updated on:2017-10-20 04:24 PM
ഗള്‍ഫ് പ്രകാശനം ഷാര്‍ജ പുസ്തക മേളയില്‍

www.utharadesam.com 2017-10-20 04:24 PM,
ദുബായ്: കെ.എം അബ്ബാസിന്റെ തിരഞ്ഞെടുത്ത കഥകള്‍ പുറത്തിറങ്ങി. തൃശൂരിലെ ഗ്രീന്‍ ബുക്‌സാണ് പ്രസാധകര്‍. ഗള്‍ഫ് ജീവിത പശ്ചാത്തലത്തിലുള്ള കഥകളാണ് എല്ലാം. മൂന്നാമത്തെ നഗരം, ഒട്ടകം, സങ്കടബെഞ്ചില്‍ നിന്നുള്ള കാഴ്ചകള്‍ എന്നിങ്ങനെയുള്ള സമാഹാരങ്ങള്‍ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും തിരഞ്ഞെടുത്തതാണ് പുതിയ പുസ്തകത്തിലെ കഥകള്‍. തിരഞ്ഞെടുത്ത കഥകള്‍ ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പ്രകാശനം ചെയ്യും. നവംബര്‍ ഒന്ന് മുതല്‍ 11 വരെയാണ് പുസ്തകോത്സവം. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ, കേരള സന്ദര്‍ശന പശ്ചാത്തലത്തില്‍, ഇമാറാത്തിന്റെ വഴികളിലൂടെ എന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരവും കെ.എം അബ്ബാസ് പുറത്തിറക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം ദേര എന്ന നോവല്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പുസ്തകമേളയില്‍ ഏറ്റവും വിറ്റഴിഞ്ഞ നോവലുകളിലൊന്നാണിത്. ദുബായില്‍ ദീര്‍ഘകാലമായി മാധ്യമ പ്രവര്‍ത്തകനാണ് കെ.എം അബ്ബാസ്. ഉത്തരദേശത്തിലൂടെയാണ് മാധ്യമ പ്രവര്‍ത്തന തുടക്കം.



Recent News
  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി

  ഖുര്‍ആനിന്റെ വിസ്മയ തലങ്ങള്‍ തീര്‍ത്ത് ഹോളി ഖുര്‍ആന്‍ പ്രഭാഷണം

  ബാങ്കോട്-ഗള്‍ഫ് ജമാഅത്ത്; സമീര്‍ പ്രസി., സാബിത്ത് ജന.സെക്ര., ഖലീല്‍ ട്രഷ.

  'എം.ഐ.സി. മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ ഉറവിടം'

  കരുണയുടേയും സഹജീവി സ്‌നേഹത്തിന്റെയും വക്താക്കളാവണം-യഹ്‌യ തളങ്കര

  'ബി.ജെ.പി. ഭരണത്തില്‍ ജനാധിപത്യത്തിന് ഭീഷണി'

  ഗസ്സാലി പ്രീമിയര്‍ ലീഗില്‍ ടൈഗേര്‍സ് ഗസ്സാലി ജേതാക്കള്‍

  'അവശത അനുഭവിക്കുന്ന ഉസ്താദുമാരെ സഹായിക്കും'