updated on:2017-11-19 01:25 PM
ഖത്തര്‍ അംബാസഡര്‍ക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ സ്‌നേഹാദരം

www.utharadesam.com 2017-11-19 01:25 PM,
ദോഹ: ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന് ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം. അലി ഇന്റര്‍ നാഷണല്‍ ട്രേഡിങ്ങ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് ഖത്തറിലെ വിവിധ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തില്‍ സാംസ്‌കാരിക പ്രതിനിധികള്‍ ചേര്‍ന്ന് ആദരിച്ചത്. ഖത്തറിലെ ഇന്ത്യക്കാരുടെ മുഴുവന്‍ പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ട് പരിഹാരം കാണുന്നതിന് പരിശ്രമിക്കുന്ന ഇന്ത്യന്‍ സ്ഥാനപതി പി.കുമരന്റെ മാതൃകാപരമായ പ്രവര്‍ത്തനത്തിനുള്ള സ്‌നേഹാദരമായിരുന്നു പുരസ്‌കാരം.
ഖത്തറിലെ മുതിര്‍ന്ന പ്രവാസിയും വ്യവസായിയുമായ ഡോ.എം.പി ഷാഫി ഹാജി, സംഗീതലോകത്തെ വിസ്മയങ്ങളായ പി. സുശീല, വാണി ജയറാം എന്നിവര്‍ ചേര്‍ന്നാണ് ഉപഹാരം അംബാസിഡര്‍ക്ക് കൈമാറിയത്. ഖത്തറിലെത്തി ദിവസങ്ങള്‍ക്കകം തന്നെ സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ജനകീയ അംബാസിഡറെന്ന ഖ്യാതി നേടിയ പി. കുമരന്‍ ഇന്ത്യന്‍ സമൂഹത്തിന് വലിയ അനുഗ്രഹമാണെന്ന് അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിച്ച് സംഘാടകനായ കെ. മുഹമ്മദ് ഈസ പറഞ്ഞു. തന്റെ ഔദ്യോഗിക ഉത്തരവാദിത്വം നിര്‍വ്വഹിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും സമൂഹം നല്‍കിയ ഈ സ്‌നേഹാദരം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വം നല്‍കുന്നുവെന്നും അവാര്‍ഡ് സ്വീകരിച്ച അംബാസഡര്‍ പറഞ്ഞു.



Recent News
  എ.എം ബഷീറിന് ഖത്തറില്‍ സ്വീകരണം നല്‍കി

  ഷാര്‍ജയില്‍ സ്‌നേഹ സന്ധ്യ 15ന്

  പ്രവാസീയം: ലോഗോ പ്രകാശനം ചെയ്തു

  വിശാല മതേതര സഖ്യം അനിവാര്യം -ചെര്‍ക്കളം

  യു.എ.ഇ ദേശീയ ദിനാഘോഷം; ദുബായ് കെ.എം.സി.സി സമ്മേളനം 8ന്

  കാമ്പസ് വിസ്ത-2018 ജനുവരി 12ന്

  കെ.എം അബ്ബാസിന് അവാര്‍ഡ്

  ബെദ്രം പള്ള ജേതാക്കള്‍

  മുസ്ലിം ലീഗ് മലയോര സമ്മേളന പ്രചരണം നടത്തി

  'എന്റെ തളങ്കര' കുടുംബസംഗമം: ലോഗോ പ്രകാശനം ചെയ്തു

  മന്‍സൂര്‍ മല്ലത്തിന് സ്വീകരണം നല്‍കി

  പ്രതിഷേധിച്ചു

  ആംബുലന്‍സ് ഡ്രൈവര്‍ക്ക് കെ.എം.സി.സി. പാരിതോഷികം നല്‍കും

  പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി

  'ബുക്കിഷ്' സംഗമവും കെ.എം.അബ്ബാസിന് ആദരവും