updated on:2017-10-03 01:54 PM
കുവൈത്തില്‍ കാസര്‍കോട് ഉത്സവ്-17 ആറിന്

www.utharadesam.com 2017-10-03 01:54 PM,
കുവൈറ്റ്: കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ 13-ാം വാര്‍ഷികം ബദര്‍ അല്‍സമ കാസര്‍കോട് ഉത്സവ് 2017 6ന് രാവിലെ 10 മണി മുതല്‍ അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്‌കൂളില്‍ നടത്തും.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വേണ്ടി നല്‍കിയ സഹായ പദ്ധതി കഴിഞ്ഞ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി നടപ്പിലാക്കിയ നമുക്കും നല്‍കാം ഒരു നേരത്തെ ഭക്ഷണത്തിന്റെ ഭാഗമായി നൂറോളം കുടുംബങ്ങള്‍ക്കുള്ള ഒരു വര്‍ഷത്തെ റേഷന്‍ സംവിധാനം, നാട്ടിലെ രോഗികളെ സഹായിക്കല്‍ തുടങ്ങിയവ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പെടുന്നു.
പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലസ്സിലും ഉന്നത വിജയം നേടിയ മെമ്പര്‍മാരുടെ മക്കള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും കഴിഞ്ഞ രണ്ടു വര്‍ഷമായി നല്‍കി വരികയാണ്.
അംഗങ്ങളില്‍ ആരെങ്കിലും മരിക്കുകയാണെങ്കില്‍ അവരുടെ കുടുംബത്തെ സഹായിക്കുന്നതിന് സുരക്ഷാ ഫണ്ട്, രോഗികളായ മെമ്പര്‍മാര്‍ക്ക് സാമ്പത്തിക സഹായം, പ്രവര്‍ത്തകര്‍ക്ക് ലോണ്‍ സംവിധാനം തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു.
ഈ വര്‍ഷം കാഞ്ഞങ്ങാട്, കാസര്‍കോട് ഗവ.ആസ്പത്രികളിലെ മോര്‍ച്ചറികളിലേക്ക് മൊബൈല്‍ ഫ്രീസര്‍ സംവിധാനം നല്‍കാനും തിരഞ്ഞെടുക്കപ്പെട്ട ബഡ്‌സ് സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള പദ്ധതിയാണ് ബദര്‍ അല്‍ സമ കാസര്‍കോട് ഉത്സവ് 2017ലൂടെ മുമ്പോട്ട് വെക്കുന്നത്.
ഇതിന്റെ പ്രചരണാര്‍ത്ഥം നാട്ടില്‍ പ്രശസ്ത പിന്നണി ഗായകരായ അന്‍വര്‍ സാദാത്, ബാഹുബലി ഫെയിം നയന നായര്‍ എന്നിവര്‍ നയിക്കുന്ന സംഗീത സന്ധ്യ, നര്‍ത്തകി ദീപ സന്തോഷ് മംഗളൂര്‍ അവതരിപ്പിക്കുന്ന ഭരതനാട്യം കുവൈറ്റിലെ കലാകാരന്മാരുടെ ഒപ്പന, തിരുവാതിരക്കളി, ഡാന്‍സ് കാസര്‍കോട് ബാന്‍ഡ് അവതരിപ്പിക്കുന്ന ഗാനമേള തുടങ്ങിയവ അരങ്ങേറും.
രാവിലെ 10 മണിക്ക് പൂക്കള മത്സരം നടക്കും. 12 മണി മുതല്‍ പായസ മത്സരം, 5 മണിക്ക് മൈലാഞ്ചി ഇടല്‍ മത്സരം. 6 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഇന്ത്യന്‍ എംബസി പ്രതിനിധി ഉദ്ഘാടനം ചെയ്യും. കാസര്‍കോട് ജില്ലയിലെ ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ ലത്തീഫ് ഉപ്പളയെ ആദരിക്കും.
കെ.ഇ.എ ചെയര്‍മാന്‍ എഞ്ചിനീയര്‍ അബൂബക്കര്‍, പ്രസിഡണ്ട് അനില്‍ കള്ളാര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ അസോസിയേറ്റ്‌സ് ഇന്‍ കുവൈറ്റ് അഷ്‌റഫ് അയ്യൂര്‍, കെ.ഇ.എ വൈസ് ചെയര്‍മാന്‍ സലാം കളനാട്, കാസര്‍കോട് ഉത്സവ് 2017 ചെയര്‍മാന്‍ സത്താര്‍ കുന്നില്‍, കണ്‍വീനര്‍ നാസര്‍ പി.എ, ജോയിന്റ് കണ്‍വീനര്‍മാരായ നളിനാക്ഷന്‍, നാസര്‍ ചുള്ളിക്കര, നൗഷാദ് തിടില്‍, മീഡിയ കണ്‍വീനര്‍ സമീഉല്ല കെ.വി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.



Recent News
  ദുബായ് കെ.എം.സി.സി.യുടെ സാമ്പത്തികാസൂത്രണ സെമിനാര്‍ പ്രവാസി വ്യവസായികള്‍ക്ക് പുത്തനുണര്‍വേകി

  സാമൂഹ്യ പ്രവര്‍ത്തനങ്ങളും ജനസേവനവും മൂല്യവത്തായ നന്മകള്‍- ഖലീല്‍ ഹുദവി

  സയ്യിദ് ശിഹാബ് ജീവചരിത്ര ത്രയം പ്രകാശനം ഷാര്‍ജ പുസ്തകമേളയില്‍

  ജി.യു.പി സ്‌കൂള്‍ ഹിദായത്ത് നഗര്‍ സുവര്‍ണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

  ഗള്‍ഫ് പ്രകാശനം ഷാര്‍ജ പുസ്തക മേളയില്‍

  ജിദാലി ഏരിയാ കെ.എം.സി.സി സ്റ്റുഡന്‍സ് വിങ്ങ് രൂപീകരിച്ചു

  അതിഞ്ഞാല്‍ മഹല്ല് സംഗമം 3ന്

  മാഹിന്‍ കേളോട്ടിന് സ്വീകരണം നല്‍കി

  അതിഞ്ഞാല്‍ മഹല്ല് സംഗമം ; സ്വാഗതസംഘം കമ്മിറ്റിക്ക് രൂപമായി

  വേങ്ങര ഉപ തിരഞ്ഞെടുപ്പ് പ്രവചന മത്സരം: ബേവിഞ്ച അബ്ദുല്ലക്ക് ഒന്നാം സ്ഥാനം

  റിയാദില്‍ അഗ്നിബാധ; എട്ട് ഇന്ത്യക്കാരടക്കം പത്ത് പേര്‍ മരിച്ചു

  അബ്ദുല്‍ സലാമിന്റെ മയ്യത്ത് ഖബറടക്കി

  'രക്തദാനത്തിന്റെ മഹാത്മ്യം തിരിച്ചറിയണം'

  സലാം ബംബ്രാണയുടെ നിര്യാണത്തില്‍ അനുശോചിച്ചു

  റാഫ് ടൂറിസം പ്രവര്‍ത്തനമാരംഭിച്ചു




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News