updated on:2017-12-13 02:32 PM
നോര്‍ക്കാ കാര്‍ഡ് വിതരണം ഊര്‍ജ്ജിതമാക്കണം -കെ.എം.സി.സി

www.utharadesam.com 2017-12-13 02:32 PM,
അബുദാബി: കേരള സംസ്ഥാന ഗവണ്‍മെന്റിന്റെ പ്രവാസി വകുപ്പിന് കീഴിലുള്ള നോര്‍ക്ക റൂട്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നോര്‍ക്കാ കാര്‍ഡിനായി മാസങ്ങളായി ആയിരക്കണക്കിന് പ്രവാസികള്‍ വിവിധ പ്രവാസി സംഘടനകള്‍ വഴി അപേക്ഷ സമര്‍പ്പിച്ചിട്ട്. എന്നാല്‍ അപേക്ഷ സമര്‍പ്പിച്ച പകുതിയിലേറെ പേര്‍ക്കും ഇതുവരെയായി നോര്‍ക്കാ കാര്‍ഡ് ലഭിച്ചിട്ടില്ല. കാര്‍ഡ് വിതരണത്തില്‍ താമസിക്കാന്‍ കാരണം മതിയായ ഉദ്യോഗസ്ഥര്‍ ഇല്ലാത്തത് കൊണ്ടാണ് .
എത്രയും പെട്ടെന്ന് മതിയായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും കൂടാതെ നോര്‍ക്കാ കാര്‍ഡ് വിതരണം ത്വരിതപ്പെടുത്തണമെന്നും ബന്ധപ്പെട്ടവരോട് അബുദാബി-കാസര്‍കോട്ഡ് മുനിസിപ്പല്‍ കെ.എം.സി.സി ജനറല്‍ ബോഡി ആവശ്യപ്പെട്ടു.
അബുദാബി കെ.എം.സി.സിയുടെ 2017-2020 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സമീര്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. ഷിഹാബ് തളങ്കര സ്വാഗതം പറഞ്ഞു. ഹനീഫ് പടിഞ്ഞാറമൂല യോഗം ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍ പള്ളിക്കാല്‍, ഷാഫി നാട്ടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. റിട്ടേണിംഗ് ഓഫിസര്‍ നിസാര്‍ കല്ലങ്കൈ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബദറുദ്ദീന്‍ ഹൊന്നമൂല നന്ദി പറഞ്ഞു.
ഭാരവാഹികള്‍: സെമീര്‍ തായലങ്ങാടി (പ്രസി.), കരീം തായലങ്ങാടി, കാസിം ബെദിര, അബ്ദുല്‍ നാസര്‍ ബായിക്കര(വൈസ് പ്രസി.), ഷിഹാബ് തളങ്കര(ജന. സെക്ര.), ബിലാല്‍ പള്ളിക്കാല്‍, ബദറുദ്ദീന്‍ ഹൊന്നമൂല, നിയാസ് അബ്ബാസ് പാദാര്‍( (ജോ.സെക്ര.), മുഷ്താഖ് പാദാര്‍( ട്രഷ.), വിവിധം വിംഗ് കണ്‍വീനര്‍മാരായി: ചാരിറ്റി: സുനീര്‍ തായലങ്ങാടി കള്‍ച്ചറല്‍: ഹബീബ് തളങ്കര. സ്‌പോര്‍ട്‌സ്: ഖലീല്‍ അടുക്കത്ത്ബയല്‍.Recent News
  കെസെഫ് 15-ാം വാര്‍ഷികം ആഘോഷിച്ചു

  സ്റ്റാര്‍ ഫെയ്‌സ് കണ്ണൂര്‍ ജേതാക്കള്‍

  ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ.എം.സി.സിയുടെ സ്‌നേഹാദരം

  'രാജ്യത്തെ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാനുള്ള നീക്കം അപലപനീയം'

  യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കണം'

  പ്രവാസീയം-2018 സമാപിച്ചു

  യു.എ.ഇ-കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍

  സൗദി അറേബ്യയിലെ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ വനിതകള്‍ക്കു പ്രവേശിക്കാം!

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി കരിയര്‍ ഫെസ്റ്റ് 19ന്

  ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ബഹ്‌റൈനിലെത്തി

  യു.എ.ഇയിലെ കാസര്‍കോടന്‍ കായികാവേശം പ്രശംസനീയം-ഖാദര്‍ തെരുവത്ത്

  പ്രവാസിയം ഫുട്‌ബോള്‍ കിരീടം ജി.സി.സി. എഫ്.സിക്ക്

  അബുദാബിയിലെ തളങ്കര സ്വദേശികള്‍ ആവേശപ്പൊല്‍സായി കുടുംബസമേതം ഒത്തുകൂടി

  'കീയൂര്‍ ഇസ്മായില്‍ സേവന രംഗത്തെ അപൂര്‍വ്വ വ്യക്തിത്വം'