updated on:2017-12-04 07:37 PM
യു.എ.ഇ ദേശീയ ദിനാഘോഷം; ദുബായ് കെ.എം.സി.സി സമ്മേളനം 8ന്

www.utharadesam.com 2017-12-04 07:37 PM,
ദുബായ്: 46-ാം യു.എ.ഇ ദേശീയ ദിനാഘോഷ പരിപാടികള്‍ക്ക് സമാപനം കുറിച്ചു കൊണ്ടുള്ള ദുബായ് കെ.എം. സി.സി. പൊതുസമ്മേളനം എട്ടിന് 6 മണി മുതല്‍ ഗര്‍ഹൂദ് എന്‍.ഐ. മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.
സ്‌പോര്‍ട്‌സ് മീറ്റ്, കലാസാഹിത്യ മത്സരം, രക്തദാന ക്യാമ്പ്, ക്ലീന്‍ അപ് ദി വേള്‍ഡ് ശുചീകരണ യജ്ഞം തുടങ്ങി വിവിധ പരിപാടികള്‍ക്ക് ശേഷം നടക്കുന്ന സമ്മേളനത്തില്‍ വന്‍ ജനപങ്കാളിത്തം ഉറപ്പുവരുത്താനുള്ള മുന്നൊരുക്കങ്ങളാണ് നടന്നു വരുന്നത്. മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയ നേതാക്കളും നയതന്ത്ര പ്രതിനിധികളും അറബ് പ്രമുഖരും വ്യവസായ വാണിജ്യ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വങ്ങളും പരിപാടിയില്‍ സംബന്ധിക്കും.
പ്രശസ്ത ഗായകരായ എം. എ. ഗഫൂര്‍, നവാസ് പാലേരി എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ഇശല്‍ സന്ധ്യയില്‍ ടെലിവിഷന്‍ റിയാലിറ്റി ഷോ താരങ്ങളായ മുഹമ്മദ് ഷന്‍വര്‍, റബീഉല്ല, ഹംദ നൗഷാദ് എന്നിവരും അണിനിരക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരുന്നു. ഇതുസംബന്ധിച്ച് ചേര്‍ന്ന സ്വാഗത സംഘം പ്രചാരണ കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ ഇസ്മായില്‍ ഏറാമല അധ്യക്ഷത വഹിച്ചു.
ദുബായ് കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ട്രഷറര്‍ എ.സി. ഇസ്മായില്‍, ഒ.കെ. ഇബ്രാഹിം, അഡ്വ. സാജിദ് അബൂബക്കര്‍, അഷ്‌റഫ് കൊടുങ്ങല്ലുര്‍, ജമാലുദ്ദീന്‍ മഞ്ചേരി, മുഹമ്മദ് പുറമേരി, മൂസ കൊയമ്പ്രം, മജീദ് പാത്തിപ്പാലം, സിദ്ധീഖ് ചൗക്കി പ്രസംഗിച്ചു. കണ്‍വീനര്‍ സൈനുദ്ദീന്‍ ചേലേരി സ്വാഗതവും സലാം കന്യപ്പാടി നന്ദിയും പറഞ്ഞു.Recent News
  മഞ്ചേശ്വരം സ്വദേശി ഖത്തറില്‍ അന്തരിച്ചു

  ഫണ്ട് ഉദ്ഘാടനം ചെയ്തു

  ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി 'പഠിപ്പുര ഹരിതപാഠം' പഠന ക്യാമ്പ് സംഘടിപ്പിച്ചു

  ദുബായ് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ 3-ാമത്തെ ബൈത്തുറഹ്മ പുത്തിഗെയില്‍

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

  സാദിഖ് കാവിലിന്റെ നോവല്‍ 'ഔട്ട് പാസ്' ജര്‍മന്‍ ഭാഷയിലേയ്ക്ക്

  സാദിഖ് കാവിലിന്റെ 'ഖുഷി'ക്ക് ബാലസാഹിത്യ പുരസ്‌കാരം

  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും