updated on:2017-12-12 07:57 PM
വേറിട്ട പരിപാടികളുമായി എ.ഇ.സി അലുംമ്‌നി കൂട്ടായ്മ സംഘടിപ്പിക്കുന്നു

www.utharadesam.com 2017-12-12 07:57 PM,
ദുബായ്: വ്യത്യസ്തമാര്‍ന്ന പരിപാടികളുമായി അന്‍ജുമാന്‍ എഞ്ചിനിയറിംഗ് കോളേജ് യു.എ.ഇ കൂട്ടായ്മ യു.എ.ഇ ദേശീയ ദിനാഘോഷവും സംഗമവും ഒരുക്കുന്നു. ഒമ്പത് ടീമുകളെ അണിനിരത്തിയുള്ള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ത്രിഡി പ്രിന്റിംഗ്, റോബോട്ടിക്‌സ്, മെയിന്‍ ക്രാഫ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയവയാണ് ഒരുക്കുന്നത്. ആധുനിക ടെക്‌നോളജി ഉള്‍പ്പെടുത്തിയാണ് ക്രിക്കറ്റ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ക്രിക്കറ്റ് കാര്‍ണിവലിന്റെ ബ്രോഷര്‍ പ്രകാശനം ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, ഖാദര്‍ തെരുവത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. കുട്ടികളിലെ അഭിരുചികള്‍ പ്രകടമാക്കാനുള്ള വ്യത്യസ്തമാര്‍ന്ന പരിപാടികള്‍ കൂട്ടായ്മയുടെ ഭാഗമായി ഒരുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. ഈമാസം 22ന് രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് മണിവരെ അജ്മാന്‍ ബോഡി ആന്റ് സോള്‍ ക്ലബ്ബിലാണ് പരിപാടി. രണ്ടാംതവണയാണ് എ.ഇ.സി അലുംമ്‌നി ക്രിക്കറ്റ് കാര്‍ണിവല്‍ ഒരുക്കുന്നത്.



Recent News
  റഹീം മേച്ചേരി പുരസ്‌കാരം റഹ്മാന്‍ താലയങ്ങാടിക്ക്

  ദുബായില്‍ മുഖാമുഖം സംഘടിപ്പിച്ചു

  നേതാക്കള്‍ക്ക് സ്വീകരണവും പ്രചരണ കാമ്പയിനും സംഘടിപ്പിച്ചു

  സമൂഹത്തിലിറങ്ങി ക്രിയാത്മകമായി പ്രതികരിക്കുന്ന തലമുറയാണ് ആവശ്യം-എ. അബ്ദുറഹ്മാന്‍

  എ. അബ്ദുല്‍റഹ്മാന് ദുബായില്‍ സ്വീകരണം

  കെ.എം.സിസി -ഖത്തര്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ അഹ്‌ലന്‍ റമദാന്‍ ക്യാമ്പ് മെയ് 16 മുതല്‍

  അതിഞ്ഞാല്‍ സോക്കര്‍ ലീഗ്; സംഘാടക സമിതി രൂപീകരിച്ചു

  ഖത്തര്‍ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

  അഷ്‌റഫ് പാക്യാരക്ക് യാത്രയപ്പ് നല്‍കി

  എം.എം.പി.എല്‍ സീസണ്‍ 2; മംഗല്‍പാടി ഫൈറ്റേര്‍സ് ജേതാക്കള്‍

  റിയാദില്‍ വിഷ ഉറുമ്ബിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു

  ദേശീയ വോളിഫെസ്റ്റ് 22 മുതല്‍

  'ഫാസിസത്തെ നേരിടാന്‍ മതേതര ശാക്തീകരണം അനിവാര്യം'

  കെ.എം.സി.സി കുടുംബ സംഗമം 13ന്

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ദശ വാര്‍ഷികാഘോഷം 19ന്