updated on:2017-10-22 02:57 PM
സയ്യിദ് ശിഹാബ് ജീവചരിത്ര ത്രയം പ്രകാശനം ഷാര്‍ജ പുസ്തകമേളയില്‍

www.utharadesam.com 2017-10-22 02:57 PM,
ദുബായ്: മൂന്നാമത് സയ്യിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റിന്റെ ഭാഗമായി സയ്യിദ് ശിഹാബ് തങ്ങളെ കുറിച്ച് വ്യത്യസ്ഥമായ മൂന്ന് പുസ്തകങ്ങളിറക്കുന്നു. മുപ്പത്തിയാറാമത് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിന്റെ ഇന്റലക്ച്വല്‍ ഹാളില്‍ നവംബര്‍ 2 ന് രാത്രി 9 മണിക്കാണ് പ്രകാശനം നടക്കുന്നത്. അറബ് സമൂഹത്തിനുള്‍പ്പെടെ സയ്യിദ് ശിഹാബ് തങ്ങളുടെ വ്യക്തിത്വം മനസ്സിലാകുന്നതിന് സഹായിക്കുന്ന തരത്തില്‍ അറബിലും ഇംഗ്ലീഷിലുമായി രണ്ട് പുസ്തകങ്ങളും പുതുതലമുറക്ക് ശിഹാബ് തങ്ങളെ അറിയാനും കൂടുതല്‍ പഠിക്കാന്‍ പ്രചോദനമുണ്ടാവാനും സഹായകമായ മലയാള ചിത്രകഥയുമാണ് പ്രകാശിതമാവുന്നത്. 'നന്മയുടെ ജീവിതം സയ്യിദ് ശിഹാബ് ജീവചരിത്ര ത്രയം' എന്ന് പേരിട്ട ഗ്രന്ഥങ്ങളുടെ പ്രകാശന ചടങ്ങ് സമ്പുഷ്ടമാക്കാന്‍ വേണ്ടി എ.പി.ശംസുദ്ധീന്‍ ബിന്‍ മുഹ് യദ്ധീന്‍, ഡോ: പുത്തൂര്‍ റഹ്മാന്‍, ഡോ: അന്‍വന്‍ അമീന്‍, മുസ്തഫ പാറപ്പുറത്ത്, നെല്ലറ ശംസുദ്ധീന്‍, ബാബു എടക്കുളം, ത്വല്‍ഹത്ത് ഫോറം ഗ്രൂപ്പ് എന്നിവര്‍ രക്ഷാധികാരികളും. പി.കെ. അന്‍വര്‍ നഹ (ചെയര്‍.), മുസ്തഫ വേങ്ങര (ജന.കണ്‍.), മുസ്തഫ തിരൂര്‍ (ട്രഷ.) എന്നിവര്‍ പ്രധാന ഭാരവാഹികളുമായുള്ള വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ചെമ്മുക്കന്‍ യാഹുമോന്‍ ഹാജി, ആവയില്‍ ഉമ്മര്‍ ഹാജി, കെ.പി.പി. തങ്ങള്‍, കെ.പി.എ സലാം, ഹംസു കാവണ്ണയില്‍(വൈ.ചെയര്‍.), ഹംസ ഹാജി മാട്ടുമ്മല്‍, കരീം കാലടി, ഇബ്രാഹിം കുട്ടി തിരൂര്‍, സക്കീര്‍ പാലത്തിങ്ങല്‍, മൊയ്തീന്‍ പൊന്നാനി, കെ.പി. സാജിദ്, മുനീര്‍ തയ്യില്‍(കണ്‍.) എന്നിവരാണ് സഹ ഭാരവാഹികള്‍.
വിവിധ സബ് കമ്മിറ്റികളും ഭാരവാഹികളായി പ്രോഗ്രാം പി.വി. നാസര്‍ (ചെയര്‍.), വി.കെ. റഷീദ് (ജന.കണ്‍.), ഫൈനാന്‍സ് ആര്‍.ശുക്കൂര്‍ (ചെയര്‍.), സി.വി.അഷ്‌റഫ് (ജന. കണ്‍.) റെജിസ്‌ട്രേഷന്‍ ജലീല്‍ കൊണ്ടോട്ടി(ചെയര്‍.), എ.പി നൗഫല്‍ (ജന.കണ്‍.), മീഡിയ ആന്റ്പബ്ലിസിറ്റി നിഹ്മത്തുള്ള മങ്കട(ചെയര്‍.),സമദ് പെരിന്തല്‍മണ്ണ(ജന. കണ്‍.), ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കെ.എം. ജമാല്‍(ചെയര്‍.), ഇ. ഹമീദ് (ജന.കണ്‍.), സ്റ്റേജ് സിദ്ധീഖ് കാലൊടി (ചെയര്‍.), ടി.പി. സൈതലവി (ജന.കണ്‍.), വളണ്ടിയര്‍ ഒ.ടി. സലാം(ചെയര്‍.), മുജീബ് കോട്ടക്കല്‍ (ജന.കണ്‍.), റിസപ്ഷന്‍ അബൂബക്കര്‍ ബി.പി. അങ്ങാടി (ചെയര്‍.), ഇ.ആര്‍ അലി മാസ്റ്റര്‍ (ജന.കണ്‍.), ഫുഡ് കുഞ്ഞിമോന്‍ എരമംഗലം (ചെയര്‍.), ഷംസുദ്ധീന്‍ വള്ളിക്കുന്ന് (ജന. കണ്‍.).Recent News
  ജലാലിയ ഹിഫഌല്‍ ഖുര്‍ആന്‍ കോളേജ് അബുദാബി കമ്മിറ്റി രൂപീകരിച്ചു

  'ലഹരി മാഫിയക്കെതിരെ നടപടി സ്വീകരിക്കണം'

  മോദിക്ക് യു.എ.ഇ.യില്‍ ഊഷ്മള സ്വീകരണം

  ഖത്തര്‍ കെ.എം.സി.സി. ക്രിക്കറ്റ് ഫെസ്റ്റ്; ജില്ലാ ടീം ജേഴ്‌സി പ്രകാശനം ചെയ്തു

  പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി അബുദാബി കമ്മിറ്റി

  ജി.സി.സി. കെ.എം.സി.സി. ചൗക്കി മേഖലാ കമ്മിറ്റി

  ഷാര്‍ജ-മൊഗ്രാല്‍ പുത്തൂര്‍ കെ.എം.സി.സി; മഹമൂദ് പ്രസി., ഖലീല്‍ സെക്ര.

  കരിയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

  റിപ്പബ്ലിക് ദിനത്തില്‍ ജവാന്മാരെ ആദരിക്കും

  കെസെഫ് 15-ാം വാര്‍ഷികം ആഘോഷിച്ചു

  സ്റ്റാര്‍ ഫെയ്‌സ് കണ്ണൂര്‍ ജേതാക്കള്‍

  ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ.എം.സി.സിയുടെ സ്‌നേഹാദരം

  'രാജ്യത്തെ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാനുള്ള നീക്കം അപലപനീയം'

  യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം'