updated on:2017-10-29 06:58 PM
കലാലയാനുഭവങ്ങളുടെ ഓര്‍മ്മകള്‍ പുതുക്കി മഹാത്മാ കോളേജ് അലുംനി യു.എ.ഇ. ചാപ്റ്റര്‍

www.utharadesam.com 2017-10-29 06:58 PM,
ദുബായ്: മഹാത്മാ അലുംനി യു.എ.ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഗമം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും മുന്‍ അധ്യാപകരുടെയും ഒത്തു ചേരല്‍ സംഘടിപ്പിച്ചു. ദേര ഹയാത്ത് ഹൗസില്‍ നടന്ന പ്രഥമ ഗെറ്റ് ടുഗെദറില്‍ പൂര്‍വ വിദ്യാര്‍ത്ഥികളും മുന്‍ അധ്യാപകരുമായി നൂറോളം പേര്‍ പങ്കെടുത്തു.
സംഗമം ഗൃഹാതുരത്വത്തിന്റെ ഊഷ്മളതയും സൗഹൃദത്തിന്റെ നേരനുഭവവും പകര്‍ന്നു നല്‍കുന്നതായി.
മഹാത്മാ കോളേജ് മുന്‍ അധ്യാപകനും കരിയര്‍ ട്രെയിനറുമായ ശെരീഫ് പൗവ്വല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീന്‍ പടലട്ക സ്വാഗതം പറഞ്ഞു. ജമാലുദ്ദീന്‍ അബ്ദുല്‍ വാഹിദ് അഭിസംബോധന പ്രസംഗം നടത്തി. മുന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഓര്‍മ്മകള്‍ പങ്കുവെച്ചു. പ്രവാസത്തിനിടയിലും സ്‌റ്റേഹവും സൗഹാര്‍ദവും നിലനിര്‍ത്തുന്ന പഴയ സഹപാഠികളുടെയും സഹപ്രവര്‍ത്തകരുടെയും കൂട്ടായ്മ സുന്ദരമായ ഒരനുഭവമാണെന്ന് ഷംസുദ്ദീന്‍ മാസ്റ്റര്‍ പറഞ്ഞു. അബ്ബാസ് ഇഖ്ബാല്‍ കൊടിയമ്മ, ജംഷീദ് അഡ്ക്ക, അബ്ദുല്‍ റഹ്മാന്‍ സഅദി, നാഫി ആലംപാടി,അര്‍ഷാദ് പേരാല്‍ കണ്ണൂര്‍,ഖലീദ് മായിപ്പാടി ,ആസിഫ് കുമ്പള നേതൃത്വം നല്‍കി. ഉമ്മര്‍ ഡി.കെ നന്ദി രേഖപ്പെടുത്തി.



Recent News
  നിര്‍ഭയത്വമുള്ള സാമൂഹിക ജീവിതത്തിന് വിദ്യാഭ്യാസമാണ് വലിയ ആയുധം'

  അബുദാബിയില്‍ അന്തരിച്ചു

  കെ.എം.സി.സി ഇന്‍സ്‌പൈരോ-18 ഇന്ന്‌

  ചെര്‍ക്കളം അബ്ദുല്ല സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; സംഘാടക സമിതി രൂപീകരിച്ചു

  മഞ്ചേശ്വരം സ്വദേശി ഖത്തറില്‍ അന്തരിച്ചു

  ഫണ്ട് ഉദ്ഘാടനം ചെയ്തു

  ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി 'പഠിപ്പുര ഹരിതപാഠം' പഠന ക്യാമ്പ് സംഘടിപ്പിച്ചു

  ദുബായ് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ 3-ാമത്തെ ബൈത്തുറഹ്മ പുത്തിഗെയില്‍

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

  സാദിഖ് കാവിലിന്റെ നോവല്‍ 'ഔട്ട് പാസ്' ജര്‍മന്‍ ഭാഷയിലേയ്ക്ക്

  സാദിഖ് കാവിലിന്റെ 'ഖുഷി'ക്ക് ബാലസാഹിത്യ പുരസ്‌കാരം

  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി