updated on:2017-10-09 09:18 AM
അബുദാബി കെ.എം.സി.സി. കലോത്സവം ഒക്‌ടോബര്‍ അവസാന വാരത്തില്‍

www.utharadesam.com 2017-10-09 09:18 AM,
അബുദാബി: കാസര്‍കോട് ജില്ലാ കെ.എം.സി.സി യുടെ ആഭിമുഖ്യത്തില്‍ 'കലോത്സവം 2017' മണ്ഡലാടിസ്ഥാനത്തില്‍ ഒക്ടോബര്‍ 26, 27 തീയതികളില്‍ നടത്തുവാന്‍ അബുദാബി-കാസര്‍കോട് ജില്ലാ, മണ്ഡലം ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. നവംബറില്‍ നടക്കുന്ന സംസ്ഥാന കെ.എം.സി.സി കലോത്സവത്തിന്റെ മുന്നോടിയായിട്ടാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ അവസാന വാരത്തില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടത്തുന്ന കലോത്സവത്തില്‍ ഖുര്‍ആന്‍ പാരായണം, മാപ്പിളപ്പാട്ട്, മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, മലയാളം പ്രബന്ധം, കവിത രചന, കാര്‍ട്ടൂണ്‍ രചന, ഗ്രൂപ്പ് ഇനത്തില്‍ ക്വിസ്സ്, വട്ടപ്പാട്ട് കോല്‍ക്കളി, അറബനമുട്ട്, സംഘഗാനം എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് പി.കെ. അഹമ്മദ് ബല്ലാ കടപ്പുറം അധ്യക്ഷത വഹിച്ചു. വ്യവസായി അഷ്‌റഫ് മവ്വല്‍ ഉദ്ഘാടനം ചെയ്തു. എം.എം. നാസ്സര്‍ കാഞ്ഞങ്ങാട്, ഷമീം ബേക്കല്‍, ഹനീഫ് പടിഞ്ഞാര്‍മൂല, അഷ്‌റഫ് ഒളവറ, സെഡ്.എ മൊഗ്രാല്‍ പ്രസംഗിച്ചു. അബ്ദുല്‍ റഹ്മാന്‍ ചേക്കു ഹാജി, സുലൈമാന്‍ കാനക്കോട്, അബ്ദുല്‍ അസീസ് പെര്‍മുദെ, ഷാഫി സിയാറത്തുങ്കര, സാദത്ത് തൃക്കരിപ്പൂര്‍, സത്താര്‍ കുന്നുംകൈ സലാം ആലൂര്‍, ഇര്‍ഷാദ് പാച്ചാണി, റഷീദ് എടത്തോട്, ഇസ്മായില്‍ ഉദിനൂര്‍, മൊയ്തീന്‍ ബല്ലാ കടപ്പുറം സംബന്ധിച്ചു. മുജീബ് മൊഗ്രാല്‍ സ്വാഗതവും, അനീസ് മാങ്ങാട് നന്ദിയും പറഞ്ഞു.



Recent News
  ദുബായ് കെ.എം.സി.സി.യുടെ സാമ്പത്തികാസൂത്രണ സെമിനാര്‍ പ്രവാസി വ്യവസായികള്‍ക്ക് പുത്തനുണര്‍വേകി

  സാമൂഹ്യ പ്രവര്‍ത്തനങ്ങളും ജനസേവനവും മൂല്യവത്തായ നന്മകള്‍- ഖലീല്‍ ഹുദവി

  സയ്യിദ് ശിഹാബ് ജീവചരിത്ര ത്രയം പ്രകാശനം ഷാര്‍ജ പുസ്തകമേളയില്‍

  ജി.യു.പി സ്‌കൂള്‍ ഹിദായത്ത് നഗര്‍ സുവര്‍ണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

  ഗള്‍ഫ് പ്രകാശനം ഷാര്‍ജ പുസ്തക മേളയില്‍

  ജിദാലി ഏരിയാ കെ.എം.സി.സി സ്റ്റുഡന്‍സ് വിങ്ങ് രൂപീകരിച്ചു

  അതിഞ്ഞാല്‍ മഹല്ല് സംഗമം 3ന്

  മാഹിന്‍ കേളോട്ടിന് സ്വീകരണം നല്‍കി

  അതിഞ്ഞാല്‍ മഹല്ല് സംഗമം ; സ്വാഗതസംഘം കമ്മിറ്റിക്ക് രൂപമായി

  വേങ്ങര ഉപ തിരഞ്ഞെടുപ്പ് പ്രവചന മത്സരം: ബേവിഞ്ച അബ്ദുല്ലക്ക് ഒന്നാം സ്ഥാനം

  റിയാദില്‍ അഗ്നിബാധ; എട്ട് ഇന്ത്യക്കാരടക്കം പത്ത് പേര്‍ മരിച്ചു

  അബ്ദുല്‍ സലാമിന്റെ മയ്യത്ത് ഖബറടക്കി

  'രക്തദാനത്തിന്റെ മഹാത്മ്യം തിരിച്ചറിയണം'

  സലാം ബംബ്രാണയുടെ നിര്യാണത്തില്‍ അനുശോചിച്ചു

  റാഫ് ടൂറിസം പ്രവര്‍ത്തനമാരംഭിച്ചു




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News