updated on:2017-11-04 08:19 PM
ശിഹാബ് തങ്ങളുടെ പേരില്‍ ആശ്രയ ആംബുലന്‍സ് സേവനം

www.utharadesam.com 2017-11-04 08:19 PM,
ദുബായ്: ദുബായ് കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി പ്രഥമ കാരുണ്യ പദ്ധതിയായ് പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ പേരില്‍ ബദിയടുക്കയിലും പരിസരപ്രദേശങ്ങളിലും സൗജന്യ സേവനം നടത്തുന്നതിനായി ആധുനിക രീതിയിലുള്ള സൗജന്യ ആശ്രയ ആംബുലന്‍സ് സംവിധാനമൊരുക്കാന്‍ ദുബായ് കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. കഴിഞ്ഞ ആഴ്ച പുനഃസംഘടിപ്പിച്ച പഞ്ചായത്ത് കമ്മിറ്റിയുടെ ആദ്യസംരംഭമാണിത്. നേരത്തെ 4 വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു. ആസ്പത്രിയില്‍ കൊണ്ടുപോകുന്നതിന് വാഹനം കിട്ടാത്തതിന്റെ പേരില്‍ ഈ മാസം ഒരു ജീവന്‍ പൊലിഞ്ഞ പ്രദേശമാണ് ബദിയടുക്ക. മലയോരമേഖല ഉള്‍പ്പെടുന്ന പ്രദേശമായ ഈ മേഖലകളില്‍ നിന്നും അടിയന്തിര ചികിത്സക്ക് കാസര്‍കോടിനെയോ മംഗളൂരുവിനെയോയാണ് ആശ്രയിക്കുന്നത്. പകല്‍ സമയങ്ങളില്‍ തന്നെ വാഹനലഭ്യത കുറവുള്ള ഈ മേഖല രാത്രികാലങ്ങളില്‍ വല്യ പ്രയാസമാണ് അനുഭവിക്കുന്നത്. ഈ ദുരിതങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് ഇവിടത്തുകാരുടെ ചിരകാല അഭിലാഷം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് ബദിയടുക്ക പഞ്ചായത്ത് കെ.എം.സി.സി ആംബുലന്‍സിന് പ്രഥമ പരിഗണന നല്‍കിയത്. ദുബായ് കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് പിലാങ്കട്ട അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ട്രഷര്‍ മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. ദുബായ് കെ .എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദിന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, മണ്ഡലം ഭാരവാഹികളായ ഇ.ബി അഹ്മദ് മുനീഫ് ബദിയടുക്ക, എം.എസ് മൊയ്തീന്‍ ഗോളിയടുക്ക, പഞ്ചായത്ത് ഭാരവാഹികളായ അബൂബക്കര്‍ ബദിയടുക്ക, അസീസ് ചിമ്മിനടൂക്ക, സിദ്ദീഖ് കാടമന, മൊയ്തു എം.എച്ച്, കെ.ടി മുനീര്‍ ബീജന്തടുക്ക, റസാഖ് ബദിയടുക്ക, അഷ്‌റഫ് കോട്ട, ഉബൈദ് ചെടേക്കാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി എം.എസ് ഹമീദ് സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് കുക്കംകൂടല്‍ നന്ദിയും പറഞ്ഞു.Recent News
  ജലാലിയ ഹിഫഌല്‍ ഖുര്‍ആന്‍ കോളേജ് അബുദാബി കമ്മിറ്റി രൂപീകരിച്ചു

  'ലഹരി മാഫിയക്കെതിരെ നടപടി സ്വീകരിക്കണം'

  മോദിക്ക് യു.എ.ഇ.യില്‍ ഊഷ്മള സ്വീകരണം

  ഖത്തര്‍ കെ.എം.സി.സി. ക്രിക്കറ്റ് ഫെസ്റ്റ്; ജില്ലാ ടീം ജേഴ്‌സി പ്രകാശനം ചെയ്തു

  പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി അബുദാബി കമ്മിറ്റി

  ജി.സി.സി. കെ.എം.സി.സി. ചൗക്കി മേഖലാ കമ്മിറ്റി

  ഷാര്‍ജ-മൊഗ്രാല്‍ പുത്തൂര്‍ കെ.എം.സി.സി; മഹമൂദ് പ്രസി., ഖലീല്‍ സെക്ര.

  കരിയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

  റിപ്പബ്ലിക് ദിനത്തില്‍ ജവാന്മാരെ ആദരിക്കും

  കെസെഫ് 15-ാം വാര്‍ഷികം ആഘോഷിച്ചു

  സ്റ്റാര്‍ ഫെയ്‌സ് കണ്ണൂര്‍ ജേതാക്കള്‍

  ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ.എം.സി.സിയുടെ സ്‌നേഹാദരം

  'രാജ്യത്തെ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാനുള്ള നീക്കം അപലപനീയം'

  യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം'