updated on:2017-10-22 07:58 PM
സാമൂഹ്യ പ്രവര്‍ത്തനങ്ങളും ജനസേവനവും മൂല്യവത്തായ നന്മകള്‍- ഖലീല്‍ ഹുദവി

www.utharadesam.com 2017-10-22 07:58 PM,
ദുബായ്: സാമൂഹ്യപ്രവര്‍ത്തനവും ജനസേവനവും ഇസ്ലാമിക വീക്ഷണത്തില്‍ മൂല്യവത്തായ നന്മകളാണെന്നും നാട്ടിലെയും പ്രവാസലോകത്തെയും ജീവകാരുണ്യ മേഖലകളില്‍ പ്രവാസികളുടെ സംഭാവനകള്‍ ഏറെ പ്രതിഫലാര്‍ഹമാണെന്നും ഇബ്രാഹിം ഖലീല്‍ ഹുദവി. ദുബായ് അല്‍ ഹിദായ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ദുബായ് പേള്‍ ക്രീക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച ഇബാദ-2017 ല്‍ 'അള്ളാഹുവിലേക്ക് അടുക്കുക, അള്ളാഹു കൂടെയുണ്ടാകും' എന്ന വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസത്തിന്റെ പ്രയാസങ്ങള്‍ക്കിടയിലും നാട്ടിലെ മത സ്ഥാപനങ്ങള്‍ക്ക് താങ്ങും തണലുമാവാനുള്ള വിശാല മനസ്‌കത പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബായ് കെ.എം.സി.സി പ്രസിഡണ്ട് പി.കെ. അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി പി.ഡി. നൂറുദ്ദീന്‍ സ്വാഗതമാശംസിച്ചു.
ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ മാഹിന്‍ കേളോട്ട്, കണ്ണിയത്ത് ഉസ്താദ് അക്കാദമി മാനേജര്‍ പി.എസ്. ഇബ്രാഹിം ഫൈസി, ശരീഫ് പൊവ്വല്‍, നാസര്‍ മൊഗ്രാല്‍, റഷീദ് ബെളീഞ്ച കെ.എ. മുഹമ്മദ് കുഞ്ഞി ചെര്‍ക്കള എന്നിവര്‍ക്ക് സ്വീകരണം നല്‍കി. അബ്ദുല്‍ ഖാദര്‍ അസ്ഹദി പ്രാര്‍ത്ഥന നടത്തി. യു.എ.ഇ. കെ.എം.സി.സി വൈസ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി, സെക്രട്ടറി നിസാര്‍ തളങ്കര, ദുബായ് കെ.എം.സി.സി സംസ്ഥാന ഉപാധ്യക്ഷന്മാരായ ഹസൈനാര്‍ തോട്ടുഭാഗം, എം.എ. മുഹമ്മദ്കുഞ്ഞി, ഒ.കെ. ഇബ്രാഹിം, സെക്രട്ടറി അഡ്വ. സാജിദ്, ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, ജന. സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷര്‍ മുനീര്‍ ചെര്‍ക്കള, ഭാരവാഹികളായ ഹസൈനാര്‍ ബീജന്തടുക്ക, ഹനീഫ് ടി.ആര്‍., മഹമൂദ് ഹാജി പൈവളികെ, റഷീദ് ഹാജി കല്ലിങ്കാല്‍, അയൂബ് ഉറുമി, യൂസഫ് മുക്കൂട്, വ്യവസായ പ്രമുഖരായ റസാഖ് ചെറൂണി, ഹനീഫ് അബ്ബാസ് നാരമ്പാടി, അബ്ദുല്‍ റൗഫ് പേള്‍ക്രീക്ക്, മുഹമ്മദ് പിലാങ്കട്ട, അഷറഫ് കുക്കംകൂടല്‍, അബ്ദുല്‍ റഹ്മാന്‍ നൈഫ് സ്റ്റാര്‍ മെഡിക്കല്‍, ജി.എസ്.ഇബ്രാഹിം, ഫൈസല്‍ മുഹ്‌സിന്‍, മുജീബുള്ള കൈന്താര്‍, ഷംസുദ്ദീന്‍ മാസ്റ്റര്‍ പടലടുക്ക, ഭാരവാഹികളായ ഇ.ബി. അഹമദ്, അസീസ് കമാലിയ, മുനീഫ് ബദിയടുക്ക, സിദ്ദീഖ് ചൗക്കി, സത്താര്‍ ആലമ്പാടി, ഹനീഫ് കുമ്പടാജെ, സത്താര്‍ നാരമ്പാടി, റസാഖ് ബദിയടുക്ക, അബ്ദുല്ല അലാബി, ഹസ്‌കര്‍ ചൂരി സംബന്ധിച്ചു. അസീസ് കമലിയ ഖിറാഅത്തും ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദിയും പറഞ്ഞു.Recent News
  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി

  ഖുര്‍ആനിന്റെ വിസ്മയ തലങ്ങള്‍ തീര്‍ത്ത് ഹോളി ഖുര്‍ആന്‍ പ്രഭാഷണം

  ബാങ്കോട്-ഗള്‍ഫ് ജമാഅത്ത്; സമീര്‍ പ്രസി., സാബിത്ത് ജന.സെക്ര., ഖലീല്‍ ട്രഷ.

  'എം.ഐ.സി. മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ ഉറവിടം'

  കരുണയുടേയും സഹജീവി സ്‌നേഹത്തിന്റെയും വക്താക്കളാവണം-യഹ്‌യ തളങ്കര

  'ബി.ജെ.പി. ഭരണത്തില്‍ ജനാധിപത്യത്തിന് ഭീഷണി'

  ഗസ്സാലി പ്രീമിയര്‍ ലീഗില്‍ ടൈഗേര്‍സ് ഗസ്സാലി ജേതാക്കള്‍

  'അവശത അനുഭവിക്കുന്ന ഉസ്താദുമാരെ സഹായിക്കും'