updated on:2017-11-11 08:03 PM
ഓര്‍മ്മകളുടെ വീണ്ടെടുപ്പ് ഗ്രാമീണ സംസ്‌കൃതികളുടെ തിരിച്ചുവരവിന് സഹായിക്കും - സി.വി.ബാലകൃഷ്ണന്‍

www.utharadesam.com 2017-11-11 08:03 PM,
ഷാര്‍ജ:– ഓര്‍മ്മകളുടെ വീണ്ടെടുപ്പ് ഗ്രാമീണ സംസ്‌കൃതികളുടെ വീണ്ടെടുപ്പിന് സഹായിക്കുമെന്ന് സാഹിത്യകാരന്‍ സി.വി. ബാലകൃഷ്ണന്‍ പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ മാധ്യമപ്രവര്‍ത്തകന്‍ സാദിഖ് കാവിലിന്റെ 'കാവിലെ പൂക്കള്‍ക്കും കിളികള്‍ക്കും' എന്ന ഓര്‍മക്കുറിപ്പുകളുടെ സമാഹാരം പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വടക്കന്‍ കേരളത്തിലെ കാവുകളും കുളങ്ങളും തെയ്യങ്ങളുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. ജാതി-മത-വര്‍ഗ-വ്യത്യാസമില്ലാതെ അവയെ സംരക്ഷിക്കുന്നവരാണ് വടക്കന്‍ കേരളക്കാര്‍. ഇല്ലമെന്നും കാവെന്നും എല്ലാ മത വിഭാഗത്തിന്റെ തറവാടുകള്‍ക്കും പേരിടുന്നതു പോലും അതുകൊണ്ടാണ്. സമകാലികാവസ്ഥയില്‍ കേരളത്തിന്റെ അവസ്ഥ പരിതാപകരമാണ്. ഓര്‍മകള്‍ക്കും ഓര്‍മക്കുറിപ്പുകള്‍ക്കും പൊയ്‌പ്പോയ നല്ല നാളുകളെ ഓര്‍മ്മിക്കണമെന്ന സാംസ്‌കാരിക ദൗത്യം കൂടി നിര്‍വഹിക്കുന്നു. ഓര്‍മ്മകള്‍ നഷ്ടപ്പെടുന്നതാണ് ഒരു മനുഷ്യന്‍ നേരിടുന്ന ഏറ്റവും ഭയാനകമായ അവസ്ഥയെന്നും കാവിലെ പൂക്കള്‍ക്കും കിളികള്‍ക്കും എന്ന പുസ്തകം ഇത്തരം അവസ്ഥകളെ ചൂണ്ടിക്കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുവ നര്‍ത്തകി ദില്‍നാ ദിനേശ് കുമാര്‍ പുസ്തകം ഏറ്റുവാങ്ങി. കവി ഗോപിനാഥ് കോങ്ങാട്ടില്‍ പുസ്തകപരിചയം നടത്തി. പ്രസാധകരായ കൈരളി ബുക്‌സ് പ്രതിനിധി അശോക് കുമാര്‍, കവി രാഗേഷ് വെങ്കിലാട്, ഗായത്രി, സാദിഖ് കാവില്‍ എന്നിവര്‍ പ്രസംഗിച്ചു. സാദിഖ് കാവില്‍ രചിച്ച ഖുഷി എന്ന ബാലനോവലിനെ ആസ്പദമാക്കി മോട്ടിവേഷനല്‍ മാന്ത്രികന്‍ നാസര്‍ റഹ്മാന്‍ മാജിക് അവതരിപ്പിച്ചു. ഉണ്ണി കുലുക്കല്ലൂര്‍ ഉപഹാരം നല്‍കി.Recent News
  ജലാലിയ ഹിഫഌല്‍ ഖുര്‍ആന്‍ കോളേജ് അബുദാബി കമ്മിറ്റി രൂപീകരിച്ചു

  'ലഹരി മാഫിയക്കെതിരെ നടപടി സ്വീകരിക്കണം'

  മോദിക്ക് യു.എ.ഇ.യില്‍ ഊഷ്മള സ്വീകരണം

  ഖത്തര്‍ കെ.എം.സി.സി. ക്രിക്കറ്റ് ഫെസ്റ്റ്; ജില്ലാ ടീം ജേഴ്‌സി പ്രകാശനം ചെയ്തു

  പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി അബുദാബി കമ്മിറ്റി

  ജി.സി.സി. കെ.എം.സി.സി. ചൗക്കി മേഖലാ കമ്മിറ്റി

  ഷാര്‍ജ-മൊഗ്രാല്‍ പുത്തൂര്‍ കെ.എം.സി.സി; മഹമൂദ് പ്രസി., ഖലീല്‍ സെക്ര.

  കരിയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

  റിപ്പബ്ലിക് ദിനത്തില്‍ ജവാന്മാരെ ആദരിക്കും

  കെസെഫ് 15-ാം വാര്‍ഷികം ആഘോഷിച്ചു

  സ്റ്റാര്‍ ഫെയ്‌സ് കണ്ണൂര്‍ ജേതാക്കള്‍

  ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ.എം.സി.സിയുടെ സ്‌നേഹാദരം

  'രാജ്യത്തെ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാനുള്ള നീക്കം അപലപനീയം'

  യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം'