updated on:2017-11-03 07:40 PM
യു.എ.ഇ.കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്: മൂസാ ഷരീഫ് ചാമ്പ്യന്‍ഷിപ്പ് ഉറപ്പിച്ചു

www.utharadesam.com 2017-11-03 07:40 PM,
ഷാര്‍ജ: ഷാര്‍ജയില്‍ നടന്ന യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ് 2017ന്റെ നാലാം റൗണ്ടിലും മൂസാ ഷെരീഫിന് മിന്നും വിജയം. ഇതോടെ 5 റൗണ്ടുകള്‍ അടങ്ങുന്ന യു.എ.ഇ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ മൂസ ഷരീഫ് സഖ്യം ചാമ്പ്യന്‍ഷിപ്പ് ഉറപ്പിച്ചു. നേരത്തെ ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ എന്നിവിടങ്ങളില്‍ വെച്ച് നടന്ന ആദ്യ മൂന്ന് റൗണ്ടുകളില്‍ മൂസാ ഷരീഫ് സഖ്യം അനായാസ വിജയം നേടിയിരുന്നു. മരുഭൂമിയിലെ അപകടം നിറഞ്ഞ പാതയിലെ അതിവേഗ റൗണ്ടായ 85 കി.മി അടക്കമുള്ള ആറ് സ്‌പെഷ്യല്‍ സ്‌റ്റേജ് ഉള്‍പ്പെട്ട 192 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു റാലി. അതിവേഗ റൗണ്ടായ 85 കിലോ മീറ്റര്‍ 54 മിനുട്ടും 54 സെക്കന്റും കൊണ്ട് ഫിനിഷ് ചെയ്താണ് മൊഗ്രാല്‍ പെര്‍വാഡ് സ്വദേശി മൂസാ ഷരീഫ് ഗുരുവായൂര്‍ സ്വദേശി സനീം സാനി സഖ്യം നാലാം റൗണ്ടില്‍ ജേതാക്കളായത്. ഇന്ത്യന്‍ റാലി സര്‍ക്യൂട്ടിലെ ഒന്നാം നമ്പര്‍ നാവിഗേറ്ററും ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ അംഗവുമായ മൂസാ ഷരീഫ് ഫോര്‍ഡ് ഫിയസ്റ്റ കാറുമായാണ് സനീം സനിയുമൊത്ത് മത്സരത്തിനിറങ്ങിയത്. അവസാന റൗണ്ട് മത്സരം ഡിസംബറില്‍ ഫുജൈറയില്‍ നടക്കും.



Recent News
  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി

  ഖുര്‍ആനിന്റെ വിസ്മയ തലങ്ങള്‍ തീര്‍ത്ത് ഹോളി ഖുര്‍ആന്‍ പ്രഭാഷണം

  ബാങ്കോട്-ഗള്‍ഫ് ജമാഅത്ത്; സമീര്‍ പ്രസി., സാബിത്ത് ജന.സെക്ര., ഖലീല്‍ ട്രഷ.

  'എം.ഐ.സി. മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ ഉറവിടം'

  കരുണയുടേയും സഹജീവി സ്‌നേഹത്തിന്റെയും വക്താക്കളാവണം-യഹ്‌യ തളങ്കര

  'ബി.ജെ.പി. ഭരണത്തില്‍ ജനാധിപത്യത്തിന് ഭീഷണി'

  ഗസ്സാലി പ്രീമിയര്‍ ലീഗില്‍ ടൈഗേര്‍സ് ഗസ്സാലി ജേതാക്കള്‍

  'അവശത അനുഭവിക്കുന്ന ഉസ്താദുമാരെ സഹായിക്കും'