updated on:2017-10-31 07:51 PM
സി.പി.എമ്മിന്റെ സംഘ്പരിവാര്‍ സ്‌നേഹം തിരിച്ചറിയണം -മാഹിന്‍ കേളോട്ട്

www.utharadesam.com 2017-10-31 07:51 PM,
ദുബായ്:രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ഇല്ലായ്മ ചെയ്യാന്‍ കോപ്പ് കൂട്ടുന്ന സംഘ്പരിവാര്‍ ഫാസിസത്തിന് ഒത്താശ ചെയ്യുന്ന പണിയാണ് കേരളത്തില്‍ ഇന്ന് സി.പി.എം. ചെയ്ത് കൊണ്ടിരിക്കുന്നതെന്നും പ്രബുദ്ധ കേരളം ഇത് തിരിച്ചറിയണമെന്നും മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് പറഞ്ഞു. 2018 ജനുവരിയില്‍ ബദിയടുക്കയില്‍ നടക്കുന്ന എട്ടു പഞ്ചായത്തുകള്‍ കൂടിയുള്ള മലയോര മേഖല സമ്മേളനത്തിന്റെ ഗള്‍ഫ് സമ്മേളനത്തില്‍ നല്‍കിയ സ്വീകരണത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗള്‍ഫ് കമ്മിറ്റി ചെയര്‍മാന്‍ സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി. ദുബായ് സ്റ്റേറ്റ് കമ്മിറ്റി ഉപാദ്ധ്യക്ഷന്‍ ഹസൈനാര്‍ തോട്ടുംഭാഗം ഉദ്ഘാടനം ചെയ്തു.
ഹംസ തൊട്ടി, അഷ്‌റഫ് നീര്‍ച്ചാല്‍, അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കള, ഹുസൈന്‍ ചെറുതുരുത്തി, ആസിഫ് പള്ളങ്കോട്, എന്‍.എം. അബ്ദുല്ല ഹാജി, അമാനുല്ല പള്ളങ്കോട്, ബഷീര്‍ മാണിയൂര്‍, ഹസൈനാര്‍ ബീജന്തടുക്ക, ഷരീഫ് പൈക്ക, റഷീദ് ഹാജി കല്ലിങ്കാല്‍, അയ്യൂബ് ഉറുമി, ടി. ആര്‍. ഹനീഫ, പി.ഡി. നൂറുദ്ദീന്‍, ഫൈസല്‍ പട്ടേല്‍, പി. കെ. അഷ്‌റഫ്, ബഷീര്‍ കിന്നിങ്കാര്‍, സിദ്ദീഖ് കനിയടുക്കം, സത്താര്‍ ചെമനാട്, മുഹമ്മദ് പിലാങ്കട്ട, അഷ്‌റഫ് കുക്കംകുടല്‍, റസ്സാഖ് ചെറൂണി, എം.എസ്. മൊയ്തീന്‍, സിദ്ദീഖ് ചൗക്കി, റഹ്മാന്‍ പടിഞ്ഞാര്‍, വൈ. ഹനീഫ കുംബടാജെ, ജി.എസ് ഇബ്രാഹിം, മുനീഫ് ബദിയടുക്ക, ഇല്യാസ് പള്ളങ്കോട്, ഹനീഫ നാരമ്പാടി, സത്താര്‍ നാരമ്പാടി, അബ്ദുല്ല ബെളിഞ്ചം, ഷമീര്‍ പരപ്പ സംസാരിച്ചു. മാഹിന്‍ കേളോട്ടിന്ന് കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം ഹസൈനാര്‍ തോട്ടുംഭാഗം നല്‍കി. ഹംസ തോട്ടി ഷാള്‍ അണിയിച്ചു.
ഹുസൈന്‍ ചെറുതുരുത്തിയെ അബ്ദുല്ല ആറങ്ങാടി ഷാള്‍ അണിയിച്ചു. ഷാഫി മാര്‍പ്പനടുക്ക സ്വാഗതവും ഷംസീര്‍ അഡൂര്‍ നന്ദിയും പറഞ്ഞു.Recent News
  ജലാലിയ ഹിഫഌല്‍ ഖുര്‍ആന്‍ കോളേജ് അബുദാബി കമ്മിറ്റി രൂപീകരിച്ചു

  'ലഹരി മാഫിയക്കെതിരെ നടപടി സ്വീകരിക്കണം'

  മോദിക്ക് യു.എ.ഇ.യില്‍ ഊഷ്മള സ്വീകരണം

  ഖത്തര്‍ കെ.എം.സി.സി. ക്രിക്കറ്റ് ഫെസ്റ്റ്; ജില്ലാ ടീം ജേഴ്‌സി പ്രകാശനം ചെയ്തു

  പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി അബുദാബി കമ്മിറ്റി

  ജി.സി.സി. കെ.എം.സി.സി. ചൗക്കി മേഖലാ കമ്മിറ്റി

  ഷാര്‍ജ-മൊഗ്രാല്‍ പുത്തൂര്‍ കെ.എം.സി.സി; മഹമൂദ് പ്രസി., ഖലീല്‍ സെക്ര.

  കരിയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

  റിപ്പബ്ലിക് ദിനത്തില്‍ ജവാന്മാരെ ആദരിക്കും

  കെസെഫ് 15-ാം വാര്‍ഷികം ആഘോഷിച്ചു

  സ്റ്റാര്‍ ഫെയ്‌സ് കണ്ണൂര്‍ ജേതാക്കള്‍

  ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ.എം.സി.സിയുടെ സ്‌നേഹാദരം

  'രാജ്യത്തെ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാനുള്ള നീക്കം അപലപനീയം'

  യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം'