updated on:2017-11-26 07:55 PM
മന്‍സൂര്‍ മല്ലത്തിന് സ്വീകരണം നല്‍കി

www.utharadesam.com 2017-11-26 07:55 PM,
ദുബായ്: സ്വയം ഉരുകിത്തീരുമ്പോഴും ഉറ്റവര്‍ക്കും സമൂഹത്തിനും വെളിച്ചമേകുന്ന മെഴുകുതിരികളാണ് പ്രവാസികളെന്നും ഈ മെഴുകുതിരി വെട്ടങ്ങള്‍ അണഞ്ഞാല്‍ നമ്മുടെ നാടിനേയും ഇരുള്‍ വന്നു മൂടുമെന്നും മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത് പറഞ്ഞു.
ദുബായ് കെ.എം.സി.സി-കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ടോക് വിത്ത് ലീഡര്‍ എന്ന പരിപാടിയില്‍ മുഖ്യാതിഥിയായ് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അല്‍ ബറാഹ കെ.എം.സി.സി.യില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മണ്ഡലം പ്രസിഡണ്ട് സലാം കന്യാപാടി അധ്യക്ഷത വഹിച്ചു. ദുബായ് കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതം പറഞ്ഞു. ഇബ്രാഹിം മുറിച്ചാണ്ടി, ഹസൈനാര്‍ തോട്ടുംഭാഗം, അഡ്വ. സാജിദ്, ഹംസ തൊട്ടി,അഡ്വ. ഇബ്രാഹിം ഖലീല്‍, മുനീര്‍ ചെര്‍ക്കള, ടി.ആര്‍ ഹനീഫ്, അയ്യൂബ് ഉറുമി, സലീം ചേരങ്കൈ, ഇ.ബി അഹമ്മദ് ചെടേക്കാല്‍, അസീസ് കമാലിയ, സിദ്ദീഖ് ചൗക്കി, കരീം മൊഗര്‍, മുനീഫ് ബദിയടുക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു.



Recent News
  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി

  ഖുര്‍ആനിന്റെ വിസ്മയ തലങ്ങള്‍ തീര്‍ത്ത് ഹോളി ഖുര്‍ആന്‍ പ്രഭാഷണം

  ബാങ്കോട്-ഗള്‍ഫ് ജമാഅത്ത്; സമീര്‍ പ്രസി., സാബിത്ത് ജന.സെക്ര., ഖലീല്‍ ട്രഷ.

  'എം.ഐ.സി. മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ ഉറവിടം'

  കരുണയുടേയും സഹജീവി സ്‌നേഹത്തിന്റെയും വക്താക്കളാവണം-യഹ്‌യ തളങ്കര

  'ബി.ജെ.പി. ഭരണത്തില്‍ ജനാധിപത്യത്തിന് ഭീഷണി'

  ഗസ്സാലി പ്രീമിയര്‍ ലീഗില്‍ ടൈഗേര്‍സ് ഗസ്സാലി ജേതാക്കള്‍

  'അവശത അനുഭവിക്കുന്ന ഉസ്താദുമാരെ സഹായിക്കും'