updated on:2017-12-06 07:54 PM
വിശാല മതേതര സഖ്യം അനിവാര്യം -ചെര്‍ക്കളം

www.utharadesam.com 2017-12-06 07:54 PM,
ജിദ്ദ: ഇന്ത്യ മഹാരാജ്യം ഇന്ന് വരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വര്‍ഗീയ ദ്രുവീകരണവും അരക്ഷിതാവസ്ഥയുമാണ് നേരിടുന്നതെന്നും ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ഇടതു പക്ഷം ഉള്‍പ്പെടെ ഉള്ള വിശാലമായ മതേതര സഖ്യം ഉണ്ടായാല്‍ മാത്രമേ ഇന്ത്യയുടെ ജനാധിപത്യത്തിനും മതേതരത്വത്തിനും നിലനില്‍പ്പുള്ളൂ എന്നും മുന്‍ മന്ത്രിയും ജില്ലാ മുസ്ലീം ലീഗ് പ്രസിഡണ്ടുമായ ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. ഉംറ നിര്‍വഹിക്കാന്‍ മക്കയില്‍ എത്തിയ അദ്ദേഹത്തിന് കെ.എം.സി.സി ജിദ്ദ ജില്ലാ കമ്മിറ്റി ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ചെര്‍ക്കളം.
പ്രസിഡണ്ട് ഹസന്‍ ബത്തേരി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട്, ജനറല്‍സെക്രട്ടറി അബൂബക്കര്‍ അരീമ്പ്ര, എസ്.എല്‍.പി. മുഹമ്മദ് കുഞ്ഞി, പി.എം.എ. ജലീല്‍, സി.കെ ശാക്കിര്‍, ഫാഹിദാ അബ്ദുല്‍ റഹ്മാന്‍, ഇസ്മായില്‍ മുണ്ടക്കുളം, മജീദ് പുകയൂര്‍, ബേബി നീലാമ്പ്ര, കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡണ്ട്് പി.വി. മുസ്തഫ, തുര്‍ക്കി കെ.എം.സി.സി ജനറല്‍ സെക്രട്ടറി സ്വാലിഹ് കൊടുവള്ളി, ഇബ്രാഹീം ഇബ്ബൂ മഞ്ചേശ്വരം, ഖാദര്‍ ചെര്‍ക്കള, സഫീര്‍ തൃക്കരിപ്പൂര്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവാസീയം 2018നെ കുറിച്ച് കെ.എം ഇര്‍ഷാദ് വിശദീകരിച്ചു. അബൂബക്കര്‍ ദാരിമി ആലംപാടി പ്രാര്‍ത്ഥന നടത്തി. അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും ബഷീര്‍ ചിത്താരി നന്ദിയും പറഞ്ഞു.Recent News
  ജലാലിയ ഹിഫഌല്‍ ഖുര്‍ആന്‍ കോളേജ് അബുദാബി കമ്മിറ്റി രൂപീകരിച്ചു

  'ലഹരി മാഫിയക്കെതിരെ നടപടി സ്വീകരിക്കണം'

  മോദിക്ക് യു.എ.ഇ.യില്‍ ഊഷ്മള സ്വീകരണം

  ഖത്തര്‍ കെ.എം.സി.സി. ക്രിക്കറ്റ് ഫെസ്റ്റ്; ജില്ലാ ടീം ജേഴ്‌സി പ്രകാശനം ചെയ്തു

  പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി അബുദാബി കമ്മിറ്റി

  ജി.സി.സി. കെ.എം.സി.സി. ചൗക്കി മേഖലാ കമ്മിറ്റി

  ഷാര്‍ജ-മൊഗ്രാല്‍ പുത്തൂര്‍ കെ.എം.സി.സി; മഹമൂദ് പ്രസി., ഖലീല്‍ സെക്ര.

  കരിയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

  റിപ്പബ്ലിക് ദിനത്തില്‍ ജവാന്മാരെ ആദരിക്കും

  കെസെഫ് 15-ാം വാര്‍ഷികം ആഘോഷിച്ചു

  സ്റ്റാര്‍ ഫെയ്‌സ് കണ്ണൂര്‍ ജേതാക്കള്‍

  ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ.എം.സി.സിയുടെ സ്‌നേഹാദരം

  'രാജ്യത്തെ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാനുള്ള നീക്കം അപലപനീയം'

  യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം'