത്തിങ്കല്‍, അബ്ദുല്‍ അസീസ് തൃക്കരിപ്പൂര്‍, മുജീബ് ഉപ്പട, സുബൈര്‍ അരിമ്പ്ര, മാമുക്കോയ ഒറ്റപ്പാലം, നാസര്‍ വിളത്തൂര്‍, ഇസ്മായില്‍ കാരോളം, തേനുങ്ങല്‍ അഹമ്മദ് കുട്ടി, അഡ്വ. അനീര്‍ ബാബു, അഷ്‌റഫ് കല്‍പകഞ്ചേരി, നൗഷാദ് കട്ടുപ്പാറ, ബഷീര്‍ ചേറ്റുവ, മൂസക്കോയ തറമ്മല്‍ സംബന്ധിച്ചു.Recent News
  ലോഗോ പ്രകാശനം ചെയ്തു

  അമാസ്‌ക് പ്രീമിയര്‍ ലീഗ്: ലോഗോ പ്രകാശനം ചെയ്തു

  സൗഹാര്‍ദ്ദത്തിന്റെ മധുരം നുകര്‍ന്ന് 'പൊല്‍സ്' ഉല്ലാസ യാത്ര

  അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി 'പിരിസം ബെക്കല്‍' നവ്യാനുഭവമായി

  ഇബ്രാഹിം അബൂബക്കറിന് കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി

  മയക്കുമരുന്ന് മാഫിയയുടെ കെണിയില്‍ നിന്ന് യുവാക്കളെ രക്ഷിക്കണം-അമാസ്‌ക് ഖത്തര്‍ ചാപ്റ്റര്‍

  അണങ്കൂര്‍ പ്രീമിയര്‍ ലീഗ്; ലോഗോ പ്രകാശനം

  പുത്തിഗെ പഞ്ചായത്ത് കെ.എം.സി.സി.

  എം.എം അക്ബറിന്റെ അറസ്റ്റ് കമ്മ്യുണിസത്തിന്റെ ഫാസിസ്റ്റ്മുഖം-അന്‍വര്‍ ചേരങ്കൈ

  നൂറുല്‍ ഹുദ 'മെഹ്ഫിലെ നൂര്‍ 2018' 16ന് അബുദാബിയില്‍

  നെച്ചിപ്പടുപ്പ്-പടിഞ്ഞാര്‍-കുന്നില്‍ റോഡ് യാഥാര്‍ത്ഥ്യമാക്കണം'

  ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി 'ദവ 2018 ' പദ്ധതി പ്രഖ്യാപിച്ചു

  കെ.എം.സി.സിയുടെ ബൈത്തുറഹ്മ പട്ടാജെയിലെ ബേബി ഉമേശ് ഷെട്ടിക്ക്

  'യാത്രക്കാരുടെ ബാഗേജുകള്‍ കൊള്ളയടിക്കുന്നത് രാജ്യത്തിന് നാണക്കേട്'

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി 'തുളു നാടു മിത്ര' പുരസ്‌ക്കാരം വൈ. സുധീര്‍ കുമാര്‍ ഷെട്ടിക്ക്