updated on:2017-11-13 12:21 PM
റാഫി ഫില്ലിക്ക് സ്റ്റാര്‍സ് ഓഫ് ബിസിനസ് ലീഡര്‍ഷിപ്പ് പുരസ്‌ക്കാരം

www.utharadesam.com 2017-11-13 12:21 PM,
ദുബായ്: ദുബായ് ആസ്ഥാനമായുള്ള ഫില്ലി കഫെ സ്ഥാപകനും കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശിയുമായ റാഫി ഫില്ലിക്ക് സ്റ്റാര്‍സ് ഓഫ് ബിസിനസ് ലീഡര്‍ഷിപ്പ് 2017 പുരസ്‌ക്കാരം. നേതൃഗുണവും നവീനമായ ആശയങ്ങളും കൊണ്ട് ബിസിനസ് രംഗത്ത് തന്റേതായ മേല്‍വിലാസമുണ്ടാക്കിയവര്‍ക്കുള്ള പുരസ്‌ക്കാരമാണ് റാഫിയെ തേടിയെത്തിയത്. ദുബായ് ജെ.ഡബ്ല്യു. മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ റാഫി പുരസ്‌ക്കാരം ഏറ്റുവാങ്ങി. ദുബായ് മംസാര്‍ കോര്‍ണിഷിനടുത്ത് 1991ല്‍ എളിയ നിലയില്‍ ആരംഭിച്ച കാഫെത്തീരിയയെ യു.എ.ഇയിലും ഖത്തറിലും മറ്റ് അറബ് രാജ്യങ്ങളിലും ഇന്ത്യയിലും നിരവധി ശാഖകളുള്ള ഫില്ലി ബ്രാന്‍ഡാക്കി വളര്‍ത്തിയത് റാഫിയുടെ ദീര്‍ഘവീക്ഷണവും ബിസിനസ് മോഡലുമാണെന്ന് ജൂറി വിലയിരുത്തി. ഫ്രീഡം പിസ്സ സ്ഥാപകന്‍ ഇയാന്‍ കൊഹിന്‍ അടക്കമുള്ളവരെ പിന്തള്ളിയാണ് റാഫി പുരസ്‌ക്കാരത്തിനര്‍ഹനായത്. ബിസിനസ് രംഗത്തെ പ്രമുഖര്‍ അണിനിരന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്.


Comments
Abdul kader, vidyanagar. ,KASARAGOD.
Thursday November 16 2017 04:58 AM
Congratulations Sir, You are pride of KASARAGOD....... ,


Recent News
  എ.എം ബഷീറിന് ഖത്തറില്‍ സ്വീകരണം നല്‍കി

  ഷാര്‍ജയില്‍ സ്‌നേഹ സന്ധ്യ 15ന്

  പ്രവാസീയം: ലോഗോ പ്രകാശനം ചെയ്തു

  വിശാല മതേതര സഖ്യം അനിവാര്യം -ചെര്‍ക്കളം

  യു.എ.ഇ ദേശീയ ദിനാഘോഷം; ദുബായ് കെ.എം.സി.സി സമ്മേളനം 8ന്

  കാമ്പസ് വിസ്ത-2018 ജനുവരി 12ന്

  കെ.എം അബ്ബാസിന് അവാര്‍ഡ്

  ബെദ്രം പള്ള ജേതാക്കള്‍

  മുസ്ലിം ലീഗ് മലയോര സമ്മേളന പ്രചരണം നടത്തി

  'എന്റെ തളങ്കര' കുടുംബസംഗമം: ലോഗോ പ്രകാശനം ചെയ്തു

  മന്‍സൂര്‍ മല്ലത്തിന് സ്വീകരണം നല്‍കി

  പ്രതിഷേധിച്ചു

  ആംബുലന്‍സ് ഡ്രൈവര്‍ക്ക് കെ.എം.സി.സി. പാരിതോഷികം നല്‍കും

  ഖത്തര്‍ അംബാസഡര്‍ക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ സ്‌നേഹാദരം

  പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി