updated on:2017-10-24 01:35 PM
ദുബായ് കെ.എം.സി.സി.യുടെ സാമ്പത്തികാസൂത്രണ സെമിനാര്‍ പ്രവാസി വ്യവസായികള്‍ക്ക് പുത്തനുണര്‍വേകി

www.utharadesam.com 2017-10-24 01:35 PM,
ദുബായ്: ദുബായ് കെ.എം.സി.സി. ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുബായില്‍ സംഘടിപ്പിച്ച സാമ്പത്തികാസൂത്രണ സെമിനാറും വാറ്റ് ബോധവല്‍ക്കരണവും ദുബായിലെ പ്രവാസികളായ വ്യവസായികള്‍ക്ക് വളരെ ഉപകാരപ്രദവും ക്ലാസിന്റെ മികവ് കൊണ്ടും അവതരണം കൊണ്ടും നവ്യാനുഭവവുമായി. ചെറുകിട കച്ചവടക്കാര്‍ക്കും മാനേജ്‌മെന്റ് പ്രൊഫഷണലുകള്‍ക്കുമായി ദുബായ് ദേരയിലെ ലാന്‍ഡ്മാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച സെമിനാര്‍ യു.എ.ഇ. കെ.എം.സി.സി.വൈസ് പ്രസിഡണ്ട് ഹുസ്സൈനാര്‍ ഹാജി എടച്ചാക്കൈ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍ മുഖ്യാതിഥിയായിരുന്നു. പ്രസിഡണ്ട് ടി.കെ.മുനീര്‍ ബന്താട് അധ്യക്ഷത വഹിച്ചു. എമിറേറ്റ്‌സ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഗ്രൂപ്പ് സി.ഇ.ഒ. സി.എ.മനു നായര്‍ മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി റഫീഖ് മാങ്ങാട് സ്വാഗതവും ട്രഷറര്‍ ഫൈസല്‍ പൊവ്വല്‍ നന്ദിയും പറഞ്ഞു.
2018 ജനുവരി മുതല്‍ യു.എ.ഇ.യില്‍ നടപ്പിലാക്കുന്ന മൂല്യ വര്‍ധിത നികുതി(വാറ്റ്)യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു. പുതിയ നികുതി നടപ്പിലാക്കുമ്പോള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയിലുണ്ടാകുന്ന പുരോഗതിയും കച്ചവടക്കാരും വ്യവസായികളും ഇതുമായി ബന്ധപ്പെട്ട് അക്കൗണ്ട്‌സ് അടക്കമുള്ള കാര്യങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളും വിശദമായി പ്രതിപാദിക്കപ്പെട്ടു. ഹക്കീം കുന്നിലിനുള്ള ഉപഹാരം സി.എ.മനു നായര്‍ കൈമാറി.
ദുബായ് കെ.എം.സി.സി. പ്രസിഡണ്ട് അന്‍വര്‍ നഹ, വൈസ് പ്രസിഡണ്ട് എം.എ.മുഹമ്മദ് കുഞ്ഞി, ഹസൈനാര്‍ തോട്ടുംഭാഗം, സെക്രട്ടറി അഡ്വ:സാജിദ് അബൂബക്കര്‍, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, ജനറല്‍ സെക്രട്ടറി അബ്ദുള്ള ആറങ്ങാടി, ട്രഷറര്‍ മുനീര്‍ പി.ചെര്‍ക്കളം, സിദീഖ് പള്ളിപ്പുഴ, ടി.ആര്‍. ഹനീഫ്, സി.എച്ച്.നൂറുദ്ദീന്‍, ഹുസ്സൈനാര്‍ ബീജന്തടുക്കം, ഇസ്മായില്‍ നാലാം വാതുക്കല്‍, റഷീദ് ഹാജി കല്ലിങ്കാല്‍, യൂസുഫ് മുക്കൂട്, അയൂബ് ഉറുമി, ഫൈസല്‍ പട്ടേല്‍, നൗഷാദ് കന്യപ്പാടി, അഷ്‌റഫ് ബോസ്, മുഹമ്മദ് മാങ്ങാട്, ഫവാസ് പൂച്ചക്കാട്, ഒ.എം.അബ്ദുള്ള ഗുരുക്കള്‍, നൗഫല്‍ മാങ്ങാടന്‍, ഹമീദ് പൊവ്വല്‍, സി.എ. ബഷീര്‍, ഹാഷിം വെസ്റ്റ്, ഖാലിദ് മല്ലം, ഹക്കീര്‍ ചെരുമ്പ സംബന്ധിച്ചു. മാസ്റ്റര്‍ മുഹമ്മദ് സഹദ് ഖിറാഅത്ത് പാരായണം ചെയ്തു.



Recent News
  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു