updated on:2017-12-12 10:04 AM
സൗദിഅറേബ്യയില്‍ സിനിമകള്‍ക്ക് അനുമതി നല്‍കുന്നു

www.utharadesam.com 2017-12-12 10:04 AM,
റിയാദ്: സിനിമാ തിയേറ്ററുകള്‍ക്ക് നിരോധനമുണ്ടായിരുന്ന ഗള്‍ഫ് രാഷ്ട്രമായ സൗദി അറേബ്യയില്‍ സിനിമാ പ്രദര്‍ശനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ നീക്കം. അടുത്ത വര്‍ഷം മാര്‍ച്ചോടെ ആദ്യ തിയേറ്റര്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 2030 -ഓടെ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്ന സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് സിനിമകള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കം. സൗദി വംശജര്‍ വിദേശത്ത് ചിലവിടുന്ന 20 ബില്യന്‍ യു.എസ്.ഡോളറിന്റെ കാല്‍ ഭാഗമെങ്കിലും രാജ്യത്ത് തന്നെ ചിലവഴിക്കട്ടെയെന്ന തീരുമാനത്തിന്റെ ഭാഗമായാണ് പരിഷ്‌കരണനടപടികളെന്ന് കരുതുന്നു. രാജ്യത്ത് നിരോധനമുള്ളതിനാല്‍ സിനിമാ സംബന്ധമായ സ്റ്റേജ് ഷോകള്‍ കാണാനും അമ്യുസ്‌മെന്റ് പാര്‍ക്കുകള്‍ സന്ദര്‍ശിക്കാനും മറ്റ് വിനോദ പരിപാടികള്‍ക്കുമായി നല്ലൊരു ശതമാനം സൗദി പൗരന്മാര്‍ വിദേശത്തേക്ക് പോകുന്നതായി പറയപ്പെടുന്നു. അവരെ രാജ്യത്ത് തന്നെ പിടിച്ചു നിര്‍ത്താനും വ്യാപാര മേഖലക്ക് ഉണര്‍വ്വ് നല്‍കാനും വിവിധ പദ്ധതികള്‍ സൗദി സര്‍ക്കാര്‍ ആവിഷ്‌കരിച്ചു വരുന്നു. അടുത്തിടെ കോമിക്- കോണ്‍ പോപ് കന്‍ച്ചര്‍ ഫെസ്റ്റിവലും പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകളെയും പങ്കെടുപ്പിച്ച് ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചതും ഈ പരിഷ്‌കരണ നടപടികളുടെ ഭാഗമായാണെന്ന് കരുതുന്നു. നിരത്തുകളില്‍ സംഗീതത്തിനൊപ്പം ചുവട് വെച്ച് നൃത്തം ചെയ്യുന്ന സൗദി പൗരന്മാരുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടിരുന്നു.Recent News
  കെസെഫ് 15-ാം വാര്‍ഷികം ആഘോഷിച്ചു

  സ്റ്റാര്‍ ഫെയ്‌സ് കണ്ണൂര്‍ ജേതാക്കള്‍

  ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ.എം.സി.സിയുടെ സ്‌നേഹാദരം

  'രാജ്യത്തെ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാനുള്ള നീക്കം അപലപനീയം'

  യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം'

  പ്രവാസീയം-2018 സമാപിച്ചു

  യു.എ.ഇ-കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍

  സൗദി അറേബ്യയിലെ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ വനിതകള്‍ക്കു പ്രവേശിക്കാം!

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി കരിയര്‍ ഫെസ്റ്റ് 19ന്

  ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ബഹ്‌റൈനിലെത്തി

  യു.എ.ഇയിലെ കാസര്‍കോടന്‍ കായികാവേശം പ്രശംസനീയം-ഖാദര്‍ തെരുവത്ത്

  പ്രവാസിയം ഫുട്‌ബോള്‍ കിരീടം ജി.സി.സി. എഫ്.സിക്ക്

  അബുദാബിയിലെ തളങ്കര സ്വദേശികള്‍ ആവേശപ്പൊല്‍സായി കുടുംബസമേതം ഒത്തുകൂടി

  'കീയൂര്‍ ഇസ്മായില്‍ സേവന രംഗത്തെ അപൂര്‍വ്വ വ്യക്തിത്വം'